111.SIN RETORNO(SPANISH,2010),|Thriller|Drama|,Dir:-Miguel Cohan,*ing:-Leonardo Sbaraglia, Martin Slipak, Bárbara Goenaga
ഒരു കുറ്റകൃത്യം ചെയ്ത ആളെ സമൂഹം കൈകാര്യം ചെയ്യുന്നത് അയാള്‍ അര്‍ഹിക്കുന്ന രീതിയില്‍ ആയിരിക്കും പലപ്പോഴും.രാഷ്ട്രീയം മാത്രം ആണ് ഇതിനു അപവാദം.എന്നാല്‍ ഒരു കുറ്റവും ചെയ്യാത്ത ഒരാള്‍ ,അതും ഒരു കൊലപാതകത്തിന്റെ പാപക്കറ തന്‍റെ ചുമലില്‍ ഏല്‍ക്കേണ്ടി വരുകയും,സത്യം അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയാതെ വരുമ്പോള്‍ അയാള്‍ തീര്‍ത്തും ഒറ്റപ്പെട്ടു പോകും.ജീവിതത്തിലെ ഒരു വന്‍ വീഴ്ച ആകും അത്തരമൊരു അവസ്ഥ.അത്തരത്തില്‍ ഉള്ള ഒരു അവസ്ഥയില്‍ അകപ്പെടുന്നു ഒരു മനുഷ്യന്റെ കഥയാണ് Sin Retorno എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത്.ഒരു ത്രില്ലര്‍ സിനിമയേക്കാള്‍ ഉപരി അതിഭാവുകത്വം നല്‍കാതെ ഉള്ള ഒരു കഥാഘടനയും കഥാപാത്രങ്ങളും ആണ് ഈ ചിത്രത്തില്‍ ഉള്ളത്.സിനിമയുടെ അവസാനം ഒക്കെ ത്രില്ലര്‍ സ്വഭാവത്തില്‍ നിന്നും മാറി വേറൊരു തലത്തിലേക്ക് ചിത്രം എത്തുന്നുണ്ട്.
പാബ്ലോ എന്ന യുവാവ് രാത്രി സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു.വഴിയില്‍ സൈക്കിള്‍ നിര്‍ത്തിയ പാബ്ലോയെ ആദ്യം ഫെട്രിക്കോ എന്ന സ്റ്റേജ് കൊമേഡിയന്ന്‍റെ കാര്‍ ഇടിക്കേണ്ടാതായിരുന്നു.എന്നാല്‍ തലനാരിഴയ്ക്ക് പാബ്ലോ രക്ഷപ്പെടുന്നു.പാബ്ലോയുടെ സൈക്കിളിനു കേടുപാടുകള്‍ സംഭവിക്കുന്നു.എന്നാല്‍ വിധി പാബ്ലോയ്ക്ക് എതിരായിയിരുന്നു.അല്‍പ്പസമയത്തിനു ശേഷം അത് വഴി വന്ന മത്തിയാസ് എന്ന യുവാവിന്‍റെ കാര്‍ പാബ്ലോയെ ഇടിക്കുന്നു.ഭയന്ന് പോയ അവര്‍ അടുത്തുള്ള ഫോണ്‍ ബൂത്തില്‍ പോയി ആംബുലന്‍സിന് വിളിച്ചു പറഞ്ഞതിന് ശേഷം രക്ഷപ്പെടുന്നു.രാത്രി ആയതു കൊണ്ട് സാക്ഷികള്‍ ആരും ഇല്ലായിരുന്നു.ഭയന്ന് പോയ മത്തിയാസ് തന്‍റെ കാര്‍ ഒളിപ്പിക്കുകയും അത് കളവു പോയെന്നും തന്‍റെ മാതാപിതാക്കളോട് പറയുന്നു.ഫെട്രിക്കോ ഒന്നും അറിയാതെ തന്‍റെ വീട്ടില്‍ പോവുകയും സൈക്കിള്‍ ഇടിച്ചു കാറിന്‍റെ പെയിന്റ് പോയത് കൊണ്ട് സര്‍വീസിനു കയറ്റുകയും ചെയ്യുന്നു.കാര്‍ കാണാതെ പോയ മത്തിയാസിനെ അന്വേഷിച്ച് ഇന്ഷുരന്സില്‍ നിന്നും അന്വേഷണത്തിനായി ആള്‍ എത്തുന്നു.എന്നാല്‍ മത്തിയാസിന്റെ മൊഴികളില്‍ പല വൈരുധ്യങ്ങളും അയാള്‍ക്ക് തോന്നുന്നു.എന്നാല്‍ പാബ്ലോയുടെ വൃദ്ധനായ അച്ഛന്‍ തന്‍റെ മകന്റെ മരണം പൊതുസമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്നു.മാധ്യമങ്ങളില്‍ വന്നതോട് കൂടി സംഭവം കൂടുതല്‍ ചൂട് പിടിക്കുന്നു.വൃദ്ധനായ പിതാവിന്‍റെ വിഷമം കണ്ട് തെളിവുകള്‍ എല്ലാം തനിയെ വരുന്നു.ബാക്കി ഇവരുടെ മൂന്നു പേരുടെ ജീവിതതിലും എന്ത് സംഭവിച്ചു എന്നറിയാന്‍ ചിത്രം കാണുക.
ഒരു ത്രില്ലര്‍ സിനിമയേക്കാള്‍ ഉപരി ഈ ചിത്രം എനിക്കിഷ്ടപ്പെട്ടത് ഇതിലെ അവസാനത്തെ ഭാഗങ്ങള്‍ ആണ്.തെറ്റ് ചെയ്തവനും ചെയ്യാത്തവനും തമ്മില്‍ ഉള്ള അന്തരം ജീവിത്ക്കാഴ്ചകളിലൂടെ അവതരിപ്പിക്കുമ്പോള്‍ ചെറിയ ഒരു സങ്കടം തോന്നാം.ഇവിടെ വില്ലന്‍ എന്ന് പറയാന്‍ കഥാപാത്രങ്ങള്‍ ഒന്നുമില്ല.പകരം എല്ലാവരും അവരുടെ രീതിയില്‍ ശരിയാണ്.ഈ ശരി തെറ്റുകളുടെ കഥയാണ് ഈ ചിത്രം.അഭിനേതാക്കള്‍ കൂടുതലും സ്വാഭാവിക അഭിനയം കൊണ്ട് തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തു.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 6.5/10!!
More reviews @ http://www.movieholicviews.blogspot.com
