1146.Criminal: Spain(Spanish,2019)

1146.Criminal: Spain(Spanish,2019)
          Netflix Series (3 Episodes,45 minutes)- Crime.

       ബേസ്മെന്റിൽ കണ്ട രക്തത്തിന്റെ സാന്നിധ്യം ആണ് ഇസബെല്ലിനെ പോലീസിന്റെ അന്വേഷണ മുറിയിൽ എത്തിച്ചത്. കൊല്ലപ്പെട്ടൂ എന്നു സംശയിക്കുന്ന ആളും അവരും ആയുള്ള ബന്ധവും അയാൾക്ക്‌ എന്താണ് സംഭവിച്ചത് എന്നുള്ള നിഗൂഢതയും ആണ് ഇവിടെ.ശവ ശരീരം ലഭിക്കാത്തത് കൊണ്ടു അയാൾ കൊല്ലപ്പെട്ടതായി ഉള്ള ഉറപ്പും ഇല്ല.

  ഓട്ടിസം ബാധിച്ച സഹോദരിയുടെ മരണം ആണ് കാർമാനെ പോലീസിന്റെ മുന്നിൽ എത്തിച്ചത്.ബാത് ടബ്ബിൽ കൊല്ലപ്പെട്ട നിലയിൽ കണ്ട സഹോദരിയുടെ മരണം ആകട മരണം ആയി കണക്കാക്കമായിരുന്നു.എന്നാൽ ചില സംശയങ്ങൾ ആണ് അവളെ അവിടെ എത്തിച്ചത്. എന്നാൽ ആ സംശയങ്ങൾക്ക് പിന്നിൽ എന്തെങ്കിലും സത്യം ഉണ്ടോ?അതോ?

പോലീസിന്റെ കയ്യിൽ നിന്നും എന്നും തന്റെ വലിയ ക്രൈമുകളിൽ നിന്നും നിഷ്പ്രയാസം ലൂപ്പ് ഹോളുകൾ ഉപയോഗിച്ചു രക്ഷപ്പെടുന്ന കാർമലോ അൽ ഹുസൈനി എന്ന ഡ്രാഗ് ഡീലർ.ഇന്നയാൾ പോലീസിന്റെ മുന്നിൽ ഇരിക്കുന്നത് വ്യത്യസ്തമായ ഒരു കേസിന്റെ കാരണം കൊണ്ടാണ്.അന്ന് നടന്ന ജിഹാദി ആക്രമണങ്ങളിൽ അയാൾക്ക്‌ പങ്കുണ്ടോ?പേര് കാരണം അയാൾ സംശയിക്കപ്പെട്ടിരിക്കുന്നു.പക്ഷെ സത്യം എന്താണ്?

  4 രാജ്യങ്ങളിൽ ആയി നടക്കുന്ന കേസ് അന്വേഷണത്തിൽ ചോദ്യം ചെയ്യൽ പ്രക്രിയ ആണ് സീരീസിന് ആധാരം.പ്രവചനാതീതമായ 3 കേസുകൾ.മൂന്നിലും പ്രതികൾ എന്നു കരുതുന്നവർ മനസ്സു തുറക്കാതെ വരുമ്പോൾ സൈക്കോളജിക്കൽ രീതികളിലൂടെ ആയി അവരെ സമീപിക്കുന്ന പോലീസ്.അതാണ് സീരീസ് മുഴുവനും.സ്‌പെയിനിലെ സംഭവങ്ങളും വ്യത്യസ്തമല്ല.കൊലപാതക കേസുകൾ പുറത്തെ അന്വേഷണങ്ങളുമായി അവതരിപ്പിക്കുന്ന ധാരാളം സീരീസ്/സിനിമകൾ ഉണ്ട്.എന്നാൽ അടച്ചിട്ട മുറിയിൽ നടക്കുന്ന ,അധികം നേരം ബാക്കി ഇല്ലാത്ത അവസ്ഥയിൽ ശാസ്ത്രീയമായ കുറ്റാന്വേഷണ രീതികൾ അവലംബിച്ചിരിക്കുന്നു ഇതിൽ പലതിലും.

  കാണുവാൻ ശ്രമിക്കുക.ഒറ്റ ഇരുപ്പിൽ കണ്ടു തീർക്കാവുന്ന സീരീസ് ആണ്.ഇഷ്ടമാകും ആ ഒരു environment നെ accept ചെയ്യാൻ കഴിഞ്ഞാൽ.അതാണ് അതിന്റെ ബ്യൂട്ടിയും.

MH Views Rating 3.5/4

  സീരീസ് നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

ടെലിഗ്രാം ഡൗൺലോഡ് ലിങ്ക് Telegram Channel Link

Criminal: UK (English, 2019)

1145. Criminal: UK (English, 2019)
          Netflix Series – Crime.

മൂന്നു കേസുകൾ.പ്രതികൾ എന്നു സംശയിക്കുന്നവർ നിയമത്തിന്റെ ആനുകൂല്യങ്ങൾ മുതലെടുത്ത് ക്രൈമിനെ കുറിച്ചു പറയാൻ തയ്യാറാകാതെ ഇരിക്കുക.അവരുടെ No Comments എന്ന മറുപടി മാത്രം ലഭിക്കുന്ന കുറ്റാന്വേഷകർക്കു അവർക്ക് വേണ്ടത് ലഭിക്കുമോ?

  Criminal: UK, ജർമനി,സ്‌പെയിൻ,ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നടക്കുന്ന കുറ്റാന്വേഷണത്തിലെ ഒരു പ്രധാനപ്പെട്ട ഘടകം ആയ ചോദ്യം ചെയ്യൽ എന്ന പ്രക്രിയ എങ്ങനെ ചെയ്യുന്നു എന്ന് കാണിച്ചു തരുന്ന ഒരു സീരീസ്.അതിലെ ഒരു വിഭാഗം ആണ് Criminal: UK.

