124.PARADISE MURDERED (KOREAN,2007)

124.PARADISE MURDERED(KOREAN,2007),|Thriller|Mystery|,Dir:-Han-min Kim,*ing :-Hae-il Park,Sol-Mi Park,Ji Ru Sung.

  കൊറിയന്‍ ത്രില്ലറുകളുടെ സ്ഥിരം ശൈലികളില്‍ നിന്നും വിഭിന്നമായാണ് സ്വര്‍ഗത്തില്‍ നടന്നതെന്ത് എന്നുള്ളതിന് ഉത്തരം നല്‍കുന്ന ഈ ചിത്രം ആരംഭിക്കുന്നത്.ദക്ഷിണ കൊറിയയിലെ ഒരു ദ്വീപിന്റെ പേരാണ് പാരദൈസ് ദ്വീപ്‌.പേര് അന്വര്‍ത്ഥം ആക്കും വിധം ആയിരുന്നു ആ ദ്വീപിലെ ആളുകളുടെ ജീവിതവും.മലകളും കടലുകളും  അതിര്‍ത്തി ആയുള്ള ആ ദ്വീപില്‍ സമാധാനവും സന്തോഷവും മാത്രമായിരുന്നു ഉണ്ടായിരുന്നത്.എന്നാല്‍ ഒരു ദിവസം ദുരൂഹമായ സാഹചര്യത്തില്‍ ആ ദ്വീപില്‍ ഉണ്ടായിരുന്ന 17 ആളുകളെയും കാണാതെ ആകുന്നു.അക്കരെ നിന്ന് വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അരിയും പഞ്ചസാരയും മാത്രമായിരുന്നു അവര്‍ക്ക് പുറം ലോകവും ആയുള്ള ബന്ധം.മോശമായ കാലാവസ്ഥ ഉള്ള സമയങ്ങളില്‍ അവര്‍ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെടും.അവര്‍ക്ക് പുറം ലോകവും ആയുള്ള ബന്ധം മൊത്തം അവര്‍ക്കുണ്ടായിരുന്ന റേഡിയോ വഴി മാത്രമായിരുന്നു.എന്നാല്‍ സ്വര്‍ഗ്ഗ ദ്വീപില്‍ എന്തുണ്ടായി എന്ന് അന്വേഷിച്ചു എത്തുന്ന അന്വേഷണ സംഘം കുഴയുന്നു.എന്തോ ഒരു ആപത്തു ഉണ്ടായി എന്നുള്ള സൂചന മാത്രം അല്ലാതെ പുറം ലോകത്തിനു ഒന്നും അറിയില്ലായിരുന്നു.അത് പോലെ തന്നെ അപ്രത്യക്ഷരായ 17 ജീവനുകളെ കുറിച്ചും.

       സിനിമ പിന്നീട് യാത്ര ചെയ്യുന്നത് പരദൈസോ ദ്വീപിലെ ജീവിതങ്ങളിലേക്ക് ആണ്.പ്രത്യേക ഇഷ്ടാനിഷ്ട്ടങ്ങള്‍ ഒന്നും ഇല്ലാതെ സമാധാനമായി കഴിയുന്ന കുറചു ആളുകള്‍.സര്‍ക്കാരില്‍ നിന്നും വരുന്ന അരിയും പഞ്ചസാരയും തന്നെ ധാരാളം എന്ന് കരുതുന്നവര്‍.ഏറ്റവും മികച്ച ദ്വീപ സമൂഹത്തിനുള്ള പുരസ്ക്കാരം ലഭിച്ച അവരുടെ ആഘോഷങ്ങളില്‍ നിന്നും സിനിമ മുന്നോട്ടു പോകുന്നു.അവരുടെ എല്ലാം തലവനായ മേയര്‍,അയാളുടെ മക്കള്‍,ഡോക്റ്റര്‍ ആയ ജേ തുടങ്ങിയവര്‍ ആയിരുന്നു അവരില്‍ പ്രധാനികള്‍.തീര്‍ത്തും നിഷ്ക്കളങ്ക ജന്മങ്ങള്‍ എന്ന് പറയാം ബാക്കി ഉള്ളവരെ.അവരുടെ ജീവിത രീതികളും സംസാരവും എല്ലാം രസകരവും സൗഹൃദപരവും ആയിരുന്നു.അവര്‍ അവിടെ ഭയപ്പെട്ടിരുന്നത് ഒന്നുണ്ടായിരുന്നു.ഒരു യുവതിയുടെ ആത്മാവ്.എന്നാല്‍ മേയര്‍ അതിനെ ഒരു സ്ഥലത്ത് കുടിയിരുത്തുകയും അങ്ങനെ അവരുടെ ഭയം കുറയുകയും ചെയ്തിരുന്നു.എന്നാല്‍ ഏറ്റവും മികച്ച ദ്വീപ സമൂഹത്തിനുള്ള പുരസ്ക്കാരം ലഭിച്ച അന്ന് രാത്രി ആ ദ്വീപില്‍ ദുരൂഹമായ ചിലത് സംഭവിക്കുന്നു.17 ആളുകളുടെ തിരോധാനതിനുള്ള ഉത്തരം ആ സംഭവങ്ങളിലൂടെ വിവരിക്കപ്പെടുന്നു.മോശം കാലാവ്സ്ഥയാണോ അതോ മുന്‍പ് പറഞ്ഞ പ്രേതമോ അതോ മറ്റെന്തെങ്കിലും ആണോ അവരുടെ തിരോധാനത്തിനു കാരണം?.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   മനുഷ്യ സ്വഭാവത്തിലെ ദുരൂഹമായ രണ്ടാമതൊരു മുഖം ഉണ്ട്.പലപ്പോഴും മനുഷ്യനെ മനുഷ്യന്‍ അല്ലതാക്കുവാന്‍ കഴിയുന്ന ഒന്ന്.വൈകരികപരവും ബൌധികപരവും ആയ ഉയര്‍ച്ച ചിലപ്പോള്‍ മന്സുഹ്യനിലെ അത്തരം ഒരു സ്വഭാവത്തെ പുറത്തു കൊണ്ട് വരാന്‍ സാധ്യത ഉണ്ട്.ഒരു ജനസമൂഹത്തില്‍ എല്ലാവരും ഒരേ രീതിയില്‍ ചിന്തിക്കുമ്പോള്‍ പ്രശ്നങ്ങള്‍ വളരെയധികം കുറവായിരിക്കും.എന്നാല്‍ ബുദ്ധിയും വികാരവും എല്ലാം വ്യത്യസ്തം ആവുകയും ഒരാള്‍ മറ്റൊരാളെ ഭയക്കുകയും ചെയ്തു തുടങ്ങുമ്പോള്‍ മനുഷ്യ ജീവനുള്ള വില കുറയുന്നു.കൊറിയന്‍ സിനിമകളിലെ വ്യത്യസ്തമായ ഒരു ചലച്ചിത്രാവിഷ്ക്കാരം ആയിരുന്നു ഈ സിനിമ.പ്രധാനമായും കഥ പറച്ചിലില്‍.ജനങ്ങളുടെ കാഴ്ചപ്പാടില്‍ തന്നെ കഥ അവതരിക്കപ്പെടുന്നു.പതുങ്ങിയിരിക്കുന്ന ദുരിതത്തെ അറിയാതെ ജീവിച്ചു അപ്രത്യക്ഷം ആകുന്ന മനുഷ്യരുടെ കഥ..

More reviews @ http://www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started