637.VIL AMBU(TAMIL,2016)

537.VIL AMBU(TAMIL,2016),|Thriller|Drama|,Dir:-Ramesh Subramaniam,*ing:-Sri,Harish.

   തമിഴ്  സിനിമ  കടന്നു  പോയിക്കൊണ്ടിരിക്കുന്നത് മാറ്റത്തിന്റെ  പാതയിലൂടെ  ആണ്.മാസ്  ചിത്രങ്ങള്‍  മാത്രം  കണ്ടു  ശീലിച്ച  ഒരു  തലമുറ  അത്  മാത്രം  അല്ലാത്ത പ്രമേയങ്ങളിലൂടെ തിരശീലയില്‍  അവതരിപ്പിക്കപ്പെട്ടൂ.ഈ  പ്രക്രിയ  തുടങ്ങിയിട്ട്  കുറെ  ആയെങ്കിലും കോടികളുടെ ബോക്സോഫീസ് വിജയങ്ങള്‍ ആണ്  നടന്‍/നടി യുടെ താരമൂല്യം  തീരുമാനിക്കുന്നത്‌ എന്ന ചിന്ത ആകാം തമിഴ്  സിനിമയുടെ  മുഖമായി  ഇപ്പോഴും  മാസ്  സിനിമകള്‍  നിലനില്‍ക്കുന്നതിന്  കാരണം.

     മുന്‍ നിര  വിജയ  നായകന്മാര്‍  അല്ലാത്ത ശ്രീ,ഹരീഷ്  എന്നിവരെ  മുഖ്യ  കഥാപാത്രങ്ങള്‍  ആക്കി  അവതരിപ്പിച്ച  വില്‍ അമ്പ്  എന്ന  ചിത്രം ഒരു  കൊച്ചു  തമിഴ്  ത്രില്ലര്‍  ചിത്രം  ആണ്.വിധി  ആണ്  ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രം.ഒരിക്കലും  കണ്ടു  മുട്ടിയിട്ടില്ലാത്ത  രണ്ടു പേര്‍,കാര്‍ത്തിക്-അരുള്‍.ഒരേ നഗരത്തില്‍  തന്നെ  ജീവിതം  തുടങ്ങിയ  രണ്ടു പേര്‍.ചേരി നിവാസി  ആയ  കാര്‍ത്തിക്   പരിഷ്കൃത  ലോകത്തിലെ നിലവാരം കുറഞ്ഞ ചുറ്റുപ്പാടിലും അരുള്‍ പതിവായി  കാണുന്ന  മക്കളെ  ശ്രദ്ധാപൂര്‍വ്വം  വളര്‍ത്തി  സ്വപ്‌നങ്ങള്‍  നെയ്തെടുക്കുന്ന “മിഡില്‍ ക്ലാസ്” ചുറ്റുപ്പാടിലും  ആണ്  വളര്‍ന്നത്‌.കാര്‍ത്തിക്   ചെറുപ്പത്തില്‍  തന്നെ  വിദ്യാഭ്യാസം ഉപേക്ഷിച്ച് അലക്ഷ്യമായ ഒരു ജീവിതം  തിരഞ്ഞെടുക്കുന്നു .അരുള്‍  എന്നാല്‍   സ്വന്തം  വീട്ടുകാരുടെ ഇഷ്ടപ്രകാരം ഉള്ള കോഴ്സ് തിരഞ്ഞെടുത്തു  തന്റെ  സ്വപ്നങ്ങളെ  ബലി  കഴിക്കുന്നു.

  ഇതാണ്  രണ്ടു  പേരുടെയും   ജീവിത  പശ്ചാത്തലം.എന്നാല്‍  ഇവര്‍  ജീവിതത്തില്‍  നേരില്‍  കാണാതെ  തന്നെ ഒരാള്‍  മറ്റൊരാളുടെ  ജീവിതം   നിര്‍ണയിക്കുന്നതില്‍  പ്രധാന  ഘടകം  ആകുന്നു.ആകസ്മികം  എന്ന്  പറയാവുന്ന  സന്ദര്‍ഭങ്ങള്‍  എന്നാല്‍  സാധാരണ  മനുഷ്യരുടെ  ജീവിതത്തിലും  അവരെ കൊണ്ട്  സമൂഹത്തിനും  വരുന്ന  മാറ്റങ്ങളെ  ആണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.വളരെ  നല്ല  പ്രമേയം  ആയിരുന്നു  ചിത്രത്തിന്  ഉണ്ടായിരുന്നത്.ഒരു  പക്ഷെ  കുറച്ചും  കൂടി  നന്നായി  അവതരിപ്പിച്ചിരുന്നെങ്കില്‍  ശരാശരിയില്‍  നിന്നും  മാറി  മികച്ച  ചിത്രം  ആയി  മാറേണ്ട  ഒന്ന്.ഒരു  പ്രാവശ്യം  കണ്ടിരിക്കാവുന്ന,എന്നാല്‍ ഇത്തരം  പ്രമേയങ്ങള്‍  ഇഷ്ടമുള്ളവര്‍ക്ക് താല്‍പ്പര്യം  തോന്നുന്ന  ചിത്രം  ആണ്  വില്‍  അമ്പു.

More movie suggestions @www.movieholicviews.blogspot.com

Leave a comment

Design a site like this with WordPress.com
Get started