466.ANTIBODIES(GERMAN,2005)

466.ANTIBODIES(GERMAN,2005),|Mystery|Thriller|,Dir:-Christian Alvart,*ing:- Norman Reedus, Christian von Aster, André Hennicke .

     സീരിയല്‍ കില്ലറുകള്‍ തങ്ങളുടെ അതെ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ആയി പ്രകടനത്തില്‍ ഒരു Benchmark തീരുമാനിച്ചിട്ടുണ്ടാകുമോ?ദൈവ വിശ്വാസവും ബന്ധങ്ങളും തമ്മില്‍ കാര്യങ്ങളെ കുറിച്ച് ദീര്‍ഘമായി  വിവരണം നല്‍കിയിട്ടുള്ള മത ഗ്രന്ഥങ്ങള്‍ ശരിക്കും  മനുഷ്യ മനസ്സിനെ സ്വാധീനിക്കുന്നുണ്ടോ? ഒരു മനുഷ്യനെ ഏറ്റവും പെട്ടെന്ന്  കീഴ്പ്പെടുത്താന്‍ ആകുന്നതു എന്തിനാണ്?അതായത് ഒരാള്‍ക്ക്‌ മറ്റൊരാളെ തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കാന്‍ എളുപ്പ വഴി?ഒരു സൈക്കോ ത്രില്ലര്‍ എന്ന നിലയിലും സസ്പന്‍സ്,ട്വിസ്റ്സ് എന്നിവയൊക്കെ മേല്‍പ്പറഞ്ഞ പ്രമേയത്തില്‍ അവതരിപ്പിക്കുന്ന ചിത്രം ആണ് Antibodies.

 ഒരു സീരിയല്‍ കില്ലര്‍ തന്‍റെ മനസിന്റെ വൈകല്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ആയി നടത്തുന്ന കൊലപാതകങ്ങള്‍ കാരണം പോലീസിനു ആകെ മൊത്തം തലവേദന ആയി മാറുന്നു.ആരുടെയോ നിലവിളി ശബ്ദം കേട്ടാണ് ആ സ്ത്രീ പോലീസിനെ വിവരം അറിയിക്കുന്നത്.തങ്ങളുടെ മുകളിലത്തെ ഫ്ലാറ്റില്‍  എന്തോ ദുരൂഹമായി സംഭവിച്ചിരിക്കുന്നു എന്നവര്‍ മനസിലാക്കുന്നു.എന്നാല്‍ അവിടെ  പോലീസ് എത്തിയപ്പോള്‍ വീടിന്‍റെ വാതില്‍ തുറക്കാതെ അയാള്‍ അവരെ ആക്രമിക്കാന്‍ ആണ് ശ്രമിച്ചത്‌.ഒരാള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു.ഗബ്രിയല്‍ എംഗല്‍-അതായിരുന്നു അയാളുടെ പേര്.പൂര്‍ണ നഗ്നനായ അയാള്‍ പിന്നീട് പോലീസിന്‍റെ പിടിയില്‍ ആകുന്നു.

   ഇതേ സമയം നഗരത്തില്‍ നിന്നും അങ്ങ് മാറിയുള്ള ഒരു കൊച്ചു ഗ്രാമത്തിലെ ഏക പോലീസുകാരന്‍ ആയിരുന്നു മൈക്കില്‍.അടുത്ത് നടന്ന ഒരു പെണ്‍ക്കുട്ടിയുടെ കൊലപാതകത്തിന് തുമ്പ് കിട്ടാത്തതില്‍ അയാള്‍ അസ്വസ്ഥന്‍ ആണ്.ആ കൊച്ചു ഗ്രാമത്തിലെ എല്ലാവരെയും അയാള്‍ സംശയിക്കുന്നു.പള്ളിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ ഉള്ള ആ ഗ്രാമത്തില്‍ അങ്ങനെ ഒന്ന് സംഭവിക്കില്ല എന്ന് ജനങ്ങളും വിശ്വസിക്കുമ്പോള്‍ അയാള്‍ ഒറ്റപ്പെടുന്നു.ഇതേ സമയം പോലീസിന്‍റെ പിടിയില്‍ ആയ ഗബ്രിയല്‍ താന്‍ നടത്തിയ പതിന്നാലു കൊലപാതകങ്ങളെയും കുറിച്ച് പോലീസിനു തെളിവ് നല്‍കുന്നു.ഗ്രാമത്തില്‍ മരിച്ച പെണ്‍ക്കുട്ടിയുടെ ഉള്‍പ്പടെ.എന്നാല്‍ ഗബ്രിയല്‍ അത് വിശ്വസിക്കുന്നില്ല.അയാള്‍ നഗരത്തിലേക്ക് യാത്രയാകുന്നു.എന്നാല്‍ അവിടെ എത്തി ചേര്‍ന്ന അയാള്‍ ആ കേസിന്റെ അവിഭാജ്യ ഘടകം ആകുന്നു.കാരണം,ഗബ്രിയല്‍ അയാളോട് മാത്രമേ സംസാരിക്കാന്‍ തയ്യാര്‍ ആകുന്നുള്ളൂ.എന്തായിരുന്നു അതിനു കാരണം?ഗബ്രിയലിനു മൈക്കിളിനോട് എന്താണ് പറയാന്‍ ഉണ്ടായിരുന്നത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.മികച്ച സൈക്കോ ത്രില്ലറുകളുടെ ഗണത്തില്‍  ഉള്‍പ്പെടുത്താന്‍ കഴിയുന്ന ചിത്രം ആണ് Antibodies.പ്രത്യേകിച്ചും ക്ലൈമാക്സ് -ശരി ഏതു തെറ്റ് ഏതു എന്ന് കുഴങ്ങി പോകും പ്രേക്ഷകര്‍.

More movie suggestions @www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started