186.THE DOUBLE(ENGLISH,2013)

186.THE DOUBLE(ENGLISH,2013),|Thriller|Drama|,Dir:-Richard Ayoade,*ing:-Jessie Eisenberg,Mia Wasikowska.

 “ജെയിംസ് സൈമണ്‍ vs ജയിംസ് സൈമണ്‍.”

ജയിംസ് സൈമണ്‍ -അധികം ആര്‍ക്കും ഇഷ്ടമില്ലാത്ത,എന്നാല്‍ ജോലിയില്‍ മിടുക്ക് കാണിക്കുന്ന ,അമ്മയുടെ പൊന്നോമന ആയ പുത്രന്‍ ആണ്.എന്നാല്‍ ഒരു ദിവസം ജയിംസ് സൈമണിന്റെ ജീവിതം ആകെ മൊത്തം തെറ്റുന്നു.രാവിലെ ട്രെയിനില്‍ വച്ച് അയാളുടെ സ്യൂട്ട് കെയ്സ് ട്രെയിന്‍ ഡോറിന്റെ ഇടയില്‍ കുരുങ്ങുന്നു.അതിനും മുന്‍പ് ഒരാള്‍ ജെയിംസിനോട് തന്‍റെ സീറ്റില്‍ നിന്നും മാറാന്‍ ആവശ്യപ്പെടുന്നുണ്ട് ട്രെയിനില്‍.എന്നാല്‍ ബാക്കി എല്ലാം ഒഴിഞ്ഞ സീറ്റുകളും ആയിരുന്നു.പിന്നീട് തന്‍റെ ഓഫീസില്‍ എത്തിയ ജയിംസിനോട് സെക്യൂരിറ്റി പുതിയ ആളെ കാണുന്നത് പോലെ ഐ ഡി കാര്‍ഡ് ചോദിക്കുന്നു.താന്‍ ഏഴു വര്‍ഷമായി അവിടെ ജോലി ചെയ്യുന്നുണ്ട് അവിടെ എന്ന് പറഞ്ഞിട്ട് പോലും രക്ഷ ഉണ്ടായില്ല.സന്ദര്‍ശകന്‍ ആയി ജയിംസ് രജിസ്റ്ററില്‍ ഒപ്പിട്ടു ഓഫീസില്‍ കയറുന്നു.ഓഫീസില്‍ അകെ മൊത്തം അപരിചിത്വ ഭാവം ആയിരുന്നു എല്ലാവര്ക്കും ജയിംസിനോട്.

  ജയിംസ് ധാരാളം ആശയങ്ങള്‍ ഉള്ള ജോലിക്കാരന്‍ ആയിരുന്നു.എന്നാല്‍ അയാള്‍ക്ക്‌ തന്റെ ആശയങ്ങള്‍ പലപ്പോഴും വ്യക്തമായി പ്രകടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.അതിനാല്‍ തന്നെ അയാളുടെ മേധാവി ആയ കേണലിന്റെ അടുക്കല്‍ തന്‍റെ കഴിവുകള്‍ അവതരിപ്പിക്കാന്‍ അവസരവും കിട്ടുന്നില്ല.ആ സമയത്താണ് പുതിയ ഒരു ജോലിക്കാരന്‍ അവിടെ ജോലിയില്‍ ചേരുന്നത്.അയാളുടെ പേരും ജയിംസ് സൈമണ്‍ എന്നായിരുന്നു.അയാള്‍ക്ക്‌ ജയിംസ് സൈമണിന്റെ അതേ മുഖവും.അയാളെ എല്ലാവരും ഇഷ്ടപ്പെടുന്നു.താന്‍ ജനാലയിലൂടെ ടെലിസ്കോപ്പ് വച്ച് നോക്കുന്ന അടുത്ത കെട്ടിടത്തിലെ തന്‍റെ സ്വപ്ന സുന്ദരി പോലും പുതിയ ജയിംസ് സൈമണ്‍ തട്ടി എടുക്കുന്നു.പുതിയ ജയിംസ് സൈമണ്‍ പഴയ ജയിംസ് സൈമണിന്റെ എതിര്‍ വശം ആയിരുന്നു സ്വഭാവത്തില്‍.ആരുമായും എളുപ്പം കൂട്ട് കൂടുന്ന,തന്‍റെ ആവശ്യങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കാന്‍ സാധിക്കുന്ന ഒരാള്‍.പുതിയ ജയിംസ് സൈമണ്‍ ആദ്യം പഴയ ജയിംസ് സൈമണിനെ സഹായിക്കുന്നുണ്ട് എങ്കിലും  പിന്നീട് പഴയ ജയിംസ് സൈമണ്‍ പുതിയ ജയിംസ് കാരണം ആര്‍ക്കും വേണ്ടാത്ത ആള്‍ ആയി മാറുന്നു.പുതിയ ജയിംസ് സൈമണിന്റെ പിടിയില്‍ നിന്നും പഴയ ജയിംസ് സൈമണ്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.ആ സംഭവ വികാസങ്ങള്‍ ആണ് ബാക്കി സിനിമ.

 “Kaarthik Calling Kaarthik” എന്ന ഹിന്ദി സിനിമയുമായി ചില ബന്ധങ്ങള്‍ ആദ്യം തോന്നിയിരുന്നു എങ്കിലും അവസാനം ആ സംശയം പൂര്‍ണമായും മാറി.”ജെസ്സി ഐസന്ബെര്ഗ്” ഇംഗ്ലീഷ് സിനിമയിലെ മികച്ച നടന്മാരില്‍ ഒരാള്‍ തന്നെ ആണെന്ന് ഈ സിനിമയിലൂടെയും അടിവരയിടുന്നുണ്ട്.(എന്‍റെ പേര്‍സണല്‍ അഭിപ്രായം ആണ്).ഒരു പ്രത്യേക തരം ത്രില്ലര്‍ എന്ന് വിളിക്കാം ഈ ചിത്രത്തെ:പ്രത്യേകിച്ചും കണ്ണാടിയില്‍ കാണുന്നത് പോലെ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍.ഇതേ പേരില്‍ ഉള്ള “Fyodor “ന്‍റെ നോവലിനെ ആസ്പദം ആക്കി ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

More reviews @ http://www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started