  ശാസ്ത്രീയമായ രീതിയിൽ നമുക്ക് പരിചിതമായ രീതികളിൽ നിന്നും വ്യത്യസ്തമായി സൈക്കോളജിക്കൽ അപ്രോച്ചിലൂടെ കുറ്റവാളി എന്നു സംശയിക്കുന്ന ആളുടെ അടുക്കൽ നിന്നും എങ്ങനെ സത്യം കൊണ്ടു വരാൻ ശ്രമിക്കുന്നു എന്നു കാണിക്കുന്നു.അന്വേഷണ ഉദ്യോഗസ്ഥർക്കിടയിലെ ഈഗോയും, അതു ആ പ്രക്രിയയെ എങ്ങനെ ബാധിക്കുന്നു എന്നും ഇടയ്ക്കു കാണിക്കുന്നുണ്ട്.

  ഒരു അടച്ചിട്ട മുറിയിൽ ആണ് ഭൂരിഭാഗവും സീരീസ് അവതരിപ്പിക്കുന്നത്.സസ്പെൻസ് എലമെന്റ് ഒക്കെ ആ ഒരു 45 മിനിറ്റിൽ പതിയെ അനാവരണം ചെയ്യുന്നു.വലിയ രീതിയിൽ അന്വേഷണം നടക്കുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായി ഏകദേശം അത്ര തന്നെ ഫീൽ കൊണ്ടു തരാൻ 45 മിനിറ്റ് വീതമുള്ള ഈ എപ്പിസോഡുകൾക്കു കഴിയുന്നുണ്ട്.ബാക്കി ഉള്ള 3 രാജ്യങ്ങളിലെ അന്വേഷണം കൂടി കാണണം.

    പരമ്പര നെറ്റ്ഫലിക്സിൽ ലഭ്യമാണ്.

MH Views Rating:3.5/4

ടെലിഗ്രാം ചാനൽ Telegram Channel Link

1144.The Good Liar(English,2019)

1144.The Good Liar(English,2019)
           Mystery,Crime.

  റോയി അന്ന് ആണ് ആ സ്ത്രീയെ ആദ്യമായി കാണുന്നത്.ഒരു ഡേറ്റിങ് സൈറ്റിൽ നിന്നും കണ്ട സ്ത്രീയുമായി ആദ്യമായി ഉള്ള കാഴ്ച.വൃദ്ധനായ റോയിയെ സംബന്ധിച്ചു ബാക്കി ഉള്ള ജീവിതത്തിൽലെ ഒരു സഹയാത്രിക ആയി കാണാൻ ആയിരിക്കും ആഗ്രഹം.ആ സ്ത്രീയ്ക്കും അങ്ങനെ ആയിരിക്കണം.സിനിമ കണ്ടു തുടങ്ങുമ്പോൾ പ്രേക്ഷകന് ആദ്യം മനസ്സിൽ വരുന്ന കഥ ഇതാണ്.എന്നാൽ ഈ കഥാപാത്രങ്ങൾ നമ്മുടെ മുന്നിൽ കാണുന്നത് പോലെ ആണോ?ഇവരുടെ വ്യക്തിത്വങ്ങളിൽ നിഗൂഢത ഉണ്ടോ?

  ഒരു ഫീൽ ഗുഡ് ചിത്രം എന്ന നിലയിൽ ഉള്ള തുടക്കും സിനിമയുടെ പേരും എല്ലാം പ്രേക്ഷകനെ ആദ്യം കുഴപ്പിക്കും.എന്നാൽ പിന്നീട് സിനിമയുടെ സ്വഭാവം മൊത്തത്തിൽ മാറി തുടങ്ങും.കഥാപാത്രങ്ങൾ ഓരോരുത്തരായി അവരുടെ മുഖമുടിയ്ക്കുള്ളിൽ നിന്നും വരുന്നു.എന്നാൽ കണ്ടു കൊണ്ടിരിക്കുന്ന കഥയെ മൊത്തം മാറ്റി കൊണ്ടു ഒരു ക്ളൈമാക്‌സ്.ചില സിനിമകളിൽ കണ്ട രീതി ആണെങ്കിലും ആ ക്ളൈമാക്സിനു ഉള്ള കാരണങ്ങളിൽ ഒക്കെ പുതുമ തോന്നി.നിക്കോളാസ് സിയേർലെയുടെ നോവലിനെ ആസ്പദം ആക്കിയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്.

   റോയിയുടെയും ആ സ്ത്രീയുടെയും കഥയെ കുറിച്ചു കൂടുതൽ അറിയാൻ താൽപ്പര്യം ഉള്ളവർ സിനിമ കാണുക.തരക്കേടില്ലാത്ത ഒരു ചിത്രം.

MH Views Rating:2.5/4

ചിത്രത്തിന്റെ ലിങ്ക് .: Telegram Channel Link

1143.Bad Times at the El Royale(English,2018)

1143.Bad Times at the El Royale(English,2018)
          Thriller,Drama
  ആ ഹോട്ടലിൽ അന്ന് കുറച്ചു അപരിചിതർ ഒത്തു കൂടി.പല സ്ഥലങ്ങളിൽ നിന്നായി വന്നവർ പരസ്പ്പരം പലപ്പോഴായി പരിചയപ്പെടുന്നു.ഹോട്ടലിന്റെ ഒരു വശം കാലിഫോണിയായും അപ്പുറത്തെ വശം നേവാദയും ആണ്.അങ്ങനെ പ്രത്യേകതകൾ ഉള്ള ഹോട്ടലിന്റെ പേര് El Royale.എന്നാൽ അവരില്ലെല്ലാം എന്തോ ദുരൂഹത ഉള്ളത് പോലെ.രാജകീയമായ പ്രൗഢിയോടെ ഉള്ള ആ ഹോട്ടലും അന്ന് അവിടെ പരിചയപ്പെട്ടവരും പ്രേക്ഷകന്റെ ആദ്യ കാഴ്ചയിൽ തോന്നിയത് പോലെ ആണോ?അന്ന് രാത്രി അവിടെ ചോരക്കളമായി.എങ്ങനെ? സിനിമ കാണുക.അഭിപ്രായങ്ങൾ മാറാൻ സാധ്യതയുണ്ട്.
   
