694.INTRUDERS(ENGLISH,2015)

694.INTRUDERS(ENGLISH,2015),|Horror|Thriller|,Dir:-Adam Schindler,*ing:-Rory Culkin, Leticia Jimenez, Jack Kesy.

   ഭയം  മനുഷ്യ  മനസ്സില്‍  എത്തി  ചേരുന്നത്  പല  വഴികളിലൂടെയും  ആയിരിക്കും.ഉള്ളിന്റെ  ഉള്ളില്‍  എങ്കിലും  ഭയം  ഒരാള്‍  അറിയാതെ  തന്നെ  അയാളെ  വേട്ടയാടുന്നുണ്ടായിരിക്കും.Agarophobia-അതായിരുന്നു അന്നയുടെ   രോഗാവസ്ഥയുടെ  പേര്.പുറം  ലോകത്തിനെ  അവള്‍ക്കു  ഭയം  ആയിരുന്നു.പത്തു  വര്‍ഷത്തോളം  ആയി  അവള്‍  ആ  വലിയ  വീടിന്റെ  പുറത്തു  ഇറങ്ങിയിട്ട്.അന്ന  അവളുടെ  സഹോദരന്‍  ആയ  കോനാര്‍ഡിന്റെ ഒപ്പം  ആയിരുന്നു  താമസം.കാന്‍സര്‍  ബാധിതനായി  അവസാന   നാളുകള്‍ തള്ളി  നീക്കാന്‍ അയാള്‍  ബുദ്ധി  മുട്ടിയിരുന്നു.

   എന്നാല്‍  അത്  അവസാനം   സംഭവിക്കുന്നു.ധനികനായ  അയാള്‍  ധനികന്‍  ആയി  തന്നെ  മരിക്കുന്നു.പുറം  ലോകത്തെ  നേരിടാന്‍  ഭയക്കുന്ന  സ്വന്തം അനുജത്തിയെ  തനിച്ചാക്കി  അയാള്‍  തന്റെ  ജീവിതത്തിലെ  അവസാന  ശ്വാസം  വലിക്കുന്നു.ഈ  കാലയളവില്‍  അവര്‍ക്ക്  ഭക്ഷണം  വീട്ടില്‍  കൊണ്ട്  വന്നിരുന്ന  ഡാന്‍  എന്ന  യുവാവിനു  അന്ന  കുറച്ചു  പണം  നല്‍കുന്നു.അവനോടു  അതും  കൊണ്ട്  രക്ഷപെടാന്‍  ആവശ്യപ്പെടുന്നു.എന്നാല്‍  അടുത്ത  ദിവസം  അന്ന  ഇരയായി  മാറുന്നു.വീട്ടില്‍  കടന്നു  വന്ന  മൂന്നു  ആളുകള്‍.

  അതി  ക്രൂരന്മാരായ ക്രിമിനലുകള്‍  ആയിരുന്നു  അവര്‍.എന്നാല്‍  ഇവിടെ  ആണ്  ഈ ചിത്രത്തിലെ  ട്വിസ്റ്റ്.അന്നയെ  കൊള്ളയടിക്കാന്‍  വന്ന  അവര്‍  അവളുടെ  ജീവിതം  ദുസ്സഹം  ആക്കുമ്പോള്‍  അവര്‍  അറിഞ്ഞിരുന്നില്ല  ആ  വലിയ  വീട്ടില്‍  ഉറങ്ങി  കിടന്നിരുന്ന  സത്യങ്ങള്‍.ഒരു  പക്ഷെ പ്രേക്ഷകനോടൊപ്പം   ക്ഷണിക്കപ്പെടാത്ത  ആ  അതിഥികളും ഒരു  പക്ഷെ  അമ്പരന്നിരിക്കാം.ആ  വലിയ  വീട്ടില്‍  പിന്നീട്  എന്ത് സംഭവിച്ചു  എന്നറിയാന്‍  ചിത്രം  കാണുക.സമാനമായ  പശ്ചാത്തലത്തില്‍  ചിത്രങ്ങള്‍  പലതും  ക്ലീഷേ  ആയി  വന്നിട്ടുണ്ടെങ്കിലും   ഇങ്ങനെ  ഒരു  മാറ്റം  ആദ്യമായാണ്  കണ്ടത്  എന്നത്  കൊണ്ട്  തന്നെ  ഈ  ചിത്രം  വളരെയധികം  ഇഷ്ടപ്പെട്ടൂ.

More movie  suggestions @www.movieholicviews.blogspot.ca 

Leave a comment

Design a site like this with WordPress.com
Get started