480.CREEP(ENGLISH,2004)

480.CREEP(ENGLISH,2004),|Thriller|Mystery|,Dir:-Christopher Smith,*ing:-Franka Potente, Sean Harris, Vas Blackwood.

    ഇരുട്ട് നിറഞ്ഞ മുറികള്‍ മനുഷ്യനെ എന്ത് മാത്രം  ഭയപ്പെടുത്തും എന്ന് പലരും അനുഭവിച്ച ഒരു ഭയം ആയിരിക്കും.ഇതിലും എത്രയോ ഭയാനകം ആയിരിക്കും അല്ലെ ഭൂഗര്‍ഭ തുരങ്കങ്ങള്‍?ഒരു മുറിയില്‍ നില്‍ക്കുന്ന സുരക്ഷിതത്വം പോലും ഇല്ലാത്ത അവസ്ഥയാകും അത്.എന്നാല്‍ ഭൂഗര്‍ഭ അറകളില്‍ ,പ്രത്യേകിച്ചും മലിന ജലം ഒഴുക്കി വിടാന്‍ ഉള്ള സംവിധാനത്തില്‍ ജോലി ചെയ്യുന്നവര്‍ കൂടുതലായി അഭിമുഖികരിക്കേണ്ടി വരുന്ന ഒരു അവസ്ഥ ഇതായിരിക്കും എന്ന് തോന്നുന്നു.ഒരു പക്ഷെ അവരുടെ ഉപജീവന മാര്‍ഗം അതായി മാറുമ്പോള്‍ അവരുടെ ഭയം മാറാന്‍ സാധ്യത ഉണ്ട്.

  എന്നാല്‍ ജോര്‍ജ് ,ആര്‍തരിന്റെ ഒപ്പം ആ തുരങ്കത്തിലൂടെ ആദ്യ ദിവസത്തെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അതല്ലായിരുന്നു അവസ്ഥ.വര്‍ഷങ്ങളായി അവിടത്തെ മലിന ജലം പോകുന്ന വഴികള്‍ കാണാപാഠം ആണ് ആര്‍തറിന്,എന്നാല്‍ പതിവ് പോലെ കേട്ട ശബ്ദ തരംഗങ്ങളെ ശ്രദ്ധിച്ച ആര്‍തര്‍ അവിടെ നേരത്തെ ശ്രദ്ധിക്കപ്പെടാത്ത ഒരു വഴി കണ്ടെത്തുന്നു തുരങ്കത്തില്‍.ആര്‍തര്‍ ജോര്‍ജിനെ അവിടെ നിര്‍ത്തിയിട്ടു അകത്തേക്ക് കയറുന്നു.കേറ്റ് ,ഈ സമയം ജോര്‍ജ് ക്ലൂണിയെ കാണാനായി ഉള്ള യാത്രയില്‍ ആയിരുന്നു. ഗയ് എന്ന അവളുടെ സഹപ്രവര്‍ത്തകന് അവളെ തന്റെ ഇംഗിതത്തിന് ഉപയോഗിക്കാന്‍ ആഗ്രഹം ഉണ്ട്.

  അന്ന് രാത്രി റെയില്‍ സ്റ്റേഷനില്‍ എത്തിയ കേറ്റ് ഒരു ചെറു മയക്കം കഴിഞ്ഞു എണീറ്റപ്പോള്‍ അവിടെ ആരും ഇല്ല എന്ന് മനസിലാക്കുന്നു.റെയില്‍ സ്റ്റേഷന്‍ രാത്രി അടച്ചിരിക്കുന്നു.അവള്‍ സഹായത്തിനായി അപേക്ഷിക്കുന്നു.എന്നാല്‍ നിരാശ ആയിരുന്നു ഫലം.അപ്പോള്‍ ആണ് ആ വഴി ഒരു ട്രെയിന്‍ വന്നത് യാത്രക്കാര്‍ ഇല്ലാതെ.ആ ട്രെയിനില്‍ കയറിയ അവളെ കാത്തിരുന്നത് അവള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളെ ആയിരുന്നു.ഒപ്പം അപ്രതീക്ഷിതം ആയ ഒരു ദുരന്തവും.ആര്‍തര്‍,ജോര്‍ജ്,കേറ്റ് എന്നിവര്‍ അന്ന് നേരിട്ടത് എന്തിനെയാണ്?അവരുടെ തന്നെ ഭയത്തെ ആണോ അതോ?ത്രില്ലര്‍ ചിത്രങ്ങളുടെ  ആരാധകര്‍ക്ക് ഇഷ്ടം  ആകാന്‍ സാധ്യത ഉള്ള ചിത്രം.

  More movie suhhestions @www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started