666.COMIC 8(INDONESIAN,2014)

666.COMIC 8(INDONESIAN,2014),|Thriller|Mystery|Comedy|,Dir:-Anggy Umbara,*ing:-Indro Warkop, Teuku Rizky Muhammad, Iqbaal Dhiafakhri Ramadhan

  ഇന്തോനേഷ്യയിലെ പ്രമുഖരായ 8  Stand-Up Comedians മുഖി കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്ന  ചിത്രം ആണ്  Comic 8.ചിത്രത്തിന്റെ  അവതരണ  ശൈലി ഗയ്  റിച്ചി  സിനിമകളിലെ  രീതി   അവലംബിച്ചതായിയി  തോന്നി.കഥയില്‍  തുടങ്ങുന്ന പുതുമ പിന്നീട്  ഇന്തോനേഷ്യന്‍  സിനിമകളുടെ പ്രത്യേകമായ നിഗൂഡതയിലേക്ക് മാറുമ്പോള്‍  ചിത്രം അവിടെ  ഒരു  കള്‍ട്ട്  ആയി   മാറുന്നു.ഒരു  ദിവസം   ഇന്തോനേഷ്യയിലെ പ്രശസ്തമായ  ബാങ്ക്  കൊള്ളയടിക്കാന്‍  എട്ടു  പേര്‍  എത്തുന്നു.എന്നാല്‍  ഇവര്‍ വന്നത്  മൂന്നു  ഗ്രൂപ്പുകള്‍  ആയി  ആയിരുന്നു.

     മനോ വൈചിത്ര്യങ്ങള്‍ പ്രകടിപ്പിക്കുന്ന  ഇവര്‍  നല്ല  രീതിയില്‍  അപകടകാരികളും  ആയിരുന്നു.ഓരോ കഥാപാത്രത്തിന്റെയും പശ്ചാത്തലം  അവതരിപ്പിച്ചു  കൊണ്ടാണ്  ഇവരെ  അവതരിപ്പിക്കുന്നത്‌.വളരെ രസകരമായ  കുറെ സംഭവങ്ങള്‍  അവിടെ നടക്കുന്നു.പച്ചയായി  വംശീയാധിക്ഷേപം,പരിഹാസം,ലൈംഗിക പരിഹാസങ്ങള്‍  അങ്ങനെ  Political-Incorrectness   ഉള്ള  ധാരാളം  സംഭാഷണങ്ങള്‍  ചിത്രത്തില്‍ ഉടന്നീളം  ഉണ്ട്.എന്നാല്‍ നേരത്തെ  പറഞ്ഞത് പോലെ തമാശ   പറച്ചില്‍  തൊഴിലാക്കി   എടുത്തവര്‍  അവതരിപ്പിച്ചപ്പോള്‍  അതില്‍  നമുക്കാവശ്യമുള്ള കോമഡി  കാണാന്‍   സാധിക്കുന്നു.ചുരുക്കി  പറഞ്ഞാല്‍ ആ  വാക്കുകളെ  അതിന്റെ  sense ല്‍  അരോചകം  അല്ലാത്ത  രീതിയില്‍  ആസ്വദിക്കാന്‍  സാധിച്ചു.

   അവസാനം  ചിത്രം  ട്വിസ്ട്ടുകളില്‍  നിന്നും  ട്വിസ്ട്ടുകളിലേക്ക്  അതി  വേഗം  സഞ്ചരിക്കുന്നു.എന്തിനാണ്  അവര്‍  അന്ന്  ആ ബാങ്ക്  കൊള്ളയടിച്ചത്??പല  ഘട്ടങ്ങളായി  ബാങ്കില്‍  വന്ന  അവര്‍  തമ്മില്‍  ബന്ധം  ഉണ്ടോ   എന്ന്  പോലീസുകാര്‍  പോലും  സംശയിക്കുമ്പോള്‍  പ്രേക്ഷകനും ഈ ചിന്ത  ഉണ്ടാവുക സ്വാഭാവികം.എന്നാല്‍  അപ്രതീക്ഷിതമായ  ക്ലൈമാക്സ്  ഈ  ചിത്രത്തിന്റെ  മികച്ച  പ്രത്യേകത  ആണ്.നമ്മള്‍  എന്നും  കാണുന്ന  സിനിമകള്‍  പോലെ   മറ്റു  ഭാഷയില്‍  ഉള്ള  അല്ലെങ്കില്‍  സംസ്ക്കാരം  ഉള്ള  രാജ്യത്തെ  സിനിമകളും  കാണാന്‍  ശ്രമിക്കരുത്   എന്നൊരു  മുന്‍ക്കൂര്‍  ജാമ്യം  എടുക്കുന്നു.കാരണം  നേരത്തെ  പറഞ്ഞത്  പോലെ ഈ ചിത്രം  കാണുന്ന  മറ്റൊരാള്‍ക്ക്  തോന്നിയില്ലെങ്കിലോ  എന്ന  ചിന്ത  ആണതിന്  കാരണം.എന്തായാലും  എനിക്ക്  ഈ ചിത്രം  നന്നായി  ഇഷ്ടപ്പെട്ടൂ.മലയാളത്തിലെ “മൂക്കില്ല  രാജ്യത്ത്” പോലെ  ഉള്ള  സിനിമകള്‍  ഓര്‍ത്തു  പോയി.കഥയില്‍   ഉള്ള  സാമ്യം  ഒന്നും  അല്ല  കാരണം  എന്നും  പറയുന്നു.കഴിയുമെങ്കില്‍  കാണാന്‍  ശ്രമിക്കുക.ഈ  ചിത്രത്തിന്റെ  അടുത്ത രണ്ടു  ഭാഗങ്ങള്‍  കൂടി  റിലീസ്  ചെയ്തിട്ടുണ്ട്.

Leave a comment

Design a site like this with WordPress.com
Get started