  1969 ലെ അമേരിക്കയുടെ രാഷ്ട്രീയ പശ്ചാത്തലം പലപ്പോഴായി സിനിമയിൽ പറഞ്ഞു പോകുന്നുണ്ട്.ധാരാളം കഥാപാത്രങ്ങൾ,അവരുടെ കണ്ണിലൂടെ കാണുന്ന ഓരോ സംഭവങ്ങളും അതിനെ പിന്തുടരുന്ന കാര്യങ്ങളും.ഒരു സീനിൽ നിന്നും അടുത്ത സംഭവങ്ങളിലേക്കു കഥ യാത്ര ചെയ്യുന്നത് കാണാൻ തന്നെ ഒരു പ്രത്യേകതയാണ്.
  കഥാപാത്രങ്ങളുടെ ബാഹുല്യം എന്നാൽ കഥയെ അൽപ്പം പോലും മുഷിപ്പിക്കുന്നില്ല.അടുത്തതെന്തു എന്നൊരു ജിജ്ഞാസ പ്രേക്ഷകനിൽ എത്തിക്കാൻ തീർച്ചയായും ചിത്രത്തിന് കഴിഞ്ഞിട്ടും ഉണ്ട്.തികച്ചും ക്ലാസ് എന്നു വിളിക്കാവുന്ന മേക്കിങ്ങും അവതരണ രീതിയും.വൈകി ആണ് കണ്ടതെങ്കിലും ഫാൻ ആയി പോയി സിനിമ കഴിഞ്ഞപ്പോൾ.
  രണ്ടേകാൽ മണിക്കൂറിന്റെ അടുത്തുള്ള ചിത്രം ബോർ അടിപ്പിക്കാത്ത രീതിയിൽ,ഒരു സംഭവത്തിന്റെ തുടർച്ചയായി അടുത്ത സംഭവങ്ങളെ അവതരിപ്പിക്കുന്നതിനോടൊപ്പം അടുത്ത ആളുടെ കഥയിലേക്ക് പോകുമ്പോൾ ഉള്ള കൗതുകം കൂടി ആയപ്പോൾ നന്നായി ഇഷ്ടമായി.നല്ല ഒരു ത്രില്ലർ ചിത്രം.
  കണ്ടു നോക്കുക.ഇഷ്ടമാകും.

MH Views Rating:3.5/4

http://www.movieholicviews.movie.blog ൽ ചിത്രത്തിന്റെ ലിങ്ക് Telegram Channel Link

1142.Gundala(Indonesian,2019)

1142.Gundala(Indonesian,2019)
         Action,Thriller,Super-Hero

   ഇൻഡോനേഷ്യയിലെ പ്രസിദ്ധമായ സൂപ്പർ ഹീറോ ആണ് ഗുണ്ടല.ഹാസ്‌മിയുടെ കയ്യിൽ നിന്നും വിരിഞ്ഞ ഒരു സൂപ്പർ ഹീറോ.1969 ൽ ആരംഭിച്ചു ഇന്തോനേഷ്യയിൽ പ്രശസ്തമായ സൂപ്പർ ഹീറോയെ 2019 ൽ സിനിമ രൂപത്തിൽ അവതരിപ്പിച്ചു. BumiLangit Cinematic Universe (BCU) എന്ന ബ്രാൻഡിൽ അവതരിപ്പിച്ച ആദ്യ ചിത്രമാണ് ഗുണ്ടല.ജോക്കോ അൻവർ സംവിധാനം ചെയ്ത ചിത്രം.ഇൻഡോനേഷ്യയിലെ പണം വാരി ചിത്രങ്ങളിൽ ഒന്നായി മാറി.

   കഥ ഒക്കെ സ്ഥിരം സൂപ്പർ ഹീറോ സിനിമകളിലെ പോലെ തന്നെ.പഴയ ഇന്തോനേഷ്യ ആണ് കഥയുടെ പ്രമേയം.രാഷ്ട്രീയ അസ്ഥിരതയും,മാഫിയയുടെ കയ്യിൽ ഭരണ സംവിധാനങ്ങൾ എത്തിച്ചേരുമ്പോൾ അവർക്ക് ഒരു രക്ഷൻ ഉണ്ടാകുന്നു.സൻക്കാക്ക എന്ന പേരുള്ള യുവാവ് സൂപ്പർ ഹീറോ ആയി മാറുന്നു.ഇടിമിന്നൽ എന്നും ഭയപ്പെടുത്തുന്ന യുവാവിൽ നിന്നും അതു അയാളെ ഇത്രയധികം ശക്തി ഉള്ള ആളാക്കുന്നു എന്നതാണ് ഇവിടെ സൂപ്പർ ഹീറോയുടെ ശക്തി.

  MCU,DC സിനിമകളുടെ നിലവാരം ഒന്നും പ്രതീക്ഷിച്ചു പോകരുത്.പക്ഷെ ആ ഒരു സ്റ്റൈൽ സിനിമയിൽ അവലംബിച്ചിട്ടുണ്ട് എന്നു തോന്നുന്നു.പ്രത്യേകിച്ചും ബാറ്റ്മാൻ-ഗോതം പോലെ ഒക്കെ പലപ്പോഴും തോന്നി.പക്ഷെ അത്രയും റിച് ആയ ഒരു അവതരണവും ഇല്ല.

   ഇന്തോനേഷ്യൻ രീതികളും ആയി കൂടുതൽ നിൽക്കുന്ന,അല്ലെങ്കിൽ അവരുടെ നോസ്റ്റാള്ജിയയുടെ ഭാഗമായ സൂപ്പർ ഹീറോയെ അവർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്.ആ ഒരു കൗതുകത്തിൽ കാണാൻ പറ്റിയ സിനിമയാണ് ഗുണ്ടല.മറ്റു സൂപ്പർ ഹീറോയുടെ അത്ര വലിയ മാർക്കറ്റ് ഇല്ലാത്തതു കൊണ്ടു അതിന്റെതായ പോരായ്മകളും ഉണ്ട്.എന്നാൽ മറ്റൊരു സംസ്ക്കാരത്തിലൂന്നിയ സൂപ്പർ ഹീറോയെ കാണാൻ താല്പര്യം ഉള്ളവർക്ക് കാണാൻ ശ്രമിക്കാം.

  MH View Rating:2.5/4

Telegram Channel Link

1141.The Witch: Part 1. The Subversion(Korean,2018)

1141.The Witch: Part 1. The Subversion(Korean,2018)
         Mystery,Thriller.

