345.A GIRL WALKS HOME ALONE AT NIGHT(PERSIAN,2014)

345.A GIRL WALKS HOME ALONE AT NIGHT(PERSIAN,2014),|Horror|Romance|,Dir:-Ana Lily Amirpour,*ing:-Sheila Vand, Arash Marandi, Marshall Manesh

  “അന ലിലി അമിര്‍പോര്‍ ” സംവിധാനം ചെയ്യാനായി തന്‍റെ ആദ്യ  ചിത്രത്തിന്  തിരഞ്ഞെടുത്തത് പേര്‍ഷ്യന്‍ ഭാഷയില്‍ ഉള്ള ഒരു വാമ്പയര്‍ കഥയാണ്.നിഗൂഡത പ്രതിഫലിക്കുന്ന കഥാപാത്രങ്ങളുടെ ഇരുണ്ട വശം അവരെ സമൂഹത്തിനു അനഭിമതര്‍ ആക്കുന്നു.ഈ സ്ഥലത്താണ് അനയുടെ വാമ്പയര്‍ കഥാപാത്രം ആയി വരുന്ന പെണ്‍ക്കുട്ടി ചിത്രത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.ഏകാന്തമായ തെരുവുകളും കുറച്ചു കഥാപാത്രങ്ങളും മാത്രം.അരാഷ് എന്ന യുവാവ് തന്‍റെ സമ്പാദ്യത്തില്‍ വാങ്ങിച്ച കാര്‍ അവന്റെ പിതാവ് കാശ് കൊടുക്കാന്‍ ഉള്ളത് കൊണ്ട് സയീദ്‌ എന്ന സമൂഹത്തിലെ ഇരുണ്ട വശം സൃഷ്ടിക്കുന്ന കൂട്ടിക്കൊടുപ്പുക്കാരന്‍ തട്ടിയെടുക്കുന്നു.

   മയക്കു മരുന്നിനു അടിമപ്പെട്ട ആരാഷിന്റെ പിതാവ് സ്വന്തം സുഖം മാത്രം നോക്കുന്നു.കഥാപാത്ര സൃഷ്ടിയില്‍ ഏറ്റവും അധികം വെറുപ്പ്‌ തോന്നുന്ന ഒരു മനുഷ്യന്‍ ആണ് അയാള്‍.പണക്കാരന്റെ വീട്ടില്‍ പൂന്തോട്ടക്കാരന്‍ ആയ ആരാഷിനോട് അവിടത്തെ പെണ്‍ക്കുട്ടിക്ക് പ്രണയത്തില്‍ നിന്നും വേര്‍ത്തിരിക്കുന്ന സ്നേഹം തോന്നുന്നുണ്ട്.സ്ത്രീയുടെ ശരീരം മാത്രം ഇഷ്ടം ഉള്ള കുറച്ചു കഥാപാത്രങ്ങളും മയക്കു മരുന്നിനു അടിമപ്പെട്ട ആ മോശം നഗരത്തിലെ ആളുകളുടെ ഇടയില്‍ ഭയം ഇല്ലാതെ നമ്മുടെ ഭാഷയില്‍ “സദാചാരവാദി” എന്ന് വിളിക്കാവുന്ന ആ പെണ്‍ക്കുട്ടി തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാന്‍ നടക്കുന്നു.അതും പാതിരാത്രിയില്‍ പലരെയും ഭയപ്പെടുത്തിയും കൊല്ലപ്പെടുത്തിയും.

  ഒരു അവസരത്തില്‍ ആരാഷും ആ പെണ്‍കുട്ടിയും അടുപ്പത്തില്‍ ആകുന്നു.ഒരിക്കലും അടുക്കാന്‍ പാടില്ലാത്ത രണ്ടു ധ്രുവങ്ങള്‍  പ്രണയത്തില്‍ ആകുന്നു.ആ മോശമായ നഗരത്തില്‍ നടക്കുന്ന സംഭവങ്ങള്‍ കറുപ്പും വെളുപ്പും നിറം ചാലിച്ച സ്ക്രീനില്‍ അവതരിപ്പിക്കുന്ന അന നടത്തിയിരിക്കുന്നത് ധീരമായ ഒരു പരീക്ഷണം ആണ്.സമൂഹത്തില്‍ സ്ത്രീയോടുള്ള മനോഭാവത്തെ അന അവതരിപ്പിച്ചിരിക്കുന്നത് ഇരുട്ടില്‍ ഒറ്റയ്ക്ക് നടക്കുന്ന ആ പെണ്‍ക്കുട്ടിയുടെ പ്രതികരണങ്ങളിലൂടെ ആണ്.പേര്‍ഷ്യന്‍ ഭാഷയില്‍ ആണ് ചിത്രം എങ്കിലും അമേരിക്കയില്‍ ഷൂട്ട്‌ ചെയ്തത് കൊണ്ട് തന്നെ പേര്‍ഷ്യന്‍ സിനിമയില്‍ നിന്നും പ്രതീക്ഷിക്കവുന്നതിലും അധികം ബോള്‍ഡ് ആയ രംഗങ്ങള്‍ ഇറാനില്‍ വേരുകള്‍ ഉള്ള  ഈ സംവിധായികയ്ക്ക്‌ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു.ഒരു പക്ഷേ ഇറാനിലെ സാമ്പ്രധായിക സംവിധാനത്തോട് ഉള്ള വെല്ലു വിളി ആകും അന മോശം നഗരം എന്നതിലൂടെ പ്രതീകാത്മകം ആയി അവതരിപ്പിച്ചത്.

More movie suggestions @www.movieholicviews.blogspot.com 

Leave a comment

Design a site like this with WordPress.com
Get started