697.ONLY GOD FORGIVES(ENGLISH,2013)

697.ONLY GOD FORGIVES(ENGLISH,2013),|Crime|Drama|,Dir:-Nicolas Winding Refn,*ing:-Ryan Gosling, Kristin Scott Thomas, Vithaya Pansringarm .

   ദൈവത്തിനു  മാത്രം  ക്ഷമിക്കാന്‍  കഴിയുന്ന  ചില  തെറ്റുകള്‍.അത്തരം  ചില  തെറ്റുകള്‍  മനുഷ്യന്‍  ചെയ്തു  കൂട്ടുന്നുണ്ട്.എന്തൊക്കെ  ന്യായീകരണങ്ങള്‍  പറഞ്ഞാലും  തെറ്റുകള്‍  അതല്ലാതെ  ആകുന്നില്ല.ദൈവം  എന്നുള്ളത്  ഇവിടെ generalize ചെയ്തു  പറയുന്ന  പദം  ആയി  കണക്കാക്കിയാല്‍  മതി.കാരണം ദൈവം  ഉണ്ടോ  ഇല്ലയോ  എന്നത്  തര്‍ക്ക  വിഷയം  ആയി  നില്‍ക്കുന്നിടത്തോളം  നീതി,ധര്‍മം  എന്നിവ  പാലിക്കാന്‍  ആയി  ഒരാള്‍  ഉണ്ടാകും.

  സാധാരണ  സിനിമകളില്‍ നായക  കഥാപാത്രം  പ്രതിധാനം  ചെയ്യുന്നത്  അത്തരം  അത്തരം  സ്വഭാവ  ഗുണങ്ങള്‍  ഉള്ള  മനുഷ്യരെ  ആണ്.വിലയേറിയ  നായകന്മാര്‍ എപ്പോഴും  നീതിമാന്മാര്‍  ആണല്ലോ പൊതുവേ?എന്നാല്‍  നിക്കോളാസ്  വൈന്ടിന്ഗിന്റെ ഈ  ചിത്രം  ചില  മുന്‍വിധികളെ  ഒക്കെ  മാറ്റി  മറിക്കുന്നു.ചിത്രത്തില്‍  ഉടന്നീളം അക്രമം  കാണിക്കുന്ന  കഥാപാത്രങ്ങള്‍  ഉണ്ടെങ്കിലും  ഇതില്‍ ആരാണ്  ശരി  എന്നുള്ളത്  സാധാരണ  ഒരു  ചിത്രം  കാണുന്ന  ലാഘവത്തോടെ മനസ്സിലാക്കാന്‍  സാധിക്കില്ല.ജൂലിയന്‍  തന്റെ  സഹോദരന്‍  ആയ ബില്ലിയെ  കൊന്നവരോട്  പകരം  വീട്ടാന്‍  നടക്കുന്നു.

  ബില്ലിയുടെ  അമ്മ ക്രിസ്റ്റല്‍ അതെ  ഉദ്ദേശ്യത്തോടെ  ആണ്  തായ്ലാന്‍ഡില്‍  എത്തുന്നതും.എന്നാല്‍  ബില്ലി,ജൂലിയന്‍,ക്രിസ്റ്റല്‍  എന്നിവര്‍  ആരാണ്?അവര്‍ക്ക്  ഈ  പക  വീട്ടുന്നതില്‍  എന്തെങ്കിലും  സാമാന്യ  യുക്തി  പറയാന്‍  സാധിക്കുമോ  എന്നത്  അവരുടെ  പാത്ര  സൃഷ്ടിയില്‍  വരുന്ന  ചോദ്യം  ആണ്.മറ്റൊരു  കഥാപാത്രം  ആയ പോലീസ്  ഉദ്യോഗസ്ഥന്‍  ചാംഗ്,അയാളുടെ  രീതികള്‍  അയാളോട്  വെറുപ്പും  ഉണ്ടാക്കും.എന്നാല്‍  ഈ  നാല്  കഥാപാത്രങ്ങളും  ഒരു  തുലാസില്‍  അളന്നു  നോക്കേണ്ടി  വന്നാലോ??പ്രേക്ഷകന്  ഇഷ്ടപ്പെടുകയോ  അല്ലെങ്കില്‍  തീരെ  ഉപേക്ഷിക്കാനോ  കഴിയുന്ന  ചിത്രം  ആണ്  Only  God  Forgives.ഒരു  പക്ഷെ  ചിത്രത്തിന്റെ  അവതരണ  രീതി  തന്നെയാകാം   പ്രേക്ഷകനെ  കൊണ്ട്  ഇത്തരം  ഒരു  തീരുമാനം  എടുപ്പിക്കുന്നത്.

More movie suggestions @www.movieholicviews.blogspot.ca

Leave a comment

Design a site like this with WordPress.com
Get started