    ഒരു സാധാരണ ഗ്രാമത്തിലെ പെണ്ക്കുട്ടി.ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു.പതിവ് സിനിമകളിലെ  പോലെ അവൾ തുടക്കത്തിൽ അതിൽ വിജയി ആകുന്നു.ഫൈനൽ റൗണ്ടിലേക്ക് പോകുമ്പോൾ അവളുടെ മനസ്സിൽ തന്റെ കുടുംബത്തെ സഹായിക്കാൻ കുറച്ചു പണം സമ്പാദിക്കുക എന്നതാണ്.എന്നാൽ, പെട്ടെന്ന് തന്നെ സിനിമയുടെ മൊത്തം സ്വഭാവം മാറുകയാണ്.കൊറിയൻ സിനിമകളിലെ പ്ലോട്ട് മാറ്റത്തിലൂടെ അമ്പരപ്പിക്കുന്ന സ്വഭാവം കാത്തു സൂക്ഷിക്കുന്ന ഒരു സിനിമ.അതാണ് The Witch: Part 1. The Subversion.

    പഴകിയ ഒരു പ്രമേയം ആണെന്ന് തോന്നാമെങ്കിലും വളരെ ഭംഗിയായി അവതരിപ്പിച്ചു അതിന്റെ പൂർണ തീവ്രതയോട് തന്നെ രണ്ടാമത്തെ ഭാഗത്തിനായി പ്രേക്ഷകനെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ചിത്രം ആണ് The Witch: Part 1. The Subversion.Transformation രംഗം ഒക്കെ സിനിമയുടെ പ്ലോട്ടിനെ മൊത്തത്തിൽ മാറ്റുന്നുണ്ടെങ്കിലും അത് മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.ആദ്യ ഭാഗം അവസാനിക്കുമ്പോൾ പോലും കഥയുടെ ഒരു ചെറിയ ഭാഗം മാത്രം പ്രേക്ഷകന് മുന്നിൽ ഇട്ടു കൊടുത്തു കൂടുതൽ ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് അവസാനിക്കുന്നത്.

   കൊറിയൻ സിനിമയിലെ പുതു തലമുറയിലെ അഭിനേതാക്കൾ ആണ് ചിത്രത്തിൽ കൂടുതലും.സന്ദര്ഭത്തിനു ചേർന്ന മികച്ച ആക്ഷൻ രംഗങ്ങൾ, സിനിമ അവതരിപ്പിച്ചതിലെ വേഗത എന്നിവയും സിനിമയുടെ ത്രില്ലർ സ്വഭാവത്തിന് കൂടുതൽ മികവ് നൽകി.കൊറിയൻ സിനിമ പ്രേമികൾ ഒരു കാരണവശാലും കാണാതെ വിടരുത് The Witch: Part 1. The Subversion.

MH View Rating 3.5/4

സിനിമയുടെ ലിങ്ക് Telegram Channel Link
         
    

1140.The Hand that Rocks the Cradle(English,1992)

1140. The Hand that Rocks the Cradle(English,1992)
          Psychological Thriller

   പെയ്റ്റൻ എന്ന സ്ത്രീ ക്ലെയറിന്റെ വീട്ടിൽ അവരുടെ രണ്ടാമത്തെ മകനായ ജോയെ പരിചരിക്കാൻ വേണ്ടി വരുന്നുമധാരളം ആളുകൾ ആ സ്ഥാനത്തേക്ക് വന്നെങ്കിലും ക്ലെയറിന് ആരെയും തൃപ്തികരം ആയി തോന്നിയില്ല.എന്നാൽ പെയ്റ്റൻ പെട്ടെന്ന് തന്നെ ക്ലെയറിന്റെ വിശ്വാസം പിടിച്ചു പറ്റി.എന്നാൽ പെയ്റ്റൻ യഥാർത്ഥത്തിൽ ക്ലെയർ വിശ്വസിച്ച പോലെ ഒരാൾ ആയിരുന്നോ?തന്റെ ഭർത്താവും മകനും മരിച്ചു പോയി എന്നു പറഞ്ഞു അവരുടെ വീട്ടിൽ താമസമാക്കിയ പെയ്റ്റന് പിന്നിൽ എന്തെങ്കിലും ഗൂഢ ലക്ഷ്യങ്ങളുണ്ടോ?
  The Hand that Rocks the Cradle Rules the World എന്ന വില്യം വാലസ് റോസിന്റെ ഒരു കവിതശലകം ഉണ്ട്.യഥാർത്ഥത്തിൽ അതിന്റെ അനുസ്മരിക്കുന്നു ചിത്രത്തിന്റെ പ്രമേയത്തിൽ.സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒരു സിനിമ എന്ന നിലയിൽ നല്ല തീവ്രത നൽകുന്നുണ്ട് ഈ ചിത്രം.കഥയുടെ തുടക്കം മുതൽ പ്രേക്ഷകന് അങ്ങനെ ഒരു തോന്നൽ ഉണ്ടാകുമെങ്കിലും കഥാപാത്രം ചില സമയങ്ങളിൽ പ്രേക്ഷകനെ അമ്പരപ്പിച്ചു കൊണ്ടു അവരുടെ പ്രവർത്തികൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.
  തന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾക്ക് അതിനു കാരണം ആയവരെ ,മറ്റു ഘടകങ്ങൾ ഒന്നും നോക്കാതെ തന്നെ സമീപിക്കുന്ന പെയ്റ്റൻ എന്ന കഥാപാത്രം സിനിമയിൽ മികച്ചു നിന്നു.സസ്പെൻസ് എന്ന ഘടകം പ്രമേയത്തിൽ അധികം സ്വാധീനിക്കുന്നില്ലെങ്കിലും പലപ്പോഴും പ്രേക്ഷകന്റെ പ്രതീക്ഷയ്ക്കും അപ്പുറമാണ് അവരുടെ പ്രതികാര വാജ്ഞ.ഇത്തരം പ്രമേയങ്ങളിലെ മികച്ച സിനിമകളിൽ ഒന്നാണ് The Hand that Rocks the Cradle.തികച്ചും സിനിമയുടെ പേരിനോട് നീതി പുലർത്തുന്ന ഒന്നു.കാണാൻ മറക്കരുത്.

