475.LOHAM(MALAYALM,2015)

475.LOHAM(MALAYALM,2015),Dir:-Renjith,*ing:-Mohanlal,Renji Panicker,Siddique.

      ഈ ഓണത്തിലെ  ആദ്യ  ചിത്രം എന്ന ടാഗില്‍ ഇറങ്ങിയ ലോഹം കഥാപ്രമേയം  ആക്കിയിരിക്കുന്നത് മനുഷ്യ  യുഗത്തിന്റെ ആരംഭം മുതല്‍ കണ്ണ്  മഞ്ഞളിപ്പിക്കുന്ന ആ മഞ്ഞ ലോഹത്തിന്റെ കഥയാണ്.കാണുംതോറും മനുഷ്യന് ആര്‍ത്തി തോന്നുന്ന ലോഹം.സ്ത്രീകള്‍ക്ക് അത് ആഭരണം ആണെങ്കില്‍ മനുഷ്യക്കുലത്തിനു മുഴുവന്‍ അത് സമ്പന്നതയുടെയും ഐശ്വര്യത്തിന്റെയും പ്രതീകവും വഴിയും ആണ്.ഇത് സ്വര്‍ണം.രഞ്ജിത്ത് “ഇന്ത്യന്‍ റുപ്പിയില്‍” റിയല്‍ എസ്റ്റേറ്റ് മാഫിയയെ പശ്ചാത്തലം ആക്കി സിനിമ ചെയ്തെങ്കില്‍  ഇത്തവണയും അത്തരം ഒരു മാഫിയയെ ആണ് ലക്‌ഷ്യം വച്ചിരിക്കുന്നത്.

  പ്രേക്ഷകന് പരിചിതമായ സാമൂഹിക പ്രശ്നങ്ങള്‍ അവിടിവിടയായി പറഞ്ഞു പോകുന്ന ചിത്രത്തില്‍ സ്വര്‍ണം കേരളം എന്ന കൊച്ചു സംസ്ഥാനത്തില്‍ എത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്ന് കാണിക്കാന്‍ ഉള്ള ശ്രമവും ആണ്.രാഷ്ട്രീയ -കച്ചവട രംഗത്തെ പ്രമൂഖരെ ഒക്കെ സിംബോളിക് ആയി വിമര്‍ശിക്കാന്‍ ഉള്ള ശ്രമം.ഇനി ഒരു ചിത്രം എന്ന നിലയില്‍ നോക്കിയാല്‍ ആരാധകര്‍ക്ക് ആവേശം ആകേണ്ട മീശ പിരിയിലും മുണ്ട് കുത്തലിലും ലാലേട്ടന്‍ മാസ് ഒതുക്കിയത് പോലെ തോന്നി.ടീസറില്‍ ഉണ്ടായിരുന്ന ആവേശം ആ ഡയലോഗ് തിയറ്ററില്‍ ഉണ്ടാക്കിയതായി  തോന്നിയില്ല.ഈ അടുത്ത് തമിഴ്,മലയാളം സിനിമകളില്‍ സ്ഥിരം ആയി വന്ന കഥ തന്നെ അവതരിപ്പിച്ചിരിക്കുന്നത്.സിനിമകളുടെ പേരുകള്‍ പറയുന്നില്ല.കാരണം അത് പറഞ്ഞാല്‍ ഈ സിനിമ കാണേണ്ടി വരുന്നത് അര്‍ത്ഥശൂന്യം  ആയി മാറും ഫാന്‍സ്‌ അല്ലാത്തവര്‍ക്ക്.

  എടുത്തു പറയേണ്ട ഒരു കാര്യം ചിത്രം “പെരുച്ചാഴി” ലെഗസി പോലെ ബോര്‍ ആക്കിയില്ല.രഞ്ജിത്ത് ആദ്യം  തന്നെ പ്രതീക്ഷകള്‍ കുറയ്ക്കാന്‍ ആവശ്യപ്പെട്ടത് നന്നായി.കുറച്ചു പേരെങ്കിലും ഒന്നും പ്രതീക്ഷിക്കാതെ ഇരുന്നു കാണും.മോഹന്‍ലാല്‍ സ്ഥിരം “ശക്തിമാന്‍” സീരിയലിലെ പോലെ ആളുകളെ ഉപദേശിച്ചു നന്നാക്കാന്‍ ശ്രമിക്കുന്നുണ്ട്.ഇതിനൊരു അവസാനം ഇല്ലേ?എത്ര സിനിമ ആയി എന്ന് പ്രേക്ഷകന് തോന്നിയാല്‍ തെറ്റൊന്നും ഇല്ല.അഭിനയിച്ചവര്‍ എല്ലാവരും തന്നെ മോശമാക്കിയില്ല.ആവശ്യമില്ലാത്ത രണ്ടു പാട്ടുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ “ക്ലാസും മാസ്സും” ആകാതെ പാതി വേവിച്ച “Pizza”(ഒരു ജാഡയ്ക്ക് ഇരിക്കട്ടെ ) പോലെ ആയി “ലോഹം”.നേരത്തെ പറഞ്ഞിരുന്നു.ഇത് മോശം പടം അല്ല.പക്ഷെ എന്തോ ഒരു കുറവ് തീര്‍ച്ചയായും ഉണ്ട്.

  ഞാന്‍ ഈ ചിത്രത്തിന് കൊടുക്കുന്ന റേറ്റിംഗ് 2.5/5(Strictly Self Opinion as a viewer)

More movie suggestions @www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started