290.FOXCATCHER(ENGLISH,2014)

290.FOXCATCHER(ENGLISH,2014),|Sports|Drama|Biography|,Dir:-Bennett Miller,*ing:-Steve Carell, Channing Tatum, Mark Ruffalo.

 87 മത് ഓസ്ക്കാര്‍ പുരസ്ക്കാര്‍ നാമനിര്‍ദേശം അഞ്ചു വിഭാഗങ്ങളില്‍ ലഭിച്ച ചിത്രം ആണ് Foxcatcher.നാമനിര്‍ദേശം ലഭിച്ച വിഭാഗങ്ങള്‍.

1)മികച്ച നടന്‍                   -സ്റ്റീവ് കാരല്‍
2)മികച്ച സഹനടന്‍        -മാര്‍ക്ക് രഫല്ലോ
3)മികച്ച സംവിധാനം    -ബെന്നറ്റ്‌ മില്ലര്‍
4)മികച്ച തിരക്കഥ            -മാക്സ്-ഡാന്‍
5)മികച്ച മേയ്ക്കപ്പ്        -ബില്‍-ഡെന്നിസ്

  ഗുസ്തിയില്‍ അമേരിക്കന്‍ ഒളിമ്പിക് ചാമ്പ്യന്‍ ആയിരുന്ന മാര്‍ക്ക് ശല്ത്സിന്റെ ജീവിതത്തില്‍ നടന്ന  യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.,”Foxcatcher: The True Story of My Brother’s Murder, John du Pont’s Madness, and the Quest for Olympic Gold” എന്ന കഥയില്‍ നിന്നും ഉള്ള കഥാപാത്രങ്ങള്‍ക്ക് ജീവിതമായി വളരെ അടുത്ത് കിടക്കുന്നവയാണ്.മൂന്നു പേരാണ് മുഖ്യ കഥാപാത്രങ്ങള്‍.വ്യത്യസ്ത സ്വഭാവം ഉള്ള മൂന്നു പേര്‍.

   മാര്‍ക്കും ഡേവും സഹോദരന്മാര്‍ ആണ്.ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട മാര്‍ക്കിനു ഡേവ് ആയിരുന്നു എല്ലാം.ഒരു ജ്യേഷ്ടന്‍ എന്ന നിലയില്‍ ഡേവ് മാര്‍ക്കിനെ നേര്‍വഴിക്കു തന്നെ നയിച്ച്‌.മാര്‍ക്കും ജ്യേഷ്ഠനെ പോലെ ഒരു ഗുസ്തിക്കാരന്‍ ആയി മാറുന്നു.ഒളിമ്പിക് ചാമ്പ്യന്‍ ആയിരുന്നുവെങ്കിലും പിന്നീടുള്ള ജീവിതത്തില്‍ ലഭിക്കുന്ന ഒരു അംഗീകാര കുറവ് മാര്‍ക്കിനെ അലട്ടുന്നുണ്ട്.ചേട്ടന്‍റെ നിഴലില്‍ ആയി പോയ മാര്‍ക്കിന് ഒറ്റയ്ക്ക് പേരെടുക്കാന്‍ ആഗ്രഹവും ഉണ്ട്.

  അപ്പോഴാണ്‌ ഒരു ദിവസം “ജോണ്‍ ടു പോണ്ട്” എന്ന കോടീശ്വരന്റെ ഓഫീസില്‍ നിന്നും മാര്‍ക്കിനു വിളി വരുന്നത്.മാര്‍ക്ക് അയാള്‍ നല്‍കിയ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി  പറഞ്ഞ സ്ഥലത്തെത്തുന്നു.താന്‍ സ്വയം ഒരു മികച്ച ഗുസ്തി പരിശീലകന്‍ ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തിയ ജോണ്‍ മാര്‍ക്കിനോട് അയാള്‍ക്ക്‌ അമേരിക്കയോട് ഉള്ള പ്രതിബദ്ധതയും ദേശ സ്നേഹവും അറിയിക്കുന്നു.സോവിയറ്റ് റഷ്യ ഒളിമ്പിക് ഗുസ്തി ശക്തികള്‍ ആണെന്നും അവരെ തറ പറ്റിക്കാന്‍ ഒരു ദേശ സ്നേഹിയായ താന്‍ നടത്തുന്ന Foxcatcher എന്ന പരിശീലന സ്ഥാപനത്തില്‍ സഹകരിച്ചു സ്വര്‍ണ മെഡല്‍ നേടാന്‍ ആവശ്യപ്പെടുന്നു.കൂടാതെ ഒരു വലിയ തുകയും വാഗ്ദാനം ചെയ്യുന്നു.മാര്‍ക്കിന്റെ ജീവിത സ്വപ്നങ്ങളിലേക്ക് അടുക്കുന്ന ഒരു ഓഫര്‍.കൂടെ മാര്‍ക്കിന്റെ ജിവിതം മാറ്റി മറിക്കുകയും ചെയ്യുന്നു.

  സ്റ്റീവ് കാരലും മാര്‍ക്ക് രഫലോയും ആണ് ഈ ചിത്രത്തില്‍ മികച്ചു നിന്നത്. നായകന്‍ ആണെന്ന് തോന്നിപ്പിക്കുന്ന വിധം അണിയിച്ചൊരുക്കിയ ചാനിംഗ് ടാട്ടമിന്റെ രംഗങ്ങളുടെ അത്ര ഒന്നും സിനിമയില്‍ വരുന്നില്ലെങ്കില്‍ കൂടിയും മികച്ച പ്രകടനം ആണ് അവര്‍  കാഴ്ച വച്ചത്.പ്രത്യേകിച്ചും സ്റ്റീവ് കാരള്‍.ഹോളിവുഡ് നന്മ മരം ആയ സ്റ്റീവ് കാരല്‍ കൂടുതലും തമാശ ചിത്രങ്ങളില്‍ ആണ് അഭിനയിച്ചിട്ടുള്ളത്.എന്നാല്‍ ഈ ചിത്രത്തിലെ സങ്കീര്‍ണ മനസ്സുള്ള,ഒരു പ്രാഞ്ചിയെട്ടന്‍ എഫക്റ്റ് ഉള്ള ജോണ്‍ ആയി സ്റ്റീവ് ജീവിക്കുകയാനെന്നു തോന്നി.മട്ടിലും ഭാവത്തിലും ഉള്ള ഒരു മേക് ഓവര്‍ സ്ട്ടീവില്‍ ഉണ്ടായിരുന്നു.ചിത്രം നേടിയ ഓസ്ക്കാര്‍ നാമനിര്‍ദേശം ഒന്നും വെറുതെ ആകില്ല എന്ന് പ്രതീക്ഷിക്കാം.ഒരു അമേരിക്കന്‍ സ്പോര്‍ട്സ്/ഡ്രാമ ആണ് ചിത്രം.കുര്‍ട്ട് ആങ്കിളിന്റെ കഥയാണ് ഈ ചിത്രം എന്ന് കരുതി കണ്ടു തുടങ്ങിയ എനിക്ക് പിന്നെ ആണ് മാര്‍ക്കും ഡേവും ആരാണെന്ന് മനസ്സിലായത്‌.

More reviews @www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started