MH View Rating: 3/4T
elegram Channel Link

1139.Taking Lives (English,2004

1139.Taking Lives (English,2004
          Mystery,Crime

   പല വര്ഷങ്ങളിലായി ധാരാളം മൃതദേഹങ്ങൾ പൊലീസിന് ലഭിച്ചു.മുഖം വികൃതമാക്കപ്പെട്ട നിലയിൽ ലഭിക്കുന്ന മൃതദേഹങ്ങളുടെ പിന്നാലെ ഉള്ള അന്വേഷണം എങ്ങും എത്താതെ അവസാനിക്കുകയാണ് പതിവ്.എന്നാൽ ഇത്തവണ പതിവ് തെറ്റി.വളരെ ശാന്തമായ ക്യുബെക്കിൽ കണ്ടെത്തിയ മൃതദേഹം പോലീസിനെ ആകെ പിടിച്ചു കുലുക്കി.കേസ് അന്വേഷണത്തിനായി FBI ഉദ്യോഗസ്ഥയെ നിയമിച്ചു.അവർക്ക് യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ കഴിയുമോ?

  കേസ് അന്വേഷണ സമയത്താണ് ഒരു പരമ്പര കൊലയാളിയുടെ സാന്നിധ്യം പോലീസ് മനസ്സിലാക്കുന്നത്.ഒപ്പം അയാൾ തിരഞ്ഞെടുക്കുന്ന വിചിത്ര വഴിയും.ഈ വഴികളിൽ സഞ്ചരിക്കുന്ന ആളുടെ ചിന്തയും അതു പോലെ ആയിരിക്കണം.കേസ് അന്വേഷണത്തിന്റെ ഒപ്പം അയാളും മുന്നേറുകയാണ്.

   ചില്ലറ സസ്പെൻസ്,ട്വിസ്റ്റ് ഒക്കെ അടങ്ങിയ ചിത്രമാണ് Taking Lives.മികച്ച ചിത്രം എന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും നിരാശരാക്കില്ല.ആഞ്ജലീന ജോളി,ഈതന് ഹോക്ക് തുടങ്ങിയവർ അടങ്ങിയ താര നിര.കഥ കുറച്ചു predictable ആണെന്ന് തോന്നി പോയി.എന്നാൽ ആദ്യ പകുതിയിൽ നല്ല രീതിയിൽ തന്നെ മുറുകിയ നിലയിൽ ആയിരുന്നു കേസ് അന്വേഷണം.

  ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

MH Views Rating  2.5/4

Telegram channel link

1138.Motherless Brooklyn(English,2019)

1138.Motherless Brooklyn(English,2019)
         Drama,Crime.

     ‘Formosa’ ,ഫ്രാൻക് മിന്ന അജ്ഞാതരാൽ കൊല്ലപ്പെടുമ്പോൾ മരണക്കിടക്കയിൽ വച്ചു അവസാനം പറഞ്ഞ വാക്കാണ്.ലയണൽ എസ്‌റോഗ് എന്ന മിന്നയുടെ മാനസപുത്രൻ അയാളുടെ കൊലപാതകികളെ കണ്ടെത്താൻ ശ്രമിക്കുന്നു.ആ കൊലപാതകത്തിന്റെ ചുരുളഴിയുമോ എന്നതാണ് സിനിമയുടെ പ്രമേയം.

     നിയോ നോയർ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ഒരു സ്റ്റൈലിഷ് അമേരിക്കൻ ചിത്രമാണ് Motherless Brooklyn.അമേരിക്കയിൽ നില നിന്നിരുന്ന രാഷ്ട്രീയം,അതിന്റെ പിന്നിൽ ഉള്ള വംശീയമായ ഇടപെടലുകൾ എല്ലാം പ്രമേയം ആയി വരുന്നുണ്ടെങ്കിലും സിനിമയുടെ അവസാനത്തോട് അടുക്കുമ്പോൾ ട്വിസ്റ്റുകളും സസ്പെന്സും എല്ലാം നിറഞ്ഞ ഒന്നായി മാറുന്നുണ്ട്.

  നോർട്ടന്റെ Tourette’s Syndrome ഉള്ള കഥാപാത്രം മികച്ചതായിരുന്നു.നോർട്ടൻ തന്നെ സംവിധാനവും ജോനാഥൻ ലെതമിന്റെ നോവലിന് തിരക്കഥ രചിച്ചതും എല്ലാം നിലവാരം പുലർത്തി.ഒരു സൂപ്പർ ഹീറോ ഇമേജ് ഉള്ള കഥാപാത്രം അല്ലായിരുന്നു അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും എസ്‌റോഗ്.തന്റെ പ്രത്യേക അവസ്ഥയും ബലഹീനതയും എസ്‌റോഗ് തരണം ചെയ്യന്നത് ഫോട്ടോസ്റ്റാറ്റ് ഓർമ ശക്തിയിലൂടെ ആണ്.

  ചിത്രം ഫോക്കസ് ചെയ്യുന്നത് അമേരിക്കയിലെ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയം ആണെങ്കിലും ആ സിനിമയുടെ അവസാനം കൊണ്ടെത്തിച്ചത് നന്നായി തോന്നി.ഒരു നോവൽ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഇല്ലേ?അതിനോടൊപ്പം പെട്ടെന്ന് ഗതി മാറുന്ന കഥ കൂടി ആകുമ്പോൾ ചിത്രം ഇഷ്ടപ്പെടും.തരക്കേടില്ലാത്ത ഒരു സിനിമാ അനുഭവം ആയിരുന്നു Motherless Brooklyn.

