185.JEEVA(TAMIL,2014)

185.JEEVA(TAMIL,2014),Dir:-Suseenthiran,*ing:-Vishnu,Sri Divya.

 “മലയാളത്തിലെ രമേശന്‍;തമിഴില്‍ ജീവ”

“1983” എന്ന മലയാളം സിനിമയില്‍ സംവിധായകന്‍ നായകനായ രമേശനിലൂടെ അവതരിപ്പിച്ചത് തൊണ്ണൂറുകളില്‍ ബാല്യം പിന്നിട്ട കുട്ടികളുടെ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യവും അവരുടെ സ്വപ്നങ്ങളും ആയിരുന്നു.ഇന്ത്യന്‍ ടീമിനായി ആദ്യം അവതരിച്ച “കപിലിന്‍റെ ചെകുത്താന്മാര്‍” മുതല്‍ സച്ചിന്‍ ആദ്യമായി ലോകകപ്പിന്‍റെ ഭാഗമായ 2011 വരെ ഉള്ള സംഭവവികാസങ്ങള്‍ ആണ് 193 യില്‍ അവതരിപ്പിച്ചത്.ഇവിടെ സംവിധായകന്‍ ശുശീന്ദ്രനും പയറ്റുന്നത് ഇത്തരം ഒരു കഥാതന്തുവില്‍ നിന്ന് കൊണ്ടാണ്.എന്നാല്‍ 1983 എന്നതിന് പകരം സച്ചിന്‍ എന്ന കളിക്കാരനെ ഇഷ്ടപ്പെട്ടു ക്രിക്കറ്റ് ജീവിതത്തിലേക്ക് ആവാഹിച്ച ജീവ എന്ന ബാലനില്‍ നിന്നും ആണ്.മൂന്നാം വയസില്‍ അമ്മയെ നഷ്ടപ്പെട്ട ജീവ താമസിക്കുന്നത് സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്‍ ആയ അച്ഛന്റെ കൂടെ ആണ്.എന്നാല്‍ ജീവയ്ക്ക് അയല്‍വക്കത്ത്‌  ഉള്ള  വീട്ടില്‍ ഒരച്ഛനും അമ്മയും സഹോദരിയും ഉണ്ട്.ജീവയുടെ എല്ലാം അവര്‍ ആണ്.രക്ത ബന്ധം കൊണ്ട് അല്ലെങ്കിലും അവര്‍ ജീവയെയും സ്വന്തം മകനായി കരുതുന്നു.

  ചെറുപ്പത്തില്‍ ജീവയുടെ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം സ്വപിതാവിന് ദഹിക്കുന്നില്ലെങ്കിലും അടുത്ത വീട്ടില്‍ ഉള്ളവര്‍ അവന്‍റെ ഇഷ്ടങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുന്നു.ജീവയുടെ ജീവിതത്തില്‍ ക്രിക്കറ്റ് അലിഞ്ഞു ചേരുന്നത് ഇവിടെയാണ്‌.പിന്നീട് സ്ക്കൂള്‍ ടീമില്‍ അംഗമാവുകയും കൗമാരത്തില്‍ പ്രണയത്തില്‍ അകപ്പെടുകയും ഒക്കെ ജീവ ചെയ്യുന്നുണ്ട്.എന്നാല്‍ ജീവയ്ക്ക് അതിലും താല്‍പ്പര്യം ക്രിക്കറ്റ് മാത്രം ആയിരുന്നു.തന്‍റെ സ്വപ്നങ്ങളിലേക്ക് എത്തി ചേരാന്‍ ജീവയ്ക്ക് ഒരു വഴി തെളിയുന്നു.ജീവ ആ ലക്ഷ്യത്തിലേക്ക് എത്താന്‍ കഠിന പരിശ്രമം നടതുന്നും ഉണ്ട്.എന്നാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌ എന്താണെന്ന് നമുക്ക് പ്രവചിക്കാന്‍ കഴിയില്ലല്ലോ.അതാണ്‌ ജീവയുടെയും ജീവിതത്തില്‍ സംഭവിച്ചത്.ജീവയുടെ സ്വപ്നങ്ങളിലേക്ക് എത്താന്‍ ഉള്ള പോരാട്ടങ്ങള്‍ ആണ് ബാക്കി സിനിമ.

  ചെന്നൈ ടീമിന്‍റെ ശ്രീനിവാസനെയും ക്യാപ്റ്റന്‍ ധോണിയെയും സംവിധയകന്മാര്‍ക്ക് ഒന്നും തീരെ ഇഷ്ടം ഇല്ല എന്ന് തോന്നും 1983 യും ജീവയും കാണുമ്പോള്‍.രണ്ടു സിനിമയും കണ്ടവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും എന്ന് കരുതുന്നു.ക്രിക്കറ്റിനെ കുറിച്ച് ഒരു സിനിമ എടുത്താല്‍ ഇവരോടുള്ള വിരോധം മാത്രം ആണ് മുതല്‍ മുടക്ക് എന്ന് തോന്നി പോകും.എന്തായാലും ക്രിക്കറ്റ് എന്ന കളിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു പ്രാവശ്യം ധൈര്യമായി കാണാവുന്ന സിനിമയാണ് ജീവ.വലിയ സംഭവം ആയി തോന്നിയില്ലെങ്കില്‍ പോലും ഇടയ്ക്കിടെ ചിത്രം ഇഷ്ടപ്പെടും.

More reviews @ http://www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started