588.LEON:THE PROFESSIONAL(ENGLISH,1994),|Crime|Drama|Thriller|,Dir:-Luc Besson,*ing:-Jean Reno, Gary Oldman, Natalie Portman .
ജീവിതത്തില്‍ വ്യക്തമായ ലക്‌ഷ്യം അയാള്‍ക്കുണ്ട് .ഒരു വാടക കൊലയാളി ആയ അയാള്‍ക്ക് താന്‍ ഏറ്റെടുത്ത ജോലി തീര്‍ക്കുക എന്നത് മാത്രമാണ് ജീവിത ലക്‌ഷ്യം.മറ്റൊന്നിലേക്കും ശ്രദ്ധ തിരിക്കാതെ ലോകത്തിലെ മറ്റു കാഴ്ചകളിലേക്ക് ശ്രദ്ധ കൊടുക്കാതെ ജീവിക്കുന്ന അയാളുടെ പേര് ലിയോണ്‍.അക്ഷരാഭ്യാസം ഇല്ലാത്ത,ബന്ധങ്ങള്‍ ഒന്നും ഇല്ലാത്ത അയാള്‍ ഒരു നാടോടിയെ പോലെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് അയാളുടെ പ്രിയപ്പെട്ട വളര്‍ത്തു ചെടിയും ആയി മാറി മാറി താമസിക്കുന്നു.ഒരു Apartment ല്‍ താമസിക്കുന്ന ലിയോണ്‍ ഒരിക്കല്‍ അയാളുടെ പരിചിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും മാറി ജീവിതം തുടങ്ങേണ്ടി വരുന്നു.
ഒരു കുടുംബം മൊത്തം ഗൃഹനാഥന്റെ തെറ്റ് കാരണം ശിക്ഷ അനുഭവിക്കണ്ട അവസരത്തില്‍ അയാള്‍ക്ക് ആ വാതില്‍ തുറക്കേണ്ടി വരുന്നു.പന്ത്രണ്ടു വയസ്സുകാരി ആയ ആ പെണ്‍ക്കുട്ടിയുടെ ജീവന്‍ അയാള്‍ ഏറ്റെടുക്കുന്നു.അയാള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെങ്കിലും ഒരിക്കല്‍ തുറന്ന ആ വാതില്‍ അവളുടെ ജീവന്‍റെ സൂക്ഷിപ്പുകാരന്‍ ആയി മാറുവാനും അതോടൊപ്പം അവളുടെ ജീവിതത്തില്‍ പുതുതായി ഉണ്ടായ ലക്ഷ്യത്തിലേക്ക് അവളെ എത്തിച്ചു കൊടുക്കാന്‍ അയാള്‍ നിര്‍ബന്ധിതന്‍ ആകുന്നു,
Leon:The Professional എന്ന ചിത്രത്തിന്റെ കഥ ഇങ്ങനെ അവതരിപ്പിക്കാം.പല ഇന്ത്യന്‍ ഭാഷകളിലും ഈ ചിത്രം പുന:അവതരിക്കപ്പെട്ടിട്ടുണ്ട്.ബിച്ചു,സൂര്യ പാര്‍വൈ തുടങ്ങിയ ചിത്രങ്ങള്‍ ഇതിന്റെ അനൗദ്യോഗിക റീമേക്കുകള്‍ ആയിരുന്നു.ലിയോണും മറ്റില്‍ടയും തമ്മില്‍ ഉള്ള ബന്ധം രണ്ടു പേരുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.ജീവിതത്തിനു മുന്‍പ് ഉണ്ടായിരുന്നതിലും വ്യത്യസ്തം ആയ ലക്ഷ്യങ്ങള്‍ നേടി എടുക്കുമ്പോള്‍ അവര്‍ക്ക് നഷ്ടം ആകുന്ന ചിലതും ഉണ്ട്.ഗാരി ഓള്‍ഡ്‌മാന്‍റെ ക്രൂരനായ വില്ലന്‍ വേഷവും എല്ലാം കൂടി ചേരുമ്പോള്‍ നിലവാരം ഉള്ള ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി Leon:The Professional മാറുന്നു.
More movie suggestions @www.movieholicviews.blogspot.com