  MH View Rating 3/4

സിനിമയുടെ ലിങ്ക് Telegram Channel Link

1137.The Two Popes(English,2019)

#OscarNominations2020_4

Best Actor NoMination : Jonathan Pryce
Best Supporting Actor Nomination Antony Hopkins
Best Adated Screenplay  Anthony McCarten

കത്തോലിക്ക സഭയെ പിടിച്ചു കുലുക്കിയ  ‘Vatican Leaks Scandal’നു ശേഷം പോപ്പ് ബെൻഡിക്റ്റ് പതിനാറാമൻ തന്റെ സ്ഥാനം ഒഴിയാൻ ഉള്ള താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.അതിനു മുൻപ് നടന്ന പോപ്പിന്റെ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തു വന്ന,കൂടുത പുരോഗമനവാദി ആയ ബെർഗോഗ്ലിയോ എന്ന അർജന്റീനിയൻ കർദിനാലിനെ വത്തിക്കാനിലേക്കു വിളിച്ചു വരുത്തുന്നു.എന്നാൽ, തന്റെ അപ്പോഴുള്ള സ്ഥാനം കൊണ്ടു സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിക്കാൻ പരിമിതികൾ ഉണ്ടെന്നു മനസ്സിലാക്കിയ അദ്ദേഹം തന്റെ രാജി സമർപ്പിച്ചു ഒരു വൈദികൻ മാത്രമായി ജീവിക്കാൻ ഉള്ള ശ്രമത്തിലാണ്.എന്നാൽ പോപ്പിന് വേറെ ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു.അവരുടെ കൂടിക്കാഴ്ച ആണ് The Two Popes അവതരിപ്പിക്കുന്നത്.

  ഹാനിബൽ ലെക്റ്റർ എന്ന പരമ്പര കൊലയാളിയുടെ മുഖം ഓർമ വരുത്തുന്ന ഇതിഹാസ താരം ആന്റണി ഹോപ്കിൻസ് ആണ് പോപ്പ് ബെൻഡിക്റ്റ് പതിനാറാമൻ ആയി അഭിനയിക്കുന്നത്. ബർഗോഗ്ലിയോ ആയി  ജോനാഥൻ പ്രൈസും.ഒരു ഡോക്യു വിഷൻ മോഡലിൽ ഉള്ള ചിത്രം ധാരാളം കാര്യങ്ങളെ കുറിച്ചു സംസാരിക്കുന്നുണ്ട്.വിശ്വാസങ്ങൾ, വൈദികൻ ആകാൻ ഉള്ള ദൈവ വിളി മുതൽ ഭൂതക്കാലത്തെയും അപ്പോഴത്തെയും രാഷ്ട്രീയം എല്ലാം.എന്നാൽ അധികം സങ്കീർണം ആകാതെ സരസമായി സംഭാഷണങ്ങളിലൂടെ പ്രേക്ഷകനിൽ താല്പര്യം ഉളവാക്കാൻ സാധിച്ചിട്ടുണ്ട്.

ഇത്തരം ഒരു പ്രമേയം പ്രേക്ഷകനെ മുഷിപ്പിക്കാതെ അവതരിപ്പിച്ച രീതി മികച്ചതായിരുന്നു.ഊഷ്മളമായ ഒരു സൗഹൃദം വിരുദ്ധ സ്വഭാവ വിശേഷങ്ങൾ ഉള്ള വൈദികരിൽ എങ്ങനെ ഉണ്ടാകുന്നു എന്നത് രസകരമായിരുന്നു.വിരുദ്ധ ചേരികളിൽ നിന്ന അവർ,അതിൽ ഒരാൾ ജനപ്രിയനും മറ്റൊരാൾ വിശ്വാസികളുടെ ഇടയിൽ പോലും ജർമൻ വംശജൻ ആയായത്‌ കൊണ്ടു നാട്‌സി എന്ന വിളിപ്പേരും ഉള്ള ആൾ.ജീവിതകാലം മുഴുവൻ പഠനത്തിനായി ചിലവഴിച്ചു പൊതു ജനങ്ങളുമായി സമ്പർക്കം ഇല്ലാത്ത പോപ്പ് എത്ര മാത്രം ജനപ്രിയനും ആകും?അതിനൊപ്പം ഇപ്പോൾ വന്ന ആരോപണങ്ങളും കൂടി ആകുമ്പോൾ?

  ഇവരുടെ രണ്ടു പേരുടെയും കൂടിക്കാഴ്ച അതി മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.സഭയുടെ ഉന്നത സ്ഥാനത്തിൽ ഇരിക്കുന്ന വ്യക്തികൾ തമ്മിൽ ഉള്ള സംഭാഷണം ആരുടെയും വിശ്വാസത്തെയും മുറിപ്പെടുത്തുന്നില്ല.പകരം ദൈവം ഇപ്പോൾ എവിടെ ആണെന്നുള്ള ചോദ്യം പലപ്പോഴും ചോദിക്കുന്നും ഉണ്ട്.വിശ്വാസത്തിന്റെ ആധാരമാക്കി ഉള്ള വിലയിരുത്തൽ.

കാണാൻ ശ്രമിക്കുക ചിത്രം.ഓസ്‌കാർ സിനിമകൾ ഈ വർഷം പ്രതീക്ഷയ്ക്ക് ഒത്തു ഉയരുന്നു എന്നാണ് പല സിനിമകൾ കാണുമ്പോഴും തോന്നുന്നത്.ഒരു ക്ലാസിക് അനുഭവം.

ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

MH Views Rating 3.5/4

ചിത്രത്തിന്റെ ലിങ്ക് Telegram Channel Link

1092.Parasite(Korean,2019)

1092.Parasite(Korean,2019)
Mystery,Horror

#OscarNominations2020_3

Best Picture-Bong Joon-ho, Kwak Sin-a

Best Director-Bong Joon-ho

Foreign Language Film

Best Original Screenplay-Bong Joon-ho, Han Jin-won

Best Production Design-Lee Ha-Jun, Won-Woo Cho

Best Film Editing-Yang Jin-mo

“ഓടരുതമ്മാവ ആളറിയാം” എന്ന സിനിമ ഓർമയില്ലേ?അതിൽ നെടുമുടി വേണുവിന്റെ വീട്ടിൽ കയറിപ്പറ്റുന്ന ശ്രീനിവാസൻ,മുകേഷ്,ജഗദീഷ് എന്നിവരെ ഒക്കെ ഓർമയില്ലേ?ഒരു കോമഡി സിനിമയിൽ അവർക്കെല്ലാം ഇഷ്ടമുള്ള പെണ്കുട്ടിയെ നേടാൻ വേണ്ടി നടത്തുന്ന ശ്രമങ്ങൾ എല്ലാം രസകരമായിരുന്നു.എന്നാൽ ഇതേ തീം മറ്റൊരു രീതിയിൽ,കൂടുതൽ ഗൗരവപൂര്ണമായ സാമൂഹിക അവസ്ഥ ഒക്കെ ഉൾപ്പെടുന്ന ഒരു വലിയ വിഷയമായി മാറിയാൽ എങ്ങനെ ഇരിക്കും?അങ്ങനെ ഒരു ചിത്രം നിങ്ങൾ കാണുന്നത് “Palme D’Or” പുരസ്ക്കാരം നേടിയ Parasite എന്ന പേരിൽ ആയിരിക്കും.

