483.CRUEL WINTER BLUES(KOREAN,2006)

483.CRUEL WINTER BLUES(KOREAN,2006),|Crime|Drama|,Dir:-Jeong-beom Lee,*ing:-Kyung-gu Sol, Han-seon Jo, Mun-hee Na,

  ജീവിതത്തില്‍ ഗുണ്ടകളും കൊലപാതകികളും ആയി ചിലര്‍ മാറുന്നു.എന്നാല്‍ അവരുടെ ജീവിതത്തില്‍ ആ അവസ്ഥ ഉണ്ടാകുന്നതിനു മുന്‍പ് അവരും സാധാരണ മനുഷ്യര്‍ തന്നെയാണ്.സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന മാനസികമായ മാറ്റങ്ങള്‍ അവരുടെ ഹൃദയത്തിന്‍റെ കാഠിന്യം കൂട്ടുന്നു.എന്നാല്‍ അവര്‍ വീണ്ടും മനുഷ്യര്‍ ആകാന്‍ കൊതിക്കുന്നു എങ്കിലോ?അതും ഏറ്റവും ക്രൂരമായ പ്രതികാരം സ്വപ്നം കാണുന്ന ഒരാള്‍ ?Cruel Winter Blues ഒരു ഗാങ്ങ്സ്ട്ടര്‍ സിനിമ ആണെങ്കിലും ആക്ഷന്‍ രംഗങ്ങള്‍ ഇത്തരം ഒരു ചിത്രത്തില്‍ വരുന്ന അത്ര ഉള്‍പ്പെടുത്തിയിട്ടില്ല.പകരം പ്രേക്ഷകനെ വൈകാരികമായി സമീപിക്കുന്ന കൊറിയന്‍ രീതിയില്‍ ആണ് ചിത്രം ഒരു പരിധി കഴിയുമ്പോള്‍ മാറുന്നത്.

   ജേ-മുന്‍ ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ്.ഒരു ഗ്യാംഗിലെ അംഗമായ അയാള്‍ക്ക് ചെയ്തു തീര്‍ക്കാന്‍ ഒരു ജോലി കൂടി ബാക്കി ഉണ്ട്.ഗ്യാംഗിനു വേണ്ടി ആണ് അത് ചെയ്യാന്‍ പോകുന്നതെങ്കിലും വ്യക്തിപരമായ ഒരു കാരണം കൂടി അയാളുടെ ആ പുതിയ ജോലി ഏറ്റെടുക്കാന്‍ കാരണം ആയുണ്ട്.ആജ്ഞകള്‍ അനുസരിക്കുക എന്ന പതിവ് രീതികളില്‍ തന്നെ ആണ് ആ ഗ്യാംഗും പ്രവര്‍ത്തിക്കുന്നത്.അവിടത്തെ സീനിയര്‍ അംഗം ആയ ജേ-മുന്‍ തന്റെ ജോലിയ്ക്ക് സഹായി ആയി കൂടെ കൂട്ടിയത് പുതുതായി അവരുടെ ഒപ്പം ചേര്‍ന്ന ചി-ഗുക്കിനെ ആണ്.

  ബുല്‍ഗ്യോ എന്ന ഗ്രാമ പ്രദേശം ചി-ഗുക്കിനു പരിചിതം ആണ്.അയാളുടെ വേരുകള്‍ ആ സ്ഥലത്ത് ഉണ്ട്.ജേ-മുന്നിന്റെ ചി-ഗുക്കിനോടുള്ള സമീപനം വളരെ മോശം ആയിരുന്നു.അകാരണമായി അവനെ ഉപദ്രവിക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു.ജേ-മുന്‍ അവിടെ വച്ച് ചിലരുമായി പരിചയത്തില്‍ ആകുന്നു.താന്‍ കഠിന ഹൃദയന്‍ ആണെന്ന് അവരെ കാണിക്കാന്‍ ഉള്ള അവസരങ്ങളില്‍ പോലും അയാള്‍ പതറുന്നുണ്ട്.അയാളുടെ ഉള്ളിലെ മനുഷ്യന്‍ പുറത്തു വരാന്‍ തുടങ്ങി.എന്നാല്‍ അയാള്‍ക്ക്‌ തന്‍റെ പ്രതികാരം  തീര്‍ക്കുകയും ചെയ്യണം.ജേ-മുന്നിന്റെ രണ്ടു പകുതികളും തമ്മില്‍ ഉള്ള യുദ്ധം ആണ് ബാക്കി ഉള്ള ചിത്രം.സ്ഥിരം ശൈലിയില്‍ ഉള്ള കൊറിയന്‍ ഗാങ്ങ്സ്ട്ടര്‍ സിനിമകളില്‍ നിന്നും വേറിട്ട രീതിയില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

  more movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started