525.NAANUM ROWDY DHAAN(TAMIL,2015)

525.NAANUM ROWDY DHAAN(TAMIL,2015),Dir:-Vignesh Shivan,*ing:-Vijay Sethupathi,Parthiban,Nayanthara.

  “പുതുപ്പേട്ടൈ” യില്‍ ധനുഷ് നായകന്‍ ആയി അഭിനയിക്കുമ്പോള്‍ ഗുണ്ടകളില്‍ ഒരാളായി നിന്ന വിജയ്‌ സേതുപതി എന്ന നടനെ ആരും ശ്രദ്ധിച്ചു കാണില്ല.എന്നാല്‍ “നാനും റൌഡി താന്‍” എന്ന ചിത്രം ആകുമ്പോള്‍ അതേ ധനുഷ് നിര്‍മിച്ച ചിത്രത്തില്‍ നായകന്‍ ആയി വിജയ്‌ അഭിനയിക്കുന്നു.ഒരു പക്ഷെ സിനിമ കഥ പോലെ തന്നെ ഒരു സംഭവം ആകും അത്.പറഞ്ഞു വന്നത് വിജയ്‌ സേതുപതി എന്ന നടന്‍റെ വളര്‍ച്ചയെ കുറിച്ചാണ്.പിസ എന്ന ചിത്രത്തിലൂടെ ലഭിച്ച സിനിമ ജീവിതത്തില്‍ ഈ ചിത്രത്തിലൂടെ മുഖ്യധാര നായകന്‍ ആയി മാറുന്നു.നേരത്തെ ഉള്ള ചിത്രങ്ങള്‍ പലതും വ്യത്യസ്ഥതയ്ക്ക് പ്രാമൂഖ്യം കൊടുത്തെങ്കില്‍ ഇത്തവണ ഒരു “നായകന്‍” ആയി തന്നെ അഭിനയിച്ചു.

    റൌഡി ആകുന്നതാണോ  പോലീസ് ആകുന്നതാണോ നല്ലത് എന്ന സംശയം ഉള്ള കുട്ടി ആയിരുന്നു പോണ്ടിച്ചേരിക്കാരന്‍ ആയ പാണ്ടി.അമ്മ പോലീസ് ഉദ്യോഗസ്ഥ.മകനെ പോലീസ് ആക്കാന്‍ ആഗ്രഹിക്കുന്നു.എന്നാല്‍ പാണ്ടിയുടെ മനസ്സ് ആഗ്രഹിച്ചിരുന്നത് വേറെ ആയിരുന്നു.പാണ്ടി ആ ശ്രമത്തിനിടയില്‍ അമ്മയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നു.അതിനോടൊപ്പം പാണ്ടി അവന്‍റെ ആഗ്രഹവും.രസകരമായ ഒരു കഥയാണ്‌ ഈ ശ്രമത്തില്‍ അവതരിപ്പിക്കുന്നത്‌.പാണ്ടി, കാദംബരി എന്ന സ്ത്രീയെ ജീവിതത്തില്‍ കണ്ടു മുട്ടുന്നതോടെ ജീവിതം ആകെ മാറുന്നു.

   രസകരമായി അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമയില്‍ പാര്‍ഥിപന്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.മന്‍സൂര്‍ അലി ഖാന്‍ ,രാജേന്ദ്രന്‍  എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ  അവതരിപ്പിച്ചു.അനിരുധിന്റെ പാട്ടുകളും എല്ലാം കൂടി ആയപ്പോള്‍ നല്ല ഒരു കൊമേര്‍ഷ്യല്‍ Entertainer ആയി  ഈ ചിത്രം.അധികം ഹീറോയിസം ഇല്ലാതെ ഒരു ലിമിറ്റ് വച്ച് ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

 More movie suggestions @www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started