685.CHASING(KOREAN,2016)

685.CHASING(KOREAN,2016),|Thriller|Action|,Dir:-In-chun Oh,*ing:-Sang-Hyuk Han, Jeong-tae Kim, Seung-woo Kim.

     ഒരു  ദിവസം  നടക്കുന്ന  സംഭവങ്ങളെ  ആസ്പദം  ആക്കി  ധാരാളം  ചിത്രങ്ങള്‍  വന്നിട്ടുണ്ട്.അതിന്റെ  കൂടെ  ഒന്ന് കൂടി.2016  ല്‍  റിലീസ്  ചെയ്ത  ചിത്രം  ആയ  Chasing അത്തരത്തില്‍  ഒന്നാണ്.ചിത്രത്തിന്റെ  പേര്  പോലെ  തന്നെആണ്  കഥയും.ജീവിതത്തില്‍  വ്യക്തിപരമായും  തൊഴില്‍പരമായും  പ്രാധാന്യം  ഉള്ള  വസ്തുക്കള്‍  രണ്ടു  മനുഷ്യര്‍ക്ക്‌  ഒരേ  ദിവസം  നഷ്ടപ്പെടുന്നു.അതിനു  കാരണങ്ങള്‍  രണ്ടായിരുന്നു.ഒരാള്‍,തന്റെ  പ്രായത്തോട്  ബഹുമാനം  കാണിക്കാതെ  സംസരിച്ചവരോട് ഉണ്ടായ  കലഹവും മറ്റൊരാള്‍ക്ക് അയാളുടെ  തൊഴിലിനെ  പരിഹസിച്ചപ്പോള്‍  ഉണ്ടായ  ദേഷ്യവും.

   സ്യൂമ്ഗ്  ജൂ സമ്പന്നന്‍  ആണ്.കൊറിയയിലെ  തന്നെ  വലിയ  ബിസിനസ്സുകാരില്‍  ഒരാള്‍.ജംഗ്  ടെക്ക് ഒരു  പോലീസ്  ഉദ്യോഗസ്ഥനും.ഇവര്‍  രണ്ടു  പേരും  വര്‍ഷങ്ങളായി  പരിചയം  ഉള്ളവര്‍  ആയിരുന്നു.എങ്കിലും  ഇവരുടെ  ഇടയില്‍  അദൃശ്യമായ  ഒരു  ശത്രുത  നില  നിന്നിരുന്നു,എന്നാല്‍  അന്ന്  പകല്‍  അവരുടെ  ജീവിതത്തില്‍  നടന്ന  സംഭവങ്ങളെ  കോര്‍ത്തിണക്കി ചില സാഹചര്യങ്ങള്‍  ഇരുവരും  നേരിടേണ്ടി  വരുന്നു.സ്യൂംഗ്  ജൂവിനു  തന്റെ  ഫോണ്‍  നഷ്ടമാകുന്നു.പുതിയ  ഒരു  ഫോണ്‍ വാങ്ങുന്നത്  അയാളെ  സംബന്ധിച്ച്  ഒന്നും  അല്ലായിരുന്നു  എങ്കിലും ആ  ഫോണ്‍  അയാള്‍ക്ക്‌  വിലപ്പെട്ടത്‌  ആയിരുന്നു.ജംഗ് ടെക്കിനു  നഷ്ടം  ആകുന്നതു  അയാളുടെ സര്‍വീസ്  റിവോള്‍വര്‍  ആയിരുന്നു.രണ്ടും  ചെന്ന്  അകപ്പെട്ടത് പ്രായത്തിന്‍റെ  പക്വത  കൈവന്നിട്ടില്ലാത്ത     നാല്  സ്ക്കൂള്‍  വിദ്യാര്‍ഥികളുടെ  കയ്യിലും.

    നഷ്ടമായത്  തിരിച്ചു  നേടാന്‍  ഉള്ള  അവരുടെ  ആ  രാത്രിയിലെ  ഓട്ടം  ആണ്  Chasing എന്ന  ചിത്രം  അവതരിപ്പിക്കുന്നത്‌.തന്റെ  ഫോണ്‍  നാല്  വിദ്യാര്‍ഥികള്‍  കൊണ്ട്  പോയി  എന്ന്  പുറം  ലോകം  അറിഞ്ഞാല്‍  ഉള്ള  നാണക്കേട്‌  ആയിരുന്നു  സ്യൂംഗ്  ജൂവിനു  തന്റെ  വ്യക്തിപരമായ  പ്രാധാന്യത്തിനു  അപ്പുറം  ഉണ്ടായിരുന്നത്.സ്വന്തം തോക്ക്  സൂക്ഷിക്കാന്‍  കഴിവില്ലാത്ത  പോലീസുകാരന്‍  എന്ന  നാണക്കേട്‌ ജംഗ്  ടെക്കിനും.കൊറിയന്‍  സിനിമകളിലെ ജനപ്രിയ  സിനിമകളുടെ  രീതിയില്‍  ആണ്  ഈ പ്രമേയം  അവിഷ്ക്കരിച്ചിരിക്കുന്നത്.മഴയും,ഇരുണ്ട  പശ്ചാത്തലവും  ഒന്നും  പ്രതീക്ഷിക്കണ്ട  എന്ന് ചുരുക്കം.എന്നിരുന്നാലും  രസികരായ  കഥാപാത്രങ്ങളും  ആയി  വേഗത്തില്‍  ചലിക്കുന്ന ഒരു  കൊറിയന്‍  ത്രില്ലര്‍  ആണ്  ഈ ചിത്രം.കൊറിയന്‍  സിനിമ  സ്നേഹികള്‍ക്ക്  പരീക്ഷിക്കാവുന്ന  ഒന്ന്.

More movie suggestions @www.movieholicviews.blogspot.ca

Leave a comment

Design a site like this with WordPress.com
Get started