80.MONTAGE (KOREAN,2013)

80.MONTAGE(KOREAN,2013),|Crime|Thriller|,Dir:-Jeong Geun-Seop,*ing:- Jeong-hwa EomSang-kyung KimYoung-chang Song

മൊണ്ടാഷ് -ഈ ചിത്രത്തിന്‍റെ തുടക്കത്തില്‍ നേരത്തെ കണ്ട ചില സിനിമകളുടെ (The Silence(German),Confessions of a Murder (Korean) )എന്നിവയുടെ കഥ പോലെ തോന്നിച്ചിരുന്നു .എന്നാല്‍ ആ തോന്നല്‍  തുടക്കം കുറച്ചു നേരം  കഴിഞ്ഞപ്പോള്‍ മാറി .ഈ ചിത്രം പിന്നീട് ചലിച്ചത് ഉദ്വേഗജനകമായ കഥയിലൂടെ ആയിരുന്നു .ഈ ചിത്രത്തില്‍ പറയുന്നത് മൂന്നു പേരുടെ കഥയാണ് ,ജീവിതത്തിലെ ദൈര്‍ഖ്യം ഏറിയ ദുരന്തങ്ങളില്‍ പങ്കാളികള്‍ ആകേണ്ടി വരുന്നവരുടെ കഥ .അതില്‍ ഒരാള്‍ ഒരമ്മയാണ് .പതിനഞ്ചു വര്‍ഷം മുന്‍പ് തന്‍റെ മകളെ ഒരു തട്ടിക്കൊണ്ടു പോകലില്‍  നഷ്ടമായ ഒരമ്മയായ  ക്യുംഗ്.അടുത്ത ആള്‍ ഒരു പോലീസുകാരന്‍ ആണ് .ക്യുംഗിന്റെ മകളുടെ തിരോധാനം അന്വേഷിച്ചത് ചിയോംഗ് എന്ന ആ പോലീസുകാരനാണ് .മൂന്നാമത്തെ ആള്‍ ??അയാള്‍ അജ്ഞാതനായിരിക്കുന്നതാണ് ഈ ചിത്രത്തിന്‍റെ മുന്നോട്ടുള്ള വഴികള്‍ ഉദ്വേഗജനകമായി കാണുവാന്‍ അവസരം നല്‍കുന്നത് .

   ചില രാജ്യങ്ങളില്‍ ഉള്ള Statute of Limitations (പതിനഞ്ചു വര്‍ഷത്തിനു ശേഷവും ഒരു കുറ്റകൃത്യം പോലീസിന് തെളിയിക്കാനാകാതെ വരുമ്പോള്‍ ആ കേസ് ഉപേക്ഷിക്കുന്ന രീതി ) നിയമം അനുസരിച്ച് പതിനഞ്ചാം വര്‍ഷം ,അതിദാരുണമായി മരണപ്പെട്ട മകളുടെ കേസ് തെളിവുകളുടെ അഭാവത്തില്‍ അവസാനിപ്പിക്കുവാന്‍ പോകുന്ന വാര്‍ത്ത പറയുവാനായി ചിയോങ്ങും സുഹൃത്തും ക്യുംഗിന്റെ അടുത്തെത്തുന്നു .എന്നാല്‍ സ്വന്തം മകളുടെ കൊലപാതകിയെ കണ്ടു പിടിക്കാത്തതില്‍  ഉള്ള വിഷമം അവര്‍ പ്രകടിപ്പിക്കുകയും എന്ത് സംഭവിച്ചാലും പ്രതിയെ  കണ്ടെത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു .എന്നാല്‍ കേസ് അന്വേഷണം അവസാനിപ്പിക്കുവാന്‍ കുറച്ചു നേരം മാത്രം ഉള്ളപ്പോള്‍ നടന്ന ഒരു സംഭവം ഈ അന്വേഷണത്തിന് വേറൊരു തുടക്കമാകുന്നു .ആ പെണ്‍ക്കുട്ടി മരിച്ച  സ്ഥലത്ത് ഒരാള്‍ പൂവ് വച്ചിട്ട് പോയത് കാണുന്ന ചിയോങ് അവസാന നിമിഷം ആ കേസിന് ഒരു അനക്കം ഉണ്ടാക്കാന്‍ നോക്കുന്നു .അവരുടെ മുന്നില്‍ ഉണ്ടായിരുന്നത് എന്നാല്‍ ഏതാനും മണിക്കൂറുകള്‍ മാത്രമായിരുന്നു .അവരെ കൊണ്ട് കഴിയാം വിധം അവര്‍ ആ കേസ് ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നു .എന്നാല്‍ കൈപ്പാടകലെ അവര്‍ക്ക് പ്രതിയെ പിടിക്കുവാന്‍ ഉള്ള അവസരം നഷ്ടമാകുന്നു .അങ്ങനെ ആ കേസ് Statute Of Limitations ല്‍ ഉള്‍പ്പെടുത്തി അവസാനിപ്പിക്കുന്നു .

