692.THE COLLECTOR(ENGLISH,2009)

:-

692.THE COLLECTOR(ENGLISH,2009),|Thriller|Horror|,Dir:-Marcus Dunstan,*ing:-Josh Stewart, Andrea Roth, Juan Fernández .

     ഒരു  ദിവസത്തില്‍  നടക്കുന്ന  സംഭവങ്ങള്‍  ആണ്  The Collector  എന്ന  ചിത്രത്തിന്റെ  പ്രമേയം.ചില  ആളുകള്‍ തെറ്റായ  സമയം  ചില  സ്ഥലത്ത്  എത്തി  പോകും  എന്ന്  കേട്ടിട്ടില്ലേ??അത്  പോലെ ആയിരുന്നു അര്‍ക്കിന്റെ  അവസ്ഥയും.ആര്‍ക്കിന്‍  ജീവിതത്തിന്റെ  രണ്ടറ്റവും  കൂട്ടി  മുട്ടിക്കാന്‍  കഷ്ടപ്പെടുകയാണ്.മോഷണ  കുറ്റങ്ങളില്‍  പ്രതിയായ  അയാള്‍ക്ക്‌  നല്ല  ജോലികള്‍  ഒന്നും  കിട്ടാത്തത്  കൊണ്ട്  ചെറിയ  ജോലികളില്‍  അഭയം  തേടിയിരിക്കുക  ആണ്  അയാള്‍.ഒരു  മകളും  ഭാര്യയും  അടങ്ങിയ കുടുംബം  ആയിരുന്നു  അയാളുടേത്.എന്നാല്‍ ഭാര്യയ്ക്ക് ഉണ്ടായിരുന്ന  ചില  കടങ്ങള്‍  വന്‍കിട   കൊള്ള  പലിശക്കാരില്‍  നിന്നും  ഉള്ളതായിരുന്നു.

   പതിവ്  പോലെ  അന്നത്തെ  ജോലി  കഴിഞ്ഞു  തിരിച്ചെത്തിയ  അര്‍ക്കിനോട്  ഭാര്യ   അന്ന്  അര്‍ദ്ധ രാത്രി  വരെ  തന്റെ  കടം  തിരിച്ചു  അടയ്ക്കാന്‍  സമയം  ഉണ്ടെന്നും  അല്ലെങ്കില്‍  അവിടം  വിട്ടു  എവിടെയെങ്കിലും പോയി  രക്ഷപ്പെടാന്‍  ശ്രമിക്കും  എന്നും  പറയുന്നു.എന്നാല്‍  ഭാര്യയെ  പിരിയാന്‍  ആഗ്രഹം  ഇല്ലാതിരുന്ന  അര്‍ക്കിന്‍  അന്ന്  അര്‍ദ്ധ  രാത്രിക്ക്  മുന്‍പ്  പണം  ഒപ്പിക്കും  എന്ന്  ഉറപ്പു  കൊടുക്കുന്നു.അന്ന്  പകല്‍  ജോലി  ചെയ്ത  വീട്ടില്‍  ആരും  ഇല്ല  എന്നും  അവിടെ  തന്റെ  ആവശ്യങ്ങള്‍  നിറവേറ്റാന്‍  ഉള്ള  എല്ലാം  ഉണ്ടെന്നും അര്ക്കിന്  അറിയാമായിരുന്നു.

  അന്ന്  രാത്രി  ആ  വീട്ടില്‍  കയറിയ  അര്‍ക്കിന്‍  എന്നാല്‍  നേരിടാന്‍  പോയത്  തന്റെ  ജീവിതത്തിലെ  ഏറ്റവും  വലിയ  ദു:സ്വപ്നം  ആയിരുന്നു.ഒരു  മനുഷ്യായുസ്സില്‍  കാണാവുന്നതിനും  അപ്പുറം  ഭീകരത.ആരും  ഇല്ല  എന്ന്  കരുതിയ  വീട്ടില്‍  എന്തായിരുന്നു  അര്‍ക്കിന്‍  നേരിട്ടത്?കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.Gore/Horror  ചിത്രങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് കണ്ടു  നോക്കാവുന്ന  ചിത്രങ്ങളില്‍  ഒന്നാണ് The Collector.  

More movie  suggestions @www.movieholicviews.blogspot.ca

Leave a comment

Design a site like this with WordPress.com
Get started