627.STRIPES(ENGLISH,1981)

627.STRIPES(ENGLISH,1981),|Action|Comedy|War|,Dir:- Ivan Reitman,*ing:-Bill Murray, John Candy, Harold Ramis.

    സാധാരണ  ജോലികള്‍  ചെയ്തു  ജീവിച്ചിരുന്ന ജോണ്‍   വിംഗര്‍ അവസാനം  ചെയ്തിരുന്ന ടാക്സി  ഡ്രൈവര്‍  ജോലി  ഉപേക്ഷിക്കുന്നു.റസല്‍  സിസ്ക്കി എന്ന ജോണിന്റെ  സുഹൃത്ത്‌  പുതുതായി  അമേരിക്കയില്‍  വന്ന പ്രവാസികളെ  ഇംഗ്ലീഷ്  പഠിപ്പിക്കുക  എന്ന  “വിഷമകരമായ”  ജോലി  ആണ്  ചെയ്തിരുന്നത്.രണ്ടു  പേരും  ജീവിതത്തില്‍  അവര്‍  ചെയ്തിരുന്ന  ജോലിയില്‍ ആകെ  നിരാശ  തോന്നി  തുടങ്ങുമ്പോള്‍  ആണ്   ടി  വിയില്‍  സ്ഥിരമായി  വരുന്ന  ആ പരസ്യം  ശ്രദ്ധിക്കുന്നത്.

  അമേരിക്കന്‍  സൈന്യത്തിലേക്ക്  പൊതു  ജനങ്ങളെ  ക്ഷണിച്ചു  കൊണ്ടുള്ള  പരസ്യം  ആയിരുന്നു  അത്.ജോണും റസ്സലും പട്ടാളക്കരാകാന്‍  തീരുമാനിക്കുന്നു.അങ്ങനെ  അവര്‍  പരിശീലനത്തിനായി  പട്ടാള  ക്യാമ്പില്‍  എത്തിച്ചേരുന്നു.പരിശീലനം  തുടങ്ങുമ്പോള്‍  തന്നെ സെര്‍ജന്റ്  ഹള്‍ക്ക  എന്ന പട്ടാള  ക്യാമ്പിലെ  പരിശീലകന്റെ  കണ്ണിലെ  കരടായി  ജോണ് മാറുന്നു.പലപ്പോഴും  അവര്‍  തമ്മില്‍  പ്രശ്നങ്ങള്‍  ഉണ്ടാവുകയും ജോണിനെ  ശിക്ഷകള്‍ക്ക്  വിധേയന്‍  ആക്കുകയും  ചെയ്തിരുന്നു  ഹള്‍ക്ക.

   എന്നാല്‍  ജോണും  കൂട്ടരും  അവരുടെ  ജീവിതം  ആസ്വദിച്ചു  തന്നെ  സൈനിക   പരിശീലനം  തുടരുന്നു.അവസാനം  അവരുടെ  പരിശീലനം  തീരുന്ന  ദിവസം  അവര്‍ അത്ഭുതങ്ങള്‍  കാണിക്കുന്നു,അങ്ങനെ  അവര്‍  വളരെ  തന്ത്രപ്രധാനമായ  ഒരു  സൈനിക  നീക്കത്തില്‍  പങ്കാളി  ആകുന്നു.അതിനെത്തുടര്‍ന്ന്  നടന്ന  സംഭവങ്ങള്‍  ആണ്  ചിത്രം  രസകരമായി  അവതരിപ്പിക്കുന്നത്‌.ചിത്രം  ചിലയിടത്ത്  ഒക്കെ  മലയാളത്തിലെ  വന്‍  വിജയ  ചിത്രങ്ങളില്‍  ഒന്നായ നായര്‍  സാബിനെ  ഓര്‍മിപ്പിച്ചു.കഥയില്‍  ഉള്ള  സാമ്യം  അല്ല  പറഞ്ഞത്.തമാശകള്‍  ഒക്കെ  വളരെ  നന്നായിരുന്നു  ഈ  ചിത്രത്തില്‍.ബില്‍  മുറേയുടെ  മികച്ച  അഭിനയം  ചിത്രത്തെ  മികച്ചതാക്കി.

More movie  suggestions @www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started