658.THE PHONE(KOREAN,2015)

658.THE PHONE(KOREAN,2015),|Mystery|Thriller|,Dir:-Kim Bong-Joo,*ing:-Son Hyun-Joo,Uhm Ji-Won.

   ഒരല്‍പം  നേരത്തെ  അന്ന്  വീട്ടില്‍  എത്തിയിരുന്നെങ്കില്‍  തന്‍റെ  ഭാര്യയുടെ  ജീവന്‍ നഷ്ടപ്പെടില്ല  എന്ന് ഡോംഗ്-ഹോ  കരുതിയിരുന്നിട്ടുണ്ടാകാം.എന്നാല്‍  ഒരു  വര്‍ഷത്തിനപ്പുറം  സംഭവിച്ചതൊന്നും  മാറ്റാന്‍  കഴിവില്ല  എന്ന്  അയാള്‍  മനസ്സിലാകുമ്പോഴേക്കും  അയാള്‍ക്ക്‌  നഷ്ടമായത്  തന്റെ  മികച്ച  ജീവിത സാഹചര്യങ്ങളും  അയാളുടെ  കുടുംബവും  ആയിരുന്നു.എന്നാല്‍  ഒരു  വര്‍ഷത്തിനപ്പുറം ഒരു  Sun Storm ഉണ്ടാകും  എന്ന് പ്രവചിച്ച  ദിവസം  അയാള്‍ക്ക്‌  ചിലതൊക്കെ  മാറ്റാന്‍  ഉള്ള  അവസരം  ലഭിക്കുന്നു.ഒരു  വര്‍ഷത്തിനപ്പുറം  ജോലിക്ക്  പോകുമ്പോള്‍  ആണ്  അയാള്‍ക്ക്‌  ആ ഫോണ്‍ കോള്‍  ലഭിക്കുന്നത്.

   ഒരു  വര്ഷം  മുന്‍പ്  അജ്ഞ്ഞതനായ  കൊലയാളിയാല്‍ കൊല്ലപ്പെടുന്ന  അയാളുടെ  ഭാര്യ  ആയിരുന്നു മറു  വശത്ത്.ആരോ  പറ്റിക്കാന്‍  ആണ്  വിളിക്കുന്നതെന്ന്  കരുതിയ  അയാള്‍ക്ക്  എന്നാല്‍ ആ  വിളി  വന്നത്  ഒരു  വര്ഷം  മുന്‍പ്  തന്റെ  ഭാര്യ  ഫോണില്‍  വിളിക്കുന്ന  അവസാന  നിമിഷങ്ങളില്‍  കൂടി  ആണെന്ന്  മനസ്സിലാകുമ്പോള്‍ തന്റെ  ഭാര്യയെ  രക്ഷിക്കാന്‍  ഒരവസരം  ലഭിച്ചിരിക്കുന്നു  എന്ന്  മനസ്സിലാകുന്നു.അതിനായി  അയാള്‍ക്ക്‌ ഒരു  വര്‍ഷത്തിനു  അപ്പുറം  ചെയ്യേണ്ട  പലതും  ഉണ്ട്.2014 ല്‍  ജീവിക്കുന്ന  ഭാര്യയും  ആയി  2015 ല്‍  ആശയ  വിനിമയം  നടത്തുന്ന ഭര്‍ത്താവ്  എന്നതിലുപരി  അന്ന്  നടന്ന  അജ്ഞാത  സംഭവങ്ങള്‍   കൂടി   മനസ്സിലാക്കാന്‍  ഉള്ള  അവസരം.

   ഭാര്യയുടെ  മരണത്തിന്റെ  വില  എന്താണ്  എന്ന്  മനസ്സിലാകാന്‍  ഉള്ള  അവസരം.ഒപ്പം  താന്‍  ജീവിക്കുന്ന  കാലത്തില്‍  നിന്നും  തനിക്കു  നേരിടേണ്ടി  വരുന്ന  വെല്ലുവിളികള്‍.ആകെ  മൊത്തം  കുഴഞ്ഞ  ഒരു  അവസ്ഥ.ഫോണിലൂടെ  അന്നത്തെ  അപകടങ്ങള്‍  അവലോകനങ്ങള്‍  ചെയ്യുന്നതിനോടൊപ്പം  പ്രത്യക്ഷ  കാലത്തില്‍   അയാള്‍ക്ക്‌  വരുന്ന  മാറ്റങ്ങള്‍  പോലും  വിഷയം  ആയി  മാറുന്നു.Butterfly Effect  പോലെ  ചെറിയ  മാറ്റങ്ങള്‍  വരുത്തുന്ന  വലിയ  മാറ്റങ്ങള്‍.ഇത്തരത്തില്‍  പ്രമേയം  ആയ  കൊറിയന്‍  സിനിമകള്‍  പലപ്പോഴും  രോമാന്സില്‍ ഒതുങ്ങിയപ്പോള്‍  അതിന്റെ  അനന്തര  സാധ്യതകള്‍  ഈ  ചിത്രത്തിലൂടെ ഒരു  ത്രില്ലര്‍  ചിത്രം  ആയി  മാറ്റിയിരിക്കുന്നു.കൊറിയന്‍  സിനിമ  സ്നേഹികള്‍ക്ക്  ഇഷ്ടം  ആകുന്ന  ചിത്രം.

More movie suggestions @www.movieholicviews.blogspot.ca

Leave a comment

Design a site like this with WordPress.com
Get started