നേരത്തെ പറഞ്ഞ മലയാളം സിനിമ പൂർണമായും മനസ്സിൽ നിന്നും കളയുക.സിനിമയിൽ ഒളിച്ചിരിക്കുന്ന കഥകളോ പരന്ന വായനയോ ഒന്നും ആവശ്യമില്ലാതെ തന്നെ അപകടകരമായ ഒരു കഥാതന്തു തന്നെ ആണ് മുന്നിൽ ഉള്ളത്.Parasite എന്താണ് എന്ന് ചെറുപ്പത്തിൽ ബയോളജി ക്ലാസിൽ പഠിച്ചിട്ടുണ്ടാകും.സിനിമയുടെ പ്രമേയത്തെ കുറിച്ചുള്ള ഏകദേശ ധാരണയ്ക്ക് ഇതു മതി.

തുടക്കം ഒരു കൂട്ടം തട്ടിപ്പ് വീരന്മാർ ധനികരായ ഒരു കുടുംബത്തെ പറ്റിക്കാൻ ഇറങ്ങിയ കഥയായി തോന്നുമെങ്കിലും കൊറിയയിലെ മാത്രമല്ല ലോകത്തിലെ മുഴുവൻ ദാരിദ്ര്യവും ,ധനികർ ആ ദാരിദ്ര്യത്തിനു ചാർത്തി കൊടുക്കുന്ന ദുർഗന്ധം പോലും വിഷയമായി വരുന്നുണ്ട്.ഒരു മനുഷ്യന് എത്ര മാത്രം ആകും സഹിക്കാൻ കഴിയുക,നിരന്തരമായി അയാളുടെ ശരീരത്തിൽ നിന്നും ഉള്ള മണത്തെ ദുർഗന്ധം ആയി വെറുക്കപ്പെടേണ്ട ഒന്നായി ,ഒരു പക്ഷെ അയാൾ ആ സമയത്തു ഉണ്ടാകേണ്ട സ്ഥലത്തു അല്ലെങ്കിൽ പോലും അപമാനം ഏറ്റുവാങ്ങേണ്ടി വരുമ്പോൾ അയാളുടെ മാനസികാവസ്ഥയെ എത്ര മാത്രം ബാധിക്കാം?

“ടേക്” എന്ന കഥാപാത്രം അത്തരം ഒരു അവസ്ഥയിൽ ആയിരുന്നു.പെട്ടെന്ന് ചിത്രത്തിന്റെ സ്വഭാവം മാറുമ്പോൾ അയാളുടെ മനസ്സിലെ ആ നാണക്കേട് പോലും പ്രാധാന്യം ഉള്ളതായി മാറുന്നു.അവസാനം കഥ പോലും അയാളുടെ വഴിയിലൂടെ ആണ് പോകുന്നത്.ചിത്രത്തിലെ പല കഥാപാത്രങ്ങളെയും മുന്നോട്ട് കൊണ്ടു പോകുന്നത് അത്യാർത്തി എന്നൊരു ഘടകം ആണെന്ന് തോന്നുമെങ്കിലും Survival Instinct ആയിരുന്നു എന്ന് പതിയെ മനസ്സിലാകുന്നുണ്ട്.

ഒരു Conman സിനിമയിൽ നിന്നും മാറ്റം കൊണ്ടു വരുന്ന ആ ട്വിസ്റ്റ് അപ്രതീക്ഷിതം ആയിരുന്നു.എന്തായാലും പല രീതിയിൽ,പല കാര്യങ്ങളിലൂടെ ഈ ചിത്രത്തെ കുറിച്ചു മനസ്സിലാക്കാൻ സാധിക്കും.ഒരു പക്ഷെ അന്താരാഷ്ട്ര വേദിയിൽ വന്നത് കൊണ്ടു തന്നെയുള്ള പഠനങ്ങളുടെ ഭാഗം ആകാം.

എന്തായാലും എന്റെ ഏറ്റവും പ്രിയപ്പെട്ട കൊറിയൻ ചിത്രമായ “Memories of Murder” ന്റെ സംവിധായകൻ “ബോങ് ജൂന് ഹോ” സംവിധാനം ചെയ്ത ചിത്രം എന്ന നിലയിൽ തന്നെ ശ്രദ്ധാപൂർവം,താല്പര്യത്തോടെ തന്നെ ആണ് ചിത്രം കണ്ടത്.വളരെയധികം ഇഷ്ടം തോന്നി സിനിമയോട്,ഒപ്പം കാംഗ് ഹോ യുടെ ടേക് എന്ന കഥാപാത്രത്തോടും.അവസാനം നിങ്ങൾ അയാളെ ശ്രദ്ധിക്കും.അയാളെ മാത്രേ ശ്രദ്ധിക്കൂ.അത്രയ്ക്കും വിശ്വാസ്യത അയാൾ ആ കഥാപാത്രത്തിലൂടെ നൽകി.തന്റെ തളർച്ച പോലും കാണാമായിരുന്നു ആ കണ്ണുകളിൽ.

ഇഷ്ടപ്പെട്ട സിനിമ.കൊറിയൻ സിനിമ ലോക സിനിമയിൽ ചർച്ച ആകുന്നതിൽ സന്തോഷം.

MH Views Rating-4/4

http://www.movieholicviews.movie.blog ൽ ലിങ്ക് ലഭ്യമാണ്.

