436.THE TOWN THAT DREADED SUNDOWN(ENGLISH,1976)

436.THE TOWN THAT DREADED SUNDOWN(ENGLISH,1976),|Crime|Mystery|,Dir:-Charles B. Pierce,*ing:-Ben Johnson, Andrew Prine, Dawn Wells .

 രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മടങ്ങി വന്ന അമേരിക്കന്‍  പട്ടാളക്കാര്‍ അവരുടെ ജീവിതം പുതുതായി ആരംഭിക്കുന്നു .ചിലര്‍ വിവാഹം കഴിക്കുന്നു.ചിലര്‍ ഉപരി പഠനം നടത്താന്‍ പോകുന്നു.1946 ല്‍ ആ രാത്രിയ്ക്ക്  മുന്‍പ് രണ്ട് മേയറും രണ്ട് പോലീസ് ചീഫും ഉള്ള റ്റെക്സാസിന്റെയും അര്കന്സാസിന്റെയും ഭരണത്തില്‍ ഉള്ള ആ നഗരം ശാന്തം ആയിരുന്നു.പുറത്തേക്കു പോകുമ്പോള്‍ വീടിന്‍റെ വാതില്‍ അടയ്ക്കുക പോലും ചെയ്യണ്ടാത്ത സുരക്ഷിതത്വം ആണ് അവിടെ ഉണ്ടായിരുന്നത്.

  എന്നാല്‍  മാര്‍ച്ച്  മാസത്തിലെ ആ രാത്രി ശാന്തമായ നഗരം എന്ന നിലയില്‍ നിന്നും കുപ്രസിദ്ധിയിലേക്ക് കൂപ്പു കുത്തി.കാമുകി കാമുകന്മാര്‍ പരസ്പ്പരം കാണാന്‍ തിരഞ്ഞെടുക്കുന്ന “Lover’s Lane” കളില്‍ ഒന്നില്‍ അന്ന് രാത്രി ഭയാനകം ആയ ആ സംഭവം നടന്നു.രണ്ടു കമിതാക്കളെ മുഖമൂടി അണിഞ്ഞ ഒരാള്‍ ആക്രമിച്ചു.ഗുരുതരമായ പരുക്കുകള്‍ സംഭവിച്ച  അവരെ ആശുപത്രിയില്‍ ആക്കുന്നു.സാമി-ലിന്റ എന്നീ കമിതാക്കളില്‍ ലിന്റയെ ആക്രമി ക്രൂരമായി ഉപദ്രവിച്ചിരുന്നു.എന്നാല്‍ അയാള്‍ തന്‍റെ ഇരയെ ലൈംഗികമായി കീഴ്പ്പെടുത്താന്‍ ശ്രമിചിരുന്നും ഇല്ല.പിന്നീട് മാര്‍ച്ച് മാസത്തില്‍ ആണ് പോലീസ് ഉദ്യോഗസ്ഥന്‍ ആയ റാംസേ തന്‍റെ പതിവ്  റോന്തുചുറ്റല്‍  സമയം വെടിയൊച്ച കേള്‍ക്കുന്നത്.അപകടം മാനത റാംസേ കൂടുതല്‍ പോലീസുകാരെ വിളിച്ചു വരുത്തുന്നു.മുഖമൂടി അണിഞ്ഞ ആ കൊലപാതകിയുടെ കൊലകള്‍ അവിടെ ആരംഭിക്കുന്നു.

   റ്റെക്സര്‍ക്കനയെ ഒരിക്കല്‍ ഭീതിയില്‍  ആഴ്ത്തിയ ഫാന്‍റം കൊലപാതകി എന്ന പേരില്‍ അറിയപ്പെട്ട പരമ്പര കൊലയാളിയുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ഈ കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എന്നും  തലവേദന ആയിരുന്നു.കേസ് അന്വേഷണത്തിന് നിയോഗിച്ചത് സര്‍വീസിലെ മികച്ച ഉദ്യോഗസ്ഥരെയും. സ്വന്തം നാട്ടിലെ പരിചിതമായ സംഭവങ്ങള്‍ ഇടക്കലര്‍ത്തി ചിത്രം എടുത്തിരുന്ന പിയര്‍സ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.യഥാര്‍ത്ഥ സംഭവങ്ങളോട് ആത്മാര്‍ത്ഥത കാണിച്ച ഈ ചിത്രം യഥാര്‍ത്ഥ സംഭവങ്ങള്‍ ഒരു പരിധി വരെ തിരശീലയില്‍ അവതരിപ്പിക്കുകയും ചെയ്തു ഈ ചിത്രം.അറുപതുകളിലെ സിനിമകളുടെ രീതിയില്‍ അണിയിച്ചു ഒരുക്കുകയും അന്നത്തെ സിനിമ സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തം ആയ ഒരു അവസാനവും ആണ് ഈ ചിത്രത്തിന് ഉള്ളത്.

More movie suggestions @www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started