373.PREMAM(MALAYALAM,2015)

373.PREMAM(MALAYALAM,2015),Dir:-Alphonse Puthren,*ing:-Nivin Pauly,Anupama,Sai Pallavi,Madonna.

  അല്‍ഫോന്‍സ്‌ പുത്രന്‍-മലയാള സിനിമയില്‍ വ്യത്യസ്തമായ ശൈലിയില്‍ ചിത്രത്തിന്‍റെ പ്രോമോ വര്‍ക്ക് ചെയ്തത് ഫലിച്ചു എന്ന് വേണം ഈ ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തോന്നുക.പ്രണയം എന്ന പേരിനോട് നീതി പുലര്‍ത്തുന്ന,എന്നാല്‍ പ്രണയത്തിലെ നിരാശ വരെ രസകരമായി അവതരിപ്പിച്ച് യുവാക്കള്‍ക്ക് വേണ്ടി മാസ് സീനുകളും നിറച്ച ഒരു കമ്പ്ലീറ്റ് പാക്കേജ് ആണ്.ചിത്രത്തിനുള്ള ഇന്നത്തെ തിരക്ക് ഒന്ന് മതി “വ്യത്യസ്തത ഇല്ലാത്ത ലോകത്തെ രണ്ടാമത്തെ ചിത്രത്തെ” വലിയ ഒരു ഹിറ്റ് ആക്കാന്‍.നിവിന്‍ പോളിയുടെ സ്ഥിരം വേഷം.എന്നാല്‍ അജു വര്‍ഗീസ്‌ കൂടെ ഇല്ല എന്നുള്ളത് മാറ്റി നിര്‍ത്തിയാല്‍ തടം ആകാന്‍ വേണ്ടി “നേരം” ടീം മൊത്തം ഉണ്ട് താനും.

  ജോര്‍ജ്ജ് എന്ന 1984 ല്‍ ഭൂജാതന്‍ ആയ കുട്ടി വളര്‍ച്ചയുടെ മൂന്നു പ്രധാന സ്റ്റേജുകളില്‍ കൂടി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.പ്രണയം എന്നുള്ളത് ജീവിതത്തില്‍ എത്ര മാത്രം പ്രധാനം ആണ് എന്നത് അവതരിപ്പിക്കുന്നതിനോടൊപ്പം സൗഹൃദം കൂടി അവതരിപ്പിക്കപ്പെടുന്നു ചിത്രത്തില്‍.ഒരു ശരാശരി മലയാളിയുടെ ജീവിത പ്രതിനിധികള്‍ ആണ്  ഇതിലെ കഥാപാത്രങ്ങള്‍ പലരും.മനസ്സിലെ കൃത്രിമ ഗൌരവം മാറ്റി വച്ച് അല്‍പ്പം കുറഞ്ഞ പ്രായം ഉള്ള മനസ്സോടെ കാണേണ്ട ചിത്രം ആണ് പ്രേമം.അവിടിവിടയായി വരുന്ന ചെറിയ സന്ദര്‍ഭങ്ങള്‍ ചിരിയുടെ മാലപ്പടക്കം ആണ് പ്രേക്ഷകന് തുറന്നു കൊടുക്കുന്നത്.ടീനേജില്‍ ഒരു പെണ്ണിന്‍റെ പ്രണയം ആഗ്രഹിച്ച് അവളുടെ പുറകെ നടക്കുകയും.പിന്നീട് കോളേജ് ജീവിതത്തില്‍ വരുന്ന മാസ് സീനുകളില്‍ പലപ്പോഴും പഴയ ലാലേട്ടനെ മമ്മൂട്ടി ഫാന്‍ ആയ നിവിന്‍ ഓര്‍മിപ്പിച്ചു.തമിഴിലെ “ഓട്ടോഗ്രാഫ് ” എന്ന ചിത്രത്തിന്‍റെ മാസ്/കോമഡി വേര്‍ഷന്‍ എന്നൊക്കെ ഒറ്റ വാക്കില്‍ ഈ ചിത്രത്തെക്കുറിച്ച് പറയാം.രണ്‍ജി പണിക്കരുടെ ഒരു മിനുറ്റ്   ഉള്ള വേഷം പോലും  തിയറ്ററില്‍ ചിരിയുടെ അലകള്‍ ഉയര്‍ത്തി.ലാലു അലക്സിന്‍റെ പഴയ അച്ഛന്‍ വേഷങ്ങളുടെ ഹൈ വോള്‍ട്ട് വേര്‍ഷന്‍ ആയിരുന്നു ആ കഥാപാത്രം.

  പ്രണയം ആണ് സിനിമയുടെ മുഖ്യ പ്രമേയം എങ്കിലും നേരത്തെ പറഞ്ഞ സൗഹൃദത്തിന്റെ ഊഷ്മളത അതെത്ര മാത്രം ഫ്ലെക്സിബള്‍ ആണെന്ന് അവതരിപ്പിക്കുന്നുണ്ട്.തിയറ്ററില്‍ ഒരേ ദിവസം ഒരു നടന്റെ രണ്ടു ജോനറില്‍ ഉള്ള ചിത്രങ്ങള്‍ ഇറങ്ങുക.അതിനു നല്ല അഭിപ്രായം ലഭിക്കുക.ഒരു നായക നടന് ഇതില്‍ കൂടുതല്‍ എന്ത് വേണം?നിവിന്‍ പോളി സ്വന്തമായ രീതിയില്‍ മലയാള സിനിമയില്‍ മിനിമം ഗ്യാരണ്ടിയുള്ള നടന്‍ ആയി മാറുകയാണ്.പക്ഷേ ഒരേ അച്ചില്‍ ഉള്ള കഥാപാത്രങ്ങള്‍ ആളുടെ മികവിനെ എങ്ങനെ ബാധിക്കും എന്ന് ഭാവി ചിത്രങ്ങള്‍ ഉത്തരം നല്‍കും.തിയറ്ററില്‍ ഉള്ള തിരക്ക് വരും ദിവസങ്ങളില്‍ കൂടാന്‍ തന്നെ ആണ് സാധ്യത കൂടുതല്‍.

എന്റെ മനസ്സില്‍ തോന്നിയ ഒരു റേറ്റിംഗ് 3.5/5

Leave a comment

Design a site like this with WordPress.com
Get started