532.ANT-MAN(ENGLISH,2015)

532.ANT-MAN(ENGLISH,2015),|Action|Sci-Fi|Adventure|,Dir:-Peyton Reed,*ing:-Paul Rudd, Michael Douglas, Corey Stoll.

  ഹോളിവുഡ് സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ ആധിക്യം ശരിക്കും അത്തരം ചിത്രങ്ങള്‍ കാണാന്‍ ഉള്ള താല്‍പ്പര്യം കുറച്ചിരുന്നു.അടുത്തിറങ്ങിയ പല അമാനുഷിക കഥാപാത്രങ്ങള്‍ ഉള്ള  ചിത്രങ്ങളും അത് കൊണ്ട് തന്നെ കാണാന്‍ താല്‍പ്പര്യം തോന്നിയിരുന്നില്ല.എന്നാല്‍ പോള്‍ റഡ് എന്ന “പാവത്താനായ” ഹോളിവുഡ് കൊമേഡിയന്‍ ഒരു അമാനുഷിക കഥാപാത്രം ആയി വരുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കാണാന്‍ കാത്തിരുന്നതായിരുന്നു  ഈ ചിത്രം.കാരണം പോള്‍ ഒരു സൂപ്പര്‍ ഹീറോ അല്ലല്ലോ!!

   മാര്‍വല്‍ കഥാപാത്രം ആയ സ്കോട്ട് ലാംഗ് മുഖ്യ കഥാപാത്രം ആയാണ് ഈ ചിത്രത്തില്‍ വരുന്നത്.ശാസ്ത്ര ലോകത്തിലെ വിപ്ലവകരമായ  ഒരു കണ്ടുപിടുത്തം നടത്തിയ ഡോക്റ്റര്‍ പിം എന്നാല്‍ പിന്നീട് തന്‍റെ  കണ്ടു പിടുത്തത്തിന്റെ ദൂഷ്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ മനുഷ്യ രാശിയില്‍ നിന്നും അത് മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ പിമ്മിന്റെ സമര്‍ത്ഥനായ വിദ്യാര്‍ഥി ഡാരന്‍ ക്രോസ് ആ രഹസ്യം എന്താണെന്ന് മനസ്സിലാകുകയും അത് പുന:നിര്‍മിക്കാന്‍ ആരംഭിക്കുകയും ചെയ്യുന്നു.

  സ്കോട്ട് ലാംഗ് എന്ന മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഒരു മോഷണ ശ്രമത്തിനു ജയിലില്‍ എത്തി.തിരിച്ചു ഇറങ്ങിയെങ്കിലും സ്വന്തം മകളെ പോലും കാണാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു സ്കോട്ട്.കുറ്റവാളി എന്ന ലേബല്‍ കാരണം അയാള്‍ക്ക്‌ ജോലികള്‍ ചെയ്യുന്നതിനും തടസ്സം ആയി.ഈ അവസരത്തില്‍ ആണ് സുഹൃത്തിന്‍റെ നിര്‍ദേശം അനുസരിച്ച് അതീവ സുരക്ഷയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത വസ്തു മോഷ്ട്ടിക്കാന്‍ ആയി സ്ക്കോട്ട് തീരുമാനിക്കുന്നത്.ആ തീരുമാനം സ്ക്കൊട്ടിന്റെ ജീവിതത്തില്‍ നിര്‍ണായകം ആകുന്നു.Ant-Man ന്റെ കഥ ഇവിടെ നിന്നും തുടങ്ങുന്നു.സാധാരണക്കാരന്‍ എന്ന ലേബല്‍  ഉള്ള പോള്‍ റഡ് ഈ കഥാപാത്രം ചെയ്തപ്പോള്‍ ഈ സൂപ്പര്‍ ഹീറോ കഥാപാത്രത്തിന് അനുയോജ്യന്‍ ആണെന്ന് തോന്നി.കാരണം “സാധാരണക്കാരന്‍ ആയ അമാനുഷിക കഥാപാത്രം” ആയിരുന്നു Ant-Man.എന്തായാലും ചിത്രം നിരാശപ്പെടുത്തിയില്ല . ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം 2018 ല റിലീസ് ആകുന്നുണ്ട്.അതിനായി കാത്തിരിക്കുന്നു.

More movie suggestions @www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started