 എന്നാല്‍ മറ്റൊരു സ്ഥലത്ത്  അടുത്ത ദിവസം നടക്കുന്ന സംഭവങ്ങള്‍ ഈ കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി .പതിനഞ്ചു വര്‍ഷം മുന്‍പ് ആ പെണ്‍ക്കുട്ടിയെ തട്ടിക്കൊണ്ടു പോയ അതേ  രീതിയില്‍ മറ്റൊരു പെണ്‍ക്കുട്ടിയേയും കാണാതാകുന്നു .മുത്തച്ചനോടൊപ്പം കളിച്ചു കൊണ്ടിരുന്ന ആ പെണ്‍ക്കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതെയായി .എന്നാല്‍ പിന്നീട് നടക്കുന്ന സംഭവങ്ങള്‍ പതിനഞ്ചു വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങളുടെ തനിപ്പകര്‍പ്പായി മാറുന്നു .ഒരേ രീതിയില്‍ നടന്ന സംഭവങ്ങള്‍ ആയതു കൊണ്ട് ചിയോംഗും പുതിയ അന്വേഷണ സംഘത്തിനെ സഹായിക്കുന്നു .ചിയോംഗിന്റെ കണക്കു കൂട്ടലുകള്‍ പോലെ തന്നെ ആ കേസിലെ സംഭവങ്ങള്‍ മുന്നോട്ടു പോകുന്നു .എന്നാല്‍ ഈ തവണ ആ പ്രതി കുറച്ചുകൂടി റിസ്ക്‌ കുറച്ചുള്ള നീക്കങ്ങള്‍ ആയിരുന്നു ഉപയോഗിച്ചത് .പതിനഞ്ചു വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങളുടെ പകര്‍പ്പാണ് പിന്നീട് സംഭവിച്ചത് .ആ പ്രതിയുടെ യതാര്‍ത്ഥ ഉദ്ദേശം എന്താണ്?പതിനഞ്ചു വര്‍ഷത്തിനു ശേഷം കേസില്‍ നിന്നും കുറ്റ  വിമുക്തനായ അടുത്ത ദിവസം തന്നെ അതെ രീതിയില്‍ ഉള്ള കുറ്റകൃത്യം നടത്തുവാന്‍ അയാള്‍ക്കുള്ള പ്രേരണ എന്താണ് ?ഒരു പെര്‍ഫെക്റ്റ് ക്രൈം സിദ്ധാന്തം അയാളുടെ ലക്ഷ്യത്തില്‍ ഉണ്ടോ?ഇതൊക്കെ അറിയണമെങ്കില്‍ ബാക്കി ചിത്രം കാണുക .

   എന്നാല്‍ മേല്‍പ്പറഞ്ഞ ചോദ്യങ്ങളില്‍ നിന്നും ഈ സിനിമ ധാരാളം മുന്നോട്ടു പോകുന്നുണ്ട് .ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് അപ്രതീക്ഷിതമായ പലതും സംഭവിക്കുന്നത്‌ .അതിന്‍റെ ഫലമോ അധികം ഒന്നും എളുപ്പത്തില്‍ ഊഹിച്ചെടുക്കാന്‍ കഴിയാത്ത ക്ലൈമാക്സും .തുടക്കത്തില്‍ ഈ ചിത്രം ഒരു കൊറിയന്‍ ക്രൈം ത്രില്ലര്‍ എന്ന രീതിയില്‍ നിന്നും മാറി കുറച്ചു സിനിമകളുടെ ഒരു മിക്സ് ആയിരിക്കുമോ എന്ന് തോന്നിയിരുന്നെങ്കിലും അവസാന നിമിഷങ്ങളില്‍ ചിത്രം അപ്രതീക്ഷിതമായി മാറുന്നതാണ് കാണാന്‍ കഴിഞ്ഞത് .എന്നാല്‍ പോലും അവിടെ നില്‍ക്കാതെ ഈ ചിത്രം കൂടുതല്‍ അപ്രതീക്ഷിത സംഭവങ്ങളുടെ കൂടാരമായി മാറുന്നു .കുറച്ചു ക്ലീഷേ രംഗങ്ങള്‍ ഒഴിവാക്കിയാല്‍ മികച്ച കൊറിയന്‍ ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ ശ്രേണിയില്‍  തീര്‍ച്ചയായും ഉള്‍പ്പെടുത്താവുന്ന സിനിമയാണ് മൊണ്ടാഷ്.ആ പേര്‍ പോലെ തന്നെ പലയിടത്തായി ചിത്രീകരിച്ച  ചിത്രങ്ങള്‍ അവസാനം ഒന്നാക്കി ഒറ്റ കലാസൃഷ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് പോലെ ഒരു നല്ല ദൃശ്യാനുഭവം ,കൊറിയന്‍ ത്രില്ലര്‍ സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും കാണാന്‍ ശ്രമിക്കാവുന്ന ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 7/10!!

  More reviews @ http://www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started