194.WRONG TURN 6:LAST RESORT (ENGLISH,2014)

194.WRONG TURN 6:LAST RESORT(ENGLISH,2014),|Horror|,Dir:-Valeri Milev,*ing:-Ilott,Aqueela Zoll.

  “ആദ്യ ഭാഗം കണ്ടത്തില്‍  നിന്നും തുടങ്ങിയ  കൗതുകം ആറാം ഭാഗത്തില്‍ എത്തിച്ചിരിക്കുന്നു”

 മലയില്‍ താമസിക്കുന്ന വൈകൃത  രൂപികളായ  നരഭോജികളുടെ കഥ അവതരിപ്പിക്കുന്ന “Wrong turn “പരമ്പരയിലെ ആറാം ഭാഗം ആണ് ഈ ചിത്രം.ആദ്യ രണ്ടു ഭാഗത്തിന് ശേഷം മികച്ചതെന്നു പറയാന്‍ ഒന്നും ഇല്ലെങ്കിലും ഈ സിനിമ പരമ്പര എനിക്ക് ഇഷ്ടമാണ്.അത് കൊണ്ട് തന്നെയാണ് ആറാം ഭാഗം ഇറങ്ങിയപ്പോള്‍ കണ്ടത്.പ്രതീക്ഷകള്‍ അധികം ഒന്നും ഇല്ലായിരുന്നു.ആ പ്രതീക്ഷ ചിത്രം തകര്‍ത്തും ഇല്ല.ഇതിനു മുന്‍പുള്ള ഭാഗങ്ങളില്‍ നരഭോജികള്‍ വൈകൃത രൂപികള്‍ ആയതിനെ കുറിച്ച് ഒക്കെ അവതരിപ്പിച്ചിരുന്നു.ഫാക്റ്ററിയില്‍ ന്നിന്നും ഉള്ള കെമിക്കലുകള്‍ ഒക്കെ അവരെ മാറ്റി ഈ രൂപത്തില്‍ ആക്കി എന്നൊക്കെ ആയിരുന്നു അവതരിപ്പിച്ചിരുന്നത്.

  എന്നാല്‍ ഈ ഭാഗത്തില്‍ കഥ മറ്റൊരു രീതിയില്‍ ആണ്.”ഹോബ് സ്പ്രിങ്ങ്സ്” എന്ന സ്ഥലത്തേക്ക് “ഡാനിയും: സുഹൃത്തുക്കളും എത്തി ചേരുന്നു.ഡാനിയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച പാരമ്പര്യ വസ്തുവകകള്‍ കാണുവാന്‍ ആയിരുന്നു അവര്‍ എത്തിയിരുന്നത്.ആ സ്ഥലം മൊത്തം ഡാനിയുടെയും കുടുംബത്തിന്റെയും ആയിരുന്നു.അവിടെ ഡാനിയുടെ ബന്ധുക്കള്‍ ഇപ്പോഴും താമസം ഉണ്ട്.”ജാക്സന്‍”, “സാലി” എന്നീ   ബന്ധുക്കള്‍ ആണ് ഡാനിയുടെ ആ റിസോര്‍ട്ട് നോക്കി നടത്തിയിരുന്നത്.കുടംബം മുഴുവനായി നഗരത്തില്‍ താമസിക്കാന്‍ ചെന്നപ്പോള്‍ ആണ് ഡാനിയ്ക്ക് അവരുമായുള്ള ബന്ധം അറ്റ് പോയത്.എന്തായാലും ഡാനിയെ അവര്‍ ഊഷ്മളമായി വരവേറ്റു.ഡാനിയുടെ ഭാര്യ “ടോണി” എന്ത് കൊണ്ടോ അവിടെ സന്തുഷ്ട ആയിരുന്നില്ല.അത് പോലെ തന്നെ ആയിരുന്നു അവരുടെ സുഹൃത്തുക്കളും.എന്തായാലും സാമ്പത്തികമായി മോശം നിലയില്‍ ആയിരുന്ന ഡാനി എന്തായാലും ആ സ്ഥലം വിറ്റ് കടങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ ജാക്സണ്‍,സാലി എന്നിവര്‍ക്ക് വേറെ ചിന്തകളും താല്‍പ്പര്യവും ആയിരുന്നു ഉണ്ടായിരുന്നത്.

 കുടുംബം-അതായിരുന്നു അവര്‍ക്ക് വലുത്.ആ കുടുംബത്തെ രക്ഷിക്കാന്‍ ഇനി ഡാനിയ്ക്ക് മാത്രമേ സാധിക്കൂ.എന്നാല്‍ അതിനു ധാരാളം ചോര വീഴണം.എങ്കില്‍ മാത്രമേ ജാക്സണ്‍,സാലി എന്നിവരുടെ ലക്‌ഷ്യം നടക്കൂ.ഡാനിയാണ് ഇനി തീരുമാനം എടുക്കേണ്ടത്.അയാളുടെ രണ്ടു വശത്തും ഉള്ളവര്‍ അയാള്‍ക്ക്‌ പ്രിയപ്പെട്ടവര്‍ ആണ്,അതിനാല്‍ തന്നെ അയാളുടെ തീരുമാനങ്ങള്‍ പ്രധാനം ആണ്.ബാക്കി അറിയാന്‍ ചിത്രം കാണൂ.ഈ പരമ്പരയിലെ എല്ലാ സിനിമകളും കണ്ടവര്‍ക്ക് ഇത് ഇഷ്ടപ്പെടുമായിരിക്കും.എന്നാല്‍ ആദ്യമായി ഈ പരമ്പരയെ കുറിച്ച് കേള്‍ക്കുന്നവരോ കാണുന്നവരോ അതിനു തുനിയാതെ ഇരിക്കുന്നതാകും നല്ലത്.കാരണം ഒരിക്കലും തീര്‍ച്ചയായും കാണേണ്ട സിനിമകളുടെ കൂട്ടത്തില്‍ ഇത് വരില്ല.

More reviews @ http://www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started