608.IRUDHI SUTRU(TAMIL,2016)

608.IRUDHI SUTRU(TAMIL,2016),|Sports|Drama|,Dir:-Sudha Kongara,*ing:-Madhavan,Ritika Singh.

   വളരെയധികം ദുഷിച്ച  പ്രവണതകള്‍  നടക്കുന്ന  സ്ഥലം  ആണ്  ഇന്ത്യന്‍  കായിക  രംഗം.രാഷ്ട്രീയക്കാരും  അവരുടെ സില്‍ബന്തികളും  അരങ്ങു  വാഴുന്ന കായിക  രംഗം  നല്ലൊരു  ബിസിനസ്  മേഖല  കൂടി  ആണ്  പലര്‍ക്കും.ഒപ്പം കഴിവില്ലാത്ത  പലരുടെയും  ഈഗോ തോത്  അനുസരിച്ച് പ്രവര്‍ത്തിക്കുകയും  ചെയ്യും  പലപ്പോഴും.പല  കായിക ഇനങ്ങളുടെയും തലപ്പത്ത്  ഇരിക്കുന്നത് കായിക വിനോദവും ആയി  ഒരു  ബന്ധവും  ഇല്ലാത്ത വെള്ളാനകള്‍ ആണ്.സ്വന്തം  കുടുംബ  സ്വത്തു  പോലെ അവരുടെ  സ്ഥാനങ്ങളെ  ദുരുപയോഗം   ചെയ്യുമ്പോള്‍  നഷ്ടം  സംഭവിക്കുന്നത്‌ ലോകത്തിലെ  തന്നെ  ഏറ്റവും  വലിയ  ജനസംഖ്യ  ഉള്ള  രാജ്യങ്ങളില്‍  ഒന്ന്  അന്താരാഷ്‌ട്ര  കായിക  സമൂഹത്തിനു മുന്നില്‍  തല  കുനിക്കുന്ന  അവസ്ഥയില്‍   ആണ്.

   സാധാരണ  സ്പോര്‍ട്സ് സിനിമകളില്‍  പലതിലും  ഇതല്ലെങ്കില്‍  മറ്റു  ചില  ഇത്തരം  മോശം  പ്രവണതകള്‍  ആണ്  അവതരിപ്പിക്കുക.ഈ  സിനിമയില്‍ ഇന്ത്യന്‍  കായിക  രംഗത്ത്‌  നടക്കുന്ന/നടന്നു  കൊണ്ടിരിക്കുന്ന  ചില  സംഭവങ്ങള്‍  ആണ്  അവതരിപ്പിച്ചിരിക്കുന്നത്.ഒരു  ബോക്സിംഗ്  ചിത്രം  എന്ന  നിലയില്‍  റോക്കി  ഒക്കെ  നിര്‍മിച്ച  രീതിയില്‍  അല്ല  ഈ ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.ആദ്യം   സൂചിപ്പിച്ച  ദുഷിച്ച പ്രവണതകളെ തുറന്നു  കാട്ടാന്‍  ചിത്രം  വളരെയധികം  ശ്രമിച്ചിട്ടുണ്ട്.ബോക്സിംഗ് മത്സരം  ഒക്കെ  പിന്നീട്  മാത്രം  ആണ്  ഇതില്‍ പ്രാധാന്യം   വരുന്നത്.

   അതിനോടൊപ്പം മുതിര്‍ന്ന  ബോക്സിംഗ്  കോച്ച്  ആയ പ്രഭുവും അദ്ദേഹം കണ്ടെത്തുന്ന മധി  എന്ന പെണ്‍ക്കുട്ടിയും  തമ്മില്‍  ഉള്ള  ബന്ധത്തിനും  പ്രാധാന്യം  കൊടുക്കുന്നുണ്ട്.മധിയുടെ സഹോദരി  ലക്ഷ്മി  ഒരു  ബോക്സര്‍  ആണ്.ദാരിദ്ര്യം നിറഞ്ഞ സാഹചര്യത്തില്‍  നിന്നും ജീവിക്കാന്‍  ഒരു  വഴി  ഉണ്ടാക്കാന്‍  ആണ്  അവള്‍  ബോക്സിംഗ്  തിരഞ്ഞെടുക്കുന്നത്.അത്  വഴി  ലഭിക്കുന്ന  ജോലി  ഒക്കെ  ആണ്  അവളുടെ  ലക്‌ഷ്യം.എന്നാല്‍  മധി  അങ്ങനെ  അല്ലായിരുന്നു.അവളുടെ ഉള്ളിലെ  കഴിവ്  പ്രഭു  കണ്ടെത്തുന്നു.അത്  മുതല്‍  ഉള്ള  സംഭവങ്ങള്‍  ആണ്  ചിത്രത്തിന്റെ  കഥ  എന്ന്  പറയുന്നത്.ചിത്രത്തിനായി  നല്ല രീതിയില്‍  ശരീരം  മാറ്റി  എടുത്ത  മാധവനും  പ്രൊഫഷനല്‍  ബോക്സര്‍  ആയ  നായിക ഋതിക സിംഗും  എല്ലാം  മികച്ച  പ്രകടനം  ആണ്  കാഴ്ച  വച്ചത്.സ്പോര്‍ട്സ്  പ്രമേയം  ആയി  വരുന്ന  സിനിമകളില്‍  നിലവാരം  ഉള്ള ചിത്രം  തന്നെ  ആണ് ഇരുധി സുട്ര്.

More movie suggestions @www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started