272.THE IMITATION GAME(ENGLISH,2014)

272.THE IMITATION GAME(ENGLISH,2014),|Biography|History|Thriller|,Dir:-Morten Tyldum,*ing:-Benedict Cumberbatch, Keira Knightley, Matthew Goode .

  അലന്‍ ടൂറിംഗ് – മുന്നില്‍ ഇരിക്കുന്ന കംപ്യൂട്ടറുകളുടെ എല്ലാം പിതാവ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഗണിത ശാസ്ത്ര വിദഗ്ധന്‍.രണ്ടാം ലോക മഹായുദ്ധക്കാലത്ത്‌ ഒരു പക്ഷേ ആ യുദ്ധത്തിന്‍റെ ചരിത്രം തന്നെ മാറ്റി മറിക്കാന്‍ തക്ക ശക്തിയുള്ള തന്‍റെ  തലച്ചോറ് ശാസ്ത്രത്തിനു നല്‍കിയ വിദഗ്ധന്‍.അദ്ധേഹത്തിന്റെ ജീവിത കഥ സിനിമയില്‍ ഉള്ളത് പോലെ തന്നെ ഒരു ത്രില്ലര്‍ ആയിരുന്നു പലപ്പോഴും.ആര്‍ക്കും സാധിക്കാത്ത ഒന്ന് നേടുന്ന ആരും പ്രതീക്ഷിക്കാത്ത ആള്‍ ഇല്ലേ?അതായിരുന്നു ടൂറിംഗ്.

  ചിത്രം ആരംഭിക്കുന്നത് അമ്പതുകളുടെ തുടക്കത്തില്‍ ആണ്.തലേ ദിവസം രാത്രി ടൂറിംഗിന്റെ വീട്ടില്‍ കള്ളന്‍ കയറി എന്നുള്ള പരാതി അയല്‍ക്കാരന്‍ പോലീസിനു നല്‍കുന്നു.എന്നാല്‍ തനിക്കു പരാതി  ഇല്ല എന്നും ഒന്നും നഷ്ടം ആയില്ല എന്നും ആയിരുന്നു ടൂറിങ്ങിനെ സമീപിച്ച പോലീസിനു ലഭിച്ച ഉത്തരം. എന്നാല്‍ ഈ ഉത്തരം അന്വേഷണ  ഉദ്യോഗസ്ഥനെ ടൂറിംഗിന്റെ മേല്‍ സംശയം ഉണ്ടാക്കുന്നു.മുഖ്യ കാരണം ടൂറിംഗ് ആരായിരുന്നു എന്ന് ലോകം അറിഞ്ഞിരുന്നില്ല അന്ന്.കാരണം അറിയണം എങ്കില്‍ 1939 ലേക്ക് പോകണം.രണ്ടാം ലോക മഹായുദ്ധത്തില്‍ ഹിറ്റ്ലറുടെ നാസിപ്പട വികസിപ്പിച്ച അക്കാലത്തെ ഏറ്റവും മികച്ച Encrypting സംവിധാനം ആയ Enigma ബ്രിട്ടീഷ് പട്ടാളത്തിന് മേല്‍ വിനാശം വരുത്തുക ആയിരുന്നു.നേരിട്ട് യുദ്ധം ചെയ്തല്ലായിരുന്നു ആ നാശ നഷ്ടം വരുത്തിയിരുന്നത്.ആ മെഷീനില്‍ നിന്നും  വരുന്ന രഹസ്യ സന്ദേശങ്ങള്‍ ബ്രിട്ടീഷ് പട്ടാളത്തിന് ലഭിക്കുന്നുണ്ടായിരുന്നുവെങ്കിലും അത് മനസ്സിലാക്കാന്‍ പ്രാപ്തി ഉള്ള സംവിധാനങ്ങള്‍ അന്ന് ജര്‍മനിക്ക് അല്ലാതെ മറ്റൊരു രാജ്യത്തിനും ഉണ്ടായിരുന്നില്ല.

 ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആണ് ടൂറിംഗ് അവിടെ പട്ടാള ഓഫീസില്‍ എത്തുന്നത്,എന്നാല്‍ ജര്‍മന്‍ പോലും വായിക്കാനോ സംസാരിക്കാനോ അറിയാത്ത ടൂറിംഗ് ആ ജോലിയില്‍ എങ്ങനെ മികവു പ്രകടിപ്പിക്കും എന്ന് മേലധികാരികള്‍ സംശയിക്കുന്നു.എന്നാല്‍ ഗണിത ശാസ്ത്രത്തില്‍ വിദഗ്ധന്‍ ആയ ടൂറിംഗ് മറ്റൊന്നായിരുന്നു ചിന്തിച്ചത്.ലോകത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിച്ചതില്‍ ടൂറിംഗ് നല്‍കിയ ധീരമായ തീരുമാനങ്ങളും കണ്ടുപിടുത്തങ്ങളും അതോടൊപ്പം ദുഷ്ക്കരം ആയി മാറിയ ജീവിതവും ഏറ്റവും അധികം വിശ്വസ്യത്തോടെ ആണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.കൂമ്പര്‍ബാച് അലന്‍ ടൂറിംഗ് ആയി നല്ല അഭിനയം ആണ് കാഴ്ച വച്ചിരിക്കുന്നത്.ഒരു ബയോഗ്രാഫി ആയിരുന്നു എങ്കില്‍ കൂടി ജീവിതം ഇത്രയും ത്രില്ലര്‍ ആയി മാറ്റി അദ്ദേഹത്തിന്റെ സ്വഭാവങ്ങള്‍.തീര്‍ച്ചയായും കാണേണ്ട സിനിമ ആണ് The Imitation Game.

More reviews @www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started