605.SIN OF A FAMILY(KOREAN,2010)

605.SIN OF A FAMILY(KOREAN,2010),|Mystery|Crime|,Dir:-Byeong-jin Min,*ing:-Ki-woo Lee, Young Hak No, Jo Sang-Yeon.

  Sin of a Family  എന്ന  സിനിമയുടെ പേര് കൊണ്ട്  ഇവിടെ  അര്‍ത്ഥം  ആക്കുന്നത്  പല  കാര്യങ്ങള്‍  ആണ്.പ്രത്യേകിച്ചും  ഓരോരുത്തരുടെയും കുടുംബത്തിലെ ചില തെറ്റുകള്‍.അത് സാഹചര്യം  കാരണം ആകാം  അല്ലെങ്കില്‍  മനപ്പൂര്‍വം  ആകാം.ഡിറ്റക്ട്ടീവ് ജോയുടെ  കാര്യത്തില്‍  അയാള്‍ ചെയ്യുന്ന  ഏറ്റവും  വലിയ  തെറ്റ്  അയാളുടെ  മകന്‍റെ  ജീവിതത്തെ  ആണ്  ബാധിക്കുന്നത്.പോലീസുകാരന്‍  ആണെങ്കിലും  സ്വന്തം  കഴിവില്‍  വിശ്വാസം  ഇല്ലാത്ത  ഒരാള്‍  ആണ്  ജോ.ഭാര്യ  വിവാഹ മോചനം  നേടി വേറെ  താമസിക്കുന്നു.മകന്‍ ആണെങ്കില്‍  സ്ക്കൂളിലെ  തന്നെ  ഏറ്റവും  വലിയ  കുഴപ്പക്കാരനും.മറ്റൊരു  ഡിറ്റക്ട്ടീവ്  ആയ  ലീയും  സമാനമായ  ഒരു  പ്രശ്നത്തെ അഭിമുഖീകരിക്കുന്നു.അത് അയാളുടെ പിതാവിനെ  സംബന്ധിച്ച്  ആണ്.സ്വന്തം  പിതാവ്  അയാള്‍ക്ക്‌  ഒരു  ബാദ്ധ്യത ആണ്.

   ഇത്  ഇവരുടെ ജീവിതങ്ങള്‍.സ്ത്രീലമ്പടന്‍  ആയ   ജോ അത്തരം  കേസുകളില്‍  പ്രത്യേകം  താല്‍പ്പര്യം  കാണിക്കുന്നു.എന്നാല്‍ ജോയും  ലീയും  അടങ്ങിയ ആ  ടീമിന്  ഒരിക്കല്‍  ഒരു  സുപ്രധാന  കേസ്  ലഭിക്കുന്നു.കൊറിയന്‍  പോലീസിലെ മടിയന്മാരായ  പോലീസുകാര്‍  പലരും  ആ കേസ്  ഏറ്റെടുക്കാന്‍  തയ്യാറായില്ല.ഒരു  കുട്ടിയെ  കൊല്ലപ്പെടുത്തി  കുഴിച്ചിട്ടിരിക്കുന്നു  എന്നറിഞ്ഞു  അവര്‍  പോയത്  ഒരു  വിവാഹ  പാര്‍ട്ടിയില്‍  നിന്നും  ആണ്.പോലീസുകാര്‍  എന്ന  നിലയില്‍  അവര്‍  കാണിക്കേണ്ട  ഉത്തരവാദിത്തം  അവര്‍  കാണിക്കുന്നില്ല  അവിടെ.കേസ്  അന്വേഷണം  ഒരു  തെളിവും ഇല്ലാതെ  മുന്നോട്ടു  പോകുന്നു.ആ  കുട്ടി  ആരാണ്  എന്നുള്ളത്  പോലെ  കണ്ടു  പിടിക്കാന്‍  സാധിക്കുന്നില്ല.

   എന്നാല്‍  കേസ്  അന്വേഷണം ജോയും  ലീയും  ഏറ്റെടുത്തതോടെ അവരുടെ  ജീവിതത്തിലും ചില  അപ്രതീക്ഷിത  മാറ്റങ്ങള്‍ സംഭവിക്കുന്നു.മറ്റൊരാളുടെ  ജീവിതത്തെ  കൂടുതല്‍  അറിയുമ്പോള്‍  തങ്ങളുടെ  ജീവിതത്തില്‍ നിന്നും  സമാനമായ  സാഹചര്യങ്ങള്‍.ശ്രദ്ധിക്കണം,സമാനമായ  സാഹചര്യങ്ങള്‍  കാണാന്‍  സാധിക്കും.അത്  മറ്റേയാളുടെ  ജീവിതത്തില്‍  exact സംഭവം  ആയിരിക്കണം  എന്ന്  നിര്‍ബന്ധം  ഇല്ല.ജോയുടെയയൂം  ലീയുടെയും  അന്വേഷണം  അവരെ  കൊണ്ടെത്തിക്കുന്നത്  അത്തരം  ചില  തിരിച്ചറിവുകളിലും ഒപ്പം ഒരു  വലിയ  രഹസ്യത്തിലേക്കും  ആണ്.ക്ലൈമാക്സ്  ഒക്കെ  ഭീകരം  ആയിരുന്നു.പ്രേക്ഷകന്‍റെ  മനസ്സില്‍  നൊമ്പരം  ഉളവാക്കുന്നു  ക്ലൈമാക്സ്.മിസ്റ്ററി/ത്രില്ലര്‍  എന്ന  നിലയില്‍  മാത്രം  അല്ലാതെ  ആ  ക്ലൈമാക്സ്  നല്‍കുന്ന ഒരു  വേദന  കൂടി  സിനിമ   എന്ന  നിലയില്‍  ഈ ചിത്രത്തിന്‍റെ  നിലവാരം  കാണിക്കുന്നു.

More movie suggestions @www.movieholicviews.blogspot.com 

Leave a comment

Design a site like this with WordPress.com
Get started