468.You’re NEXT (ENGLISH,2011)

468.You’re NEXT (ENGLISH,2011),|Thriller|Mystery|,Dir:-Adam Wingard,*ing:-Sharni Vinson, Joe Swanberg, AJ Bowen |

  Slasher+Horror+Mass+Twits+Murder=You’re Next.

  ഈ ഒരു ജോനറില്‍ ഉള്ള പടം  കാണണം എന്നുണ്ടോ?എങ്കില്‍ ഒന്നെങ്കില്‍ ഹെഡ് ഫോണ്‍ വച്ച് ഈ സിനിമ കാണുക.അല്ലെങ്കില്‍ സ്പീക്കര്‍ വച്ച്.ഒരു മനുഷ്യനെ ഭയപ്പെടുത്താന്‍ പ്രേത സിനിമകള്‍ക്ക്‌ കഴിയും എന്ന് പറയുമ്പോള്‍ പോലും അത്തരം ഗിമിക്സില്‍ വീഴാന്‍ നമ്മുടെ ഒന്നും മനസ്സ് ഇപ്പോള്‍ സമ്മതിക്കില്ല.കാരണം ,നമുക്ക് വേണ്ടത് ജോനരിനോട് നീതി പുലര്‍ത്തുന്ന സിനിമയാണ്.You’re Next,പ്രതീക്ഷിക്കാത്ത അത്ര ജോനരിനോട് നീതി പുലര്‍ത്തിയ ചിത്രം ആണ്.അവസാന സീന്‍ വരെ.സിനിമ കാണുന്ന ഒന്നര മണിക്കൂര്‍,ശരിക്കും പ്രേക്ഷകനെ സിനിമയോട് അടുപ്പിക്കും.സംശയം ഉണ്ടെങ്കില്‍ ചിത്രം കാണുക.

  2011 ല്‍ റിലീസ് ആയെങ്കിലും അമേരിക്കയില്‍ റിലീസ് ചെയ്യാന്‍ 2013 ല്‍ മാത്രമേ ഈ ചിത്രത്തിന് സാധിച്ചുള്ളൂ.നിഷ്ക്കളങ്കര്‍ അല്ലാത്ത ഒരു കൂട്ടം കഥാപാത്രങ്ങള്‍.അത് തന്നെയാണ് സ്ലാഷര്‍ സിനിമ എന്ന നിലയില്‍ ഈ ചിത്രത്തിന്‍റെ വിജയം.അമേരിക്കന്‍ ബോക്സോഫീസില്‍  പോലും ഹിറ്റ്‌ ആയിരുന്ന ഈ ചിത്രം പ്രേക്ഷകനെ നല്ലത് പോലെ പേടിപ്പിക്കും.ചിത്രത്തിന്‍റെ തുടക്കം ഒറ്റയ്ക്ക് താമസിക്കുന്ന ഒരു ദമ്പതികളെ കൊന്നു കൊണ്ടായിരുന്നു.പ്രേക്ഷകന് മനസ്സിലാകുന്നതിനു മുന്‍പ് തന്നെ സ്ക്രീനില്‍ കാണിക്കാത്ത കഥാപാത്രങ്ങള്‍ ആണ്  കൊലയാളികള്‍ .

  35 ആം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ വേണ്ടി മൂന്നു ആണ്‍ മക്കളെയും ഒരു മകളെയും ഡേവിസന്‍ ദമ്പതികള്‍ തങ്ങള്‍ പ്രൊഫഷനല്‍ ജീവിതം അവസാനിപ്പിച്ചുള്ള വീട്ടിലേക്കു ക്ഷണിക്കുന്നു.അന്ന് രാത്രി തങ്ങളുടെ മക്കള്‍ പിന്നെ അവരുടെ പങ്കാളികള്‍  എല്ലാരും കൂടി വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തു ചേര്‍ന്നപ്പോള്‍ അവര്‍ക്ക് സന്തോഷം  ആയിരുന്നു മൊത്തത്തില്‍ ഉണ്ടായിരുന്നത്. ചിത്രത്തിന്‍റെ കഥ കൂടുതല്‍ ഒന്നും പറയുന്നില്ല. ആദ്യ ദുരിതം സംഭവിക്കുന്നത്‌.മരണം.അതാണ്‌ പിന്നെ മൊത്തം.ഞെട്ടാന്‍ റെഡി ആണെങ്കില്‍ കണ്ടോ.ശരിക്കും ഒരു അനുഭവം തന്നെയായിരുന്നു ഈ ചിത്രം.മനുഷ്യനെ പേടിപ്പിക്കാന്‍ ഉള്ളതൊക്കെ ഈ സിനിമയില്‍ ഉണ്ട്.പ്രേത സിനിമ കണ്ടാല്‍ പേടിക്കില്ല എന്ന് പറയുന്നവരെ ഒക്കെ ഒരു 10 ശതമാനം എങ്കിലും ഈ ചിത്രത്തിന് ഭയപ്പെടുത്താന്‍ കഴിയും എന്ന് വിശ്വസിക്കുന്നു.എന്തായാലും ഈ സിനിമയില്‍ പ്രേതം ഒന്നും ഇല്ല.അതിലും കൂടുതല്‍ ഭയം ഉണ്ടാക്കാന്‍ ചിലതിനൊക്കെ കഴിയും.

More movie suggestions @www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started