219.SUPER MARIO BROS.(ENGLISH,1993)

219.SUPER MARIO BROS.(ENGLISH,1993),|Comedy|Adventure|,Dir:-Annabel Jankel, Rocky Morton,*ing:-Bob Hoskins, John Leguizamo, Dennis Hopper.

 തൊണ്ണൂറുകളുടെ ആദ്യ വര്‍ഷങ്ങളില്‍ കുട്ടിക്കാലം ആഘോഷിച്ച പലര്‍ക്കും ഓര്‍മ ഉണ്ടാകും സൂപ്പര്‍ മരിയോ,ല്യൂജി എന്നിവരെ.ദിനോസറിന്റെ അടുക്കല്‍ നിന്നും രാജകുമാരിയെ രക്ഷിക്കുവാന്‍ വേണ്ടി വഴിയില്‍ വരുന്ന ആമകളെയും മറ്റും ചവിട്ടി പൊട്ടിക്കുകയും  പൈപ്പുകളിലൂടെ അടുത്ത ലോകത്ത് എത്തുന്ന മരിയോ അവസാനം രാജകുമാരിയെ രക്ഷിക്കാന്‍ വരുമ്പോള്‍ ദിനോസര്‍ വായില്‍ നിന്നും തുപ്പുന്ന തീ അന്ന് പലരുടെയും വലിയ പ്രശ്നം ആയിരുന്നു അന്ന് .എങ്ങനെങ്കിലും ആ ലെവല്‍ ജയിക്കുക,അടുത്തതില്‍ പോവുക,കൂട്ടുകാരോട് വീമ്പു പറയുന്ന കുട്ടിക്കാലം.അന്ന് കൂണ് കിട്ടുമ്പോള്‍ 1 UP ആകുന്നതൊക്കെ നല്ല രസം ആയിരുന്നു.ഒരു ചാന്‍സ് കൂടി കൂടുതല്‍ കിട്ടുമായിരുന്നു.

  സൂപ്പര്‍ മരിയോ ഗെയിമിനെ ആസ്പദം ആക്കി ആണ് Super Mario Bros നിര്‍മിച്ചിരിക്കുന്നത്.പ്ലംബര്‍ ആയ മരിയോ മരിയോയും അയാള്‍ എടുത്തു വളര്‍ത്തുന്ന ല്യൂജിയും ആണ് മുഖ്യ കഥാപാത്രങ്ങള്‍.ല്യൂജി അഭൌമികമായ കാര്യങ്ങളില്‍ വളരെ താല്‍പ്പര്യം കാണിച്ചിരുന്നു.എന്നാല്‍ പ്ലംബിംഗ് ജോലികള്‍ അധികം കിട്ടാത്തത് കൊണ്ട് രണ്ടു പേരും കഷ്ടപ്പാടില്‍ ആയിരുന്നു.അപ്പോഴാണ്‌ ഒരു ദിവസം ല്യൂജി ആകസ്മികം ആയി ടെയ്സിയെ പരിചയപ്പെടുന്നത്.ഭൂമിയില്‍ പണ്ടുണ്ടായിരുന്ന ദിനോസറുകളെ കുറിച്ചുള്ള അന്വേഷണത്തില്‍ ആയിരുന്നു ഡെയ്സി.ഡെയ്സി ഒരു യൂനിവേര്‍സിറ്റി വിദ്യാര്‍ഥിനി ആണ്.എന്നാല്‍ അവള്‍ പരിവേഷണം നടത്തുന്ന സ്ഥലം സ്കപ്പെലിയുടെ ആണ്.അയാള്‍ക്ക്‌ കൂടുതല്‍ ഫോസിലുകള്‍ അവിടെ നിന്നും ലഭിച്ചാല്‍ തന്‍റെ സ്ഥലം കൈ മാറേണ്ടി വരും എന്ന് കരുതുന്നു.അയാള്‍ അത് കൊണ്ട് ടെയ്സിയെയും കൂട്ടരെയും ഭീഷണിപ്പെടുത്തുന്നു.ഇതേ സമയം സമാന്തരമായ ദിനോസറുകളും മറ്റു ജീവജാലങ്ങളും പരിണമിച്ചുകൊണ്ടുള്ള ഒരു ലോകം വേറെ ഉണ്ടായിരുന്നു.അവിടത്തെ രാജാവായിരുന്നു ക്രൂരനായ കൂപ്പാ.അയാള്‍ക്ക്‌ തന്‍റെ ലോകം മനുഷ്യന്‍റെ ലോകവുമായി കൂട്ടി ചേര്‍ക്കാന്‍ ഒരു വസ്തു ആവശ്യമായിരുന്നു.ദശലക്ഷ കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് നടന്ന ആ സംഭവത്തിലേക്കുള്ള വഴി അത് മാത്രം ആണ്.അയാള്‍ക്ക്‌ അത് നേടാന്‍ ഭൂമിയില്‍ ഉള്ള ചിലരെ ആവശ്യം ഉണ്ട്.അതാണ്‌ ഈ ചിത്രത്തിന്റെ ബാക്കി കഥ.

  ഒരു മികച്ച സിനിമ ഒന്നും അല്ല Super Mario Bros. സെറ്റുകളും വസ്ത്രാലങ്കാരവും ഒക്കെ കൊള്ളാം എങ്കിലും ഒരു ചിത്രം എന്ന നിലയില്‍ കാര്യമായി ഒന്നും ഇതില്‍ ഇല്ലായിരുന്നു.പിന്നെ പണ്ട് ഇഷ്ടപ്പെട്ടിരുന്ന ആ കഥാപാത്രങ്ങളെയും ആ അന്തരീക്ഷവും മറ്റും സ്ക്രീനില്‍ കാണുമ്പോള്‍ ഒരു നോസ്ടാല്ജിയ തോന്നും എന്ന് മാത്രം.ആ നോസ്ടാല്ജിയ ഇഷ്ടം ഉള്ളവര്‍ക്ക് വെറുതെ ഇരുന്നു കാണാവുന്ന ഒരു ചിത്രം.എന്തായാലും രാജകുമാരിയെ രക്ഷിക്കുമ്പോള്‍ പോയിന്റുകളോടൊപ്പം പടക്കം പൊട്ടുന്നത് കാണുന്നത് അന്നത്തെ വലിയ സന്തോഷങ്ങളില്‍ ഒന്നായിരുന്നു.

More reviews @ http://www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started