A day without a movie is a day wasted
1925 ഇല്‍ ഇറങ്ങിയ ഒരു ചിത്രം;അതും നിശ്ശബ്ദ ചിത്രം..ചാര്‍ളി ചാപ്ലിന്റെ നിശ്ശബ്ദ സിനിമകളും പിന്നെ ഈ അടുത്ത് യു ടുബില്‍ കണ്ട ഹരിശ്ചന്ദ്രയും ഒക്കെ മികച്ചതായിരുന്നു..മറ്റൊന്ന് അവയുടെ കഥ നമുക്ക് പരിചിതവും ആയിരുന്നു..അത് കൊണ്ട് തന്നെ ഒരിക്കലും അതൊന്നും മടുപ്പിച്ചില്ല..പക്ഷെ ഒരു ചരിത്ര പശ്ചാത്തലത്തില്‍ ഉള്ള ചിത്രം ;തീര്‍ത്തും അപരിചിതമായ ചുറ്റുപാടില്‍ നടക്കുന്ന കഥ എന്നിവയൊക്കെ ഈ ചിത്രം കാണുന്നതില്‍ ചെറിയ മടുപ്പുണ്ടാക്കി..പക്ഷെ വായിച്ചറിഞ്ഞ ഈ ചിത്രം കാണാന്‍ തന്നെ തീരുമാനിച്ചു…1905ഇല്‍ റഷ്യയില്‍ നടന്ന ഒരു വിപ്ലവത്തിന്റെ കഥ ആണ് ചിത്രം..അതിന്‍റെ തുടക്കം മുതല്‍ ഉള്ള സംഭവങ്ങള്‍ ആണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്…പഴകിയ മാംസം നല്‍കിയതിന്റെ പേരില്‍ സാര്‍ ഭരണകൂടത്തിന്റെ നേര്‍ക്ക് Potemkin എന്ന യുദ്ധക്കപ്പലില്‍ നിന്നും ഉത്ഭവിച്ച് ,വ്യാപകമായി പടര്‍ന്ന ഒരു വിപ്ലവത്തിന്റെ കഥ ആണ് “Battleship Potemkin”…കപ്പലില്‍ ആരംഭിച്ച വിപ്ലവം വിപ്ലവക്കാരികള്‍ കരയില്‍ എത്തിയതോട് കൂടി ജനങ്ങള്‍ ഏറ്റെടുക്കുന്നു..അതിനെ തുടര്‍ന്ന് വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുന്നു…അതിനെ അതിജീവിച്ചു അത് നാട് മുഴുവന്‍ പടര്‍ന്നു ; വിപ്ലവം ആരംഭിച്ച Potemkin യുദ്ധക്കപ്പലില്‍ ഉള്ള നാവികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് മറ്റുള്ള കപ്പലുകളും വരുന്നിടത്ത് ചിത്രം അവസാനിക്കുന്നു…
ജനങ്ങളില്‍ അമര്‍ത്തി വയ്ക്കപെട്ട സ്വാതന്ത്ര്യത്തിന്റെ വികാരം ഇളക്കാന്‍ ഈ ചിത്രത്തിന് അന്നത്തെ കാലത്തില്‍ സാധിച്ചിരുന്നു..പല ഭരണകൂടങ്ങളും ഈ ചിത്രത്തെ അന്നത്തെ കാലത്ത് ഭയപ്പെട്ടിരുന്നു..സംഭാഷണങ്ങള്‍ ഇല്ലെങ്കിലും ആ ചിത്രത്തിന്റെ ശക്തി അവിടെ ആയിരുന്നു..ഒരു കാലത്തില്‍ ശക്തമായ ഒരു മാധ്യമമായി മാറാന്‍ ഈ നിശബ്ധചിത്രങ്ങള്‍ക്ക് സാധിച്ചിരുന്നു എന്നുള്ളത് നമുക്ക് ശേഷം വരുന്ന തലമുറയ്ക്ക് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയില്ല..അത്രയ്ക്കും ശക്തമാണ് അവതരണം…
അതിനെക്കാളും മുന്നില്‍ നില്‍ക്കുന്നത് ഇതിന്റെ സംവിധായകന്‍ Eisenstein സിനിമ എന്ന വിസ്മയത്തില്‍ കൊണ്ട് വന്ന മാറ്റങ്ങള്‍ ആണ്..Eisenstein’s theory of Montage അദ്ദേഹം പരീക്ഷിച്ച ചിത്രമാണ് ഇത്..കൂടുതല്‍ ഒന്നും എനിക്ക് അതിനെ കുറിച്ച് അറിയില്ല ..എങ്കിലും കഥ അവതരിപ്പിക്കുന്നതില്‍ പുതിയ രീതികള്‍ അവതരിപ്പിച്ചു എന്ന് എനിക്ക് മനസ്സിലായി..തീര്‍ച്ചയായും സിനിമകളെ കുറിച്ച് ഗൌരവമായ പഠനം നടത്തുന്നവര്‍ കാണുന്ന ചിത്രം ആണിതെന്നു തോന്നുന്നു…ഇല്ലെങ്കില്‍ തീര്‍ച്ചയായും കാണേണ്ട പടം ആണ്…
നിശബ്ധമായ ഒരു ചിത്രത്തിന്റെ സമൂഹത്തില്‍ ഉണ്ടായ സ്വാധീനതയെകാളും ആ ചിത്രം ഇന്നും ആസ്വാദ്യകരം ആയി നില്‍ക്കുന്നത് പ്രശംസനീയം തന്നെ ആണ്..