484.THANI ORUVAN(TAMIL,2015)

484.THANI ORUVAN(TAMIL,2015),Dir:-M Raja,*ing:-Jayam ravi,Nayanthara.

  സ്ഥിരം റീമേക്ക് സിനിമകളുടെ സംവിധായകന്‍ ആയി മാറിയ M. രാജാ അവസാനം റീമേക്ക് അല്ലാത്ത ഒരു ചിത്രം ആയി വന്നൂ.അനിയന്‍ ജയം രവിയും  ഒരു നല്ല വിജയം പ്രതീക്ഷിക്കുന്ന സമയത്ത് തന്നെ ജ്യേഷ്ഠന്‍ തന്നെ തമിഴ് സിനിമയുടെ നിലവാരം വച്ച് ഒരു മികച്ച Cop-Thriller ആയി വന്നിരിക്കുന്നു.ഈ സിനിമയെ കുറിച്ച് പറയുമ്പോള്‍ ആദ്യം പ്രശംസിക്കേണ്ടത് അരവിന്ദ് സ്വാമിയുടെ “സിദ്ധാര്‍ഥ് അഭിമന്യു ” എന്ന വില്ലന്‍ വേഷത്തെ കുറിച്ച് ആണ്.ഒരു കാലത്ത് ഇന്ത്യന്‍ പെണ്‍ക്കുട്ടികളുടെ തന്നെ സൗന്ദര്യ സങ്കല്പം ആയി അരവിന്ദ് സ്വാമി മാറിയിരുന്നു.കരിയറില്‍ ഒരു ബ്രേക്ക് വന്ന അദ്ദേഹത്തിന്റെ പുതിയ രൂപം തന്നെയാണ് ചിത്രത്തിന്‍റെ ഹൈ ലൈറ്റും.നായകന്‍റെ ഒപ്പം നില്‍ക്കുന്ന വില്ലന്‍ കഥാപാത്രം ആയിരുന്നു സിദ്ധാര്‍ഥ്.നല്ല സ്റ്റൈലിഷ് ലുക്ക്‌ ആയിരുന്നു അരവിന്ദ് സ്വാമി.അജിത്‌ ഒക്കെ സ്ക്രീനില്‍ വന്നു നില്‍ക്കുന്ന പോലെ ഉണ്ടായിരുന്നു (തമിഴ് സിനിമകളെ ആണ് ഉദ്ദേശിച്ചത് ).

    ജയം രവിക്കും ഒരു ബ്രേക്ക് ആയി മാറും ഈ ചിത്രത്തിലെ മിത്രന്‍ IPS.തമിഴ് സിനിമകളില്‍ ഇത്തരം ഒരു തീം വരുമ്പോള്‍ ഉപയോഗിക്കാവുന്ന ധാരാളം കൊമേര്‍ഷ്യല്‍ മസാലങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ഒരു പരിധി വരെ അതിലേക്കൊന്നും തിരിഞ്ഞു നോക്കിയിട്ടില്ല.ചിത്രത്തിന്‍റെ ജോനറിനോട് കൊമേര്‍ഷ്യല്‍ ചിത്രം ആയി അവതരിപ്പിക്കുമ്പോഴും നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.നയന്‍ താരയെ ഷോ ഗേള്‍ മാത്രമാക്കി അവതരിപ്പിക്കാതെ ഇടയ്ക്കിടെ സിനിമയില്‍ രംഗങ്ങളും കൊടുത്തിട്ടുണ്ട്‌.മലയാളി നടന്മാര്‍ കുറച്ചു പേര്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.അനില്‍ മുരളി,സൈജു കുറുപ്  കുറുപ് എന്നിവര്‍ക്ക് പുറമേ രാഹുല്‍ മാധവ് നായകന്‍റെ സുഹൃത്തായി അഭിനയിച്ചു.ഗണേഷ് വെങ്കട്ടരാമനെ പോലെ ഉള്ള പലര്‍ക്കും അവരുടെ കരിയറില്‍ വിജയം ആയ ചിത്രത്തിന്‍റെ ഭാഗം ആകാനുള്ള അവസരം ആണ് ഈ ചിത്രത്തിലൂടെ വന്നത്.

  മിത്രന്‍ IPS-സിദ്ധാര്‍ത് അഭിമന്യൂ എന്നിവര്‍ തമ്മില്‍ ഉള്ള Cat & Mouse ഗെയിം ആണ് ചിത്രം.നായകന്‍ ജയിക്കും എന്ന് ഉള്ള സാധാരണ സിനിമ സങ്കല്പം ഉള്ളപ്പോഴും വില്ലന്‍ പലപ്പോഴും ജയിക്കുന്നു എന്ന് തോന്നിച്ചു.സിദ്ധാര്‍ത് അഭിമന്യൂ ,മിത്രനെ Stalking ചെയ്യുന്ന സീനുകള്‍ ഒക്കെ നല്ല ത്രില്ലിംഗ് ആയിരുന്നു.Hip Hop Tamizha യുടെ ബി ജി എമ്മും പാട്ടുകളും സിനിമയുടെ മൊത്തം മൂഡിനെ നിലനിര്‍ത്താന്‍ സഹായിച്ചു.വില്ലന്റെ പഞ്ച് ഡയലോഗ് ഒക്കെ നന്നായിരുന്നു.കഥയുടെ അവസാനം എന്താണ് സംഭവിക്കുന്നത്‌ എന്ന് അറിയാമായിരുന്നു എങ്കിലും ക്ലീഷേ രീതിയില്‍ ആണെങ്കില്‍ പോലും അവതരിപ്പിച്ച പല സീനുകളും നന്നായി തന്നെ തോന്നി.ചിത്രം ഏറ്റവും മികച്ചതാണ് എന്നൊന്നും പറയുന്നില്ല.എന്നാലും തമിഴ് Cop-Thriller ചിത്രങ്ങളുടെ നിലവാരം വച്ച് നോക്കുമ്പോള്‍ നല്ല ചിത്രങ്ങളുടെ കൂടെ ഈ ചിത്രവും ഉള്‍പ്പെടുത്താം എന്ന് കരുതുന്നു.എനിക്ക് ഈ ചത്രം ഇഷ്ടം ആയി.എന്റെ റേറ്റിംഗ് 3.5/5!!

More movie posts @www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started