671.GREEN ROOM(ENGLISH,2015)

671.GREEN ROOM(ENGLISH,2015),|Crime|Thriller|,Dir:-Jeremy Saulnier,*ing:-Anton Yelchin, Imogen Poots, Alia Shawkat .

  Jeremy Saulnier സംവിധാനം  ചെയ്ത  Blue Ruin സിനിമ കഥകളിലെ ക്ലീഷേ   പ്രതികാര  കഥ  ആയിരുന്നുവെങ്കിലും  അവതരണ  രീതി  കാരണം  ശ്രദ്ധിക്കപ്പെട്ട ചിത്രം  ആയിരുന്നു.അരണ്ട പശ്ചാത്തലത്തില്‍ അവതരിപ്പിച്ച  ആ ചിത്രത്തിലെ നായകന്‍  ഒക്കെ  ഒരു  പക്ഷെ  അത്തരം  ഒരു  ചിത്രത്തില്‍ ഒരിക്കലും  പ്രതീക്ഷിക്കാത്ത കഥാപാത്രം  ആയിരുന്നു.ജെറെമി തന്റെ  മൂന്നാം  ചിത്രം  ആയ  Green Room ആയി  വരുമ്പോള്‍ പ്രേക്ഷകന്റെ  മുന്നില്‍  ഒരിക്കലും  പ്രതീക്ഷിക്കാത്ത  രീതിയില്‍ അവതരിപ്പിച്ച ഒരു  ചിത്രമായാണ്.ഒരു  രാത്രിയില്‍  നടക്കുന്ന  സംഭവങ്ങള്‍.വയലന്‍സ് ആണ്  എങ്ങും.നാസി  അനുകൂലികള്‍  ആയ Neo-Nazi Skin heads സ്ഥിരമായി  വരുന്ന  പബ്ബില്‍ സംഗീതം  അവതരിപ്പിക്കാന്‍ പോയ സംഗീത  ബാന്‍ഡ്  ആയിരുന്നു  അവരുടേത്.

  The Ain’t Rights  എന്ന ആ  ബാന്‍ഡിന്റെ  സംഗീത  പരിപാടി  നടന്ന  ആ  ദിവസം അവിടെ  നിന്നും  ഇറങ്ങുന്ന  അവര്‍  കണ്ട  കാഴ്ച  അവരുടെ  വിദൂരമായ  സ്വപ്നങ്ങളില്‍  പോലും ഇല്ലാത്ത  സംഭവങ്ങളുടെ  ആരംഭം.ഒറ്റ  വരിയില്‍   പറയാം  കഥ.എന്നാല്‍  അത്  അവതരിപ്പിച്ച  രീതി പ്രശംസ  അര്‍ഹിക്കുന്നു.പ്രത്യേകിച്ചും  Slasher സിനിമകള്‍ എണ്ണത്തില്‍  കൂടുതല്‍  വരുന്ന  ഹോളിവുഡ് സിനിമ ലോകത്ത് അതില്‍  നിന്നും  വ്യത്യസ്തമായി  എന്നാല്‍ ആ  രീതിയോട്  സാമ്യം  ഉള്ള ഒരു  ചിത്രം  ആയി  മാറാന്‍  ഇതിനു  സാധിച്ചു.

  നിരൂപക   പ്രശംസ ഏറെ ഏറ്റു  വാങ്ങിയ  ഈ ചിത്രം രംഗങ്ങള്‍ക്ക്  അനുസൃതം  ആയ  പശ്ചാത്തല  സംഗീതത്തിന്റെ  സഹായത്തോടെ  സിനിമയ്ക്കായി  ഉദ്ദേശിച്ച ഭീകരത  നല്‍കാന്‍  സാധിച്ചിട്ടുണ്ട്.എല്ലാവര്‍ക്കും  ഈ  ചിത്രം  ഇഷ്ടം  ആകുമോ  എന്ന  കാര്യം  സംശയം  ആണ്.കാരണം Blue Ruin പോലെ  തന്നെ ജനപ്രിയമായ  ഒരു  ഘടനയല്ല  ഈ ചിത്രത്തിന്  ഉള്ളത്.മികച്ച അഭിപ്രായങ്ങള്‍ കേട്ടിരുന്നുവെങ്കിലും അധികം   പ്രതീക്ഷിക്കാതെ  കണ്ടത്  കൊണ്ട്  തന്നെ  ആകും  ഈ  ചിത്രം  ഞെട്ടിച്ചു.

More movie suggestions @www.movieholicviews.blogspot.com

   

Leave a comment

Design a site like this with WordPress.com
Get started