Telegram Channel Link

1136.Marriage Story(English,2019)

1136.Marriage Story(English,2019)
Drama

# OscarNominations2020_2

Best Actor-A. Driver-
Best Picture-Noah Baumbach, David Heyman
Best Actress-Scarlett Johansson
Best Supporting Actress-Laura Dern
Best Original Music Score-Randy Newman
Best Original Screenplay-Noah Baumbach

ദമ്പതികളായ കലാകാരന്മാർ.ഭാര്യ ആയ നിക്കോൾ ഭർത്താവായ ചാർലിയുടെ നാടക സംഘത്തിൽ പ്രധാന നടിയാണ്.അവർ ഇപ്പോൾ വിവാഹ മോചനത്തിനായി ശ്രമിക്കുകയാണ്.അവരുടെ വിവാഹമോചന തീരുമാനത്തിന് പിന്നിൽ ചെറിയ പ്രശ്നങ്ങൾ ആണുള്ളത്.ഒരു പക്ഷെ അവർ രണ്ടു പേരും സംസാരിച്ചു തീർക്കാവുന്നത് എന്ന്‌ പ്രേക്ഷകന് തോന്നി പോകും.എന്നാൽ പ്രതീക്ഷിച്ചതിലും സങ്കീർണം ആയിരുന്നു അവരുടെ പ്രശ്നങ്ങൾ.മാനസികമായി രണ്ടു വ്യക്തികൾ ജോലിയുടെയും പരസ്‌പര ബഹുമാനത്തിന്റെയും കാര്യത്തിൽ വ്യക്തത ഇല്ലാതെ കുഴങ്ങി പോകുന്ന അവസ്ഥ.

ഒരു സത്യൻ അന്തിക്കാട് സിനിമ പോലെ ആണ് കഥ തുടക്കത്തിൽ തോന്നിയത്.കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ഒക്കെ ഒരു ഇംഗ്ലീഷ് പതിപ്പ് പോലെ.ഇതിനാണോ 6 പ്രധാന വിഭാഗങ്ങളിൽ ഓസ്‌കാർ നോമിനേഷൻ ലഭിച്ചത് എന്നു തോന്നൽ ഉണ്ടാവുകയും ചെയ്തു.

എന്നാൽ കഥ മുന്നോട്ട് പോകും തോറും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹം ഉള്ള,എന്നാൽ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത രണ്ടു മുതിർന്ന വ്യക്തികളെ ആണ് കാണാൻ സാധിച്ചത്.പലപ്പോഴും അവർ ആ അവസ്ഥയിലും അവരുടെ ഉള്ളിലെ പ്രണയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇടയ്ക്കു ഇടറി വീഴുന്നത് പോലെ.പലപ്പോഴും വിഷമം തോന്നി.ഇടയ്ക്കു വന്ന അഭിഭാഷകർ അവരുടെ ജീവിതം നിയമത്തിന്റെ ഊരാക്കുടുക്കിലേക്കു തള്ളി വീഴ്ത്താൻ ശ്രമിക്കുമ്പോഴും നിസഹായമായി ഒരാൾ മറ്റൊരാളെ നോക്കുന്ന അവസ്ഥ.

ആദം ഡ്രൈവർ അവതരിപ്പിച്ച ചാർളി ഇടയ്ക്കു സ്‌കാർലറ്റ് അവതരിപ്പിച്ച നിക്കോളുമായി ഒരു വാക്ക് തർക്കത്തിൽ ഏർപ്പെടുന്നുണ്ട്.പ്രണയം ഉണ്ടെങ്കിലും സ്വയം ജയിക്കാനായി മറ്റൊരാളുടെ കുറ്റം കണ്ടെത്താൻ ശ്രമിക്കുന്ന പോലെ.അതിന്റെ എല്ലാം അവസാനം അവർ രണ്ടു പേരും പതറിപ്പോകുന്നു.വിവാഹം കഴിഞ്ഞവർ സ്വന്തം ജീവിതം അങ്ങനെ ഒന്നു ചിന്തിച്ചു നോക്കിയാൽ അതിന്റെ ആഴം മനസ്സിലാകും.

സിനിമയിലെ കഥ സ്വന്തം ജീവിതത്തിൽ ആലോചിച്ചു നോക്കണോ എന്നു കരുതുന്ന സമയം ഓർക്കുക ഈ ചിത്രത്തിന്റെ സംവിധായകനും നിർമാതാവും ആയ നോഹ ബോംബാച്ചിന്റെ സ്വന്തം ജീവിത കഥയുടെ ഒരു ചലച്ചിത്രവിഷ്‌ക്കാരം ആണ് ഈ ചിത്രം എന്നു.ആരുടെയും പക്ഷം പിടിക്കാതെ,രണ്ടു ഭാഗത്തും ഉള്ള നന്മകളും,കുറവുകളും എല്ലാം നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

ക്ളൈമാക്സിൽ പോലും ചെറിയ ഒരു വിഷമത്തോടെ മാത്രമേ ചിത്രം കാണാൻ സാധിക്കൂ.മികച്ച പ്രകടനങ്ങൾ കൊണ്ടു ആദം ഡ്രൈവർ തന്റെ ആദ്യ ഓസ്‌കാർ നേടുമോ എന്നു നോക്കാം.ഒപ്പം സ്‌കാർലറ്റും.ജോജോ റാബിറ്റിൽ മികച്ച സഹനടിക്കുള്ള നോമിനേഷനും ലഭിച്ചിട്ടുണ്ട്.പ്രധാനപ്പെട്ട 6 വിഭാഗങ്ങളിലും ചിത്രം ഓസ്‌കാർ നോമിനേഷനിൽ വന്നത് മികവിന്റെ അടയാളമായി തന്നെ കാണാം.

സാധാരണ ഫീൽ ഗുഡ് സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു ചെറിയ വേദനയോടെ മാത്രമേ സിനിമ അവസാന രംഗം കഴിയുമ്പോൾ ഓർക്കാൻ കഴിയൂ.കാണാൻ ശ്രമിക്കുക.ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

MH Views Rating 4/4

http://www.movieholicviews.movie.blog

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് Telegram Channel Link

Design a site like this with WordPress.com
Get started