707.WAR DOGS(ENGLISH,2016)

707.WAR DOGS(ENGLISH,2016),|Thriller|Crime|,Dir:-Todd Phillips,*ing:-Jonah Hill, Miles Teller, Bradley Cooper,Steve Lantz .

   യുദ്ധങ്ങള്‍  ഇപ്പോഴും  രണ്ടു  മുഖങ്ങള്‍  ഉള്ള  റോമന്‍ ദേവന്‍  ആയ  ജാനസിനെ  പോലെ  ആണ്.ജാനസിന്റെ  മുഖങ്ങള്‍  ഭൂതക്കാലവും  ഭാവിക്കാലവും  നോക്കി  കാണുമ്പോള്‍  യുദ്ധങ്ങള്‍ ചിലരുടെ  ജീവിതങ്ങള്‍ നാശത്തിന്റെ  ഭൂതക്കാലത്തേക്ക്  പറിച്ചു  നടുമ്പോള്‍  അതിനോടൊപ്പം  ഭാവി  കെട്ടിപ്പെടുക്കുന്ന  മറ്റൊരു കൂട്ടം ആളുകളുടെ  സ്വര്‍ഗ്ഗവും  ആകുന്നു.അവര്‍  സാധാരണയായി  അറിയപ്പെടുന്നത്  War Dogs എന്നാണു.യുദ്ധത്തില്‍  നിന്നും  ലാഭം  ഉണ്ടാക്കുന്ന  ആയുധ  കച്ചവടക്കാര്‍.ഒരു  പക്ഷെ തങ്ങള്‍  ലോകം  മൊത്തം  മാറ്റി  മറിക്കുന്ന ഏറ്റവും  ശക്തമായ  ആയുധങ്ങള്‍  വില്‍ക്കുമ്പോള്‍  അതിന്റെ  അനന്തര  ഫലങ്ങളെ  കുറിച്ച്  ആലോചിക്കാതെ കീശ  വീര്‍പ്പിക്കാന്‍  നോക്കുന്നവര്‍ ആണ്.

  മൈല്‍സ്  ടെല്ലര്‍  അവതരിപ്പിക്കുന്ന  ഡേവിഡ്‌  ആണ്  ചിത്രത്തിന്റെ  കഥ  നമ്മളിലേക്ക്  എത്തിക്കുന്നത്.യഥാര്‍ത്ഥ  സംഭവങ്ങളെ  ആസ്പദം  ആകി  നിര്‍മിച്ച  ഈ ചിത്രത്തില്‍  അല്‍ബേനിയയില്‍  തനിക്കു  മനസ്സിലാകാത്ത  ഭാഷ  സംസാരിക്കുന്ന   ആളുകളുടെ  തോക്കിന്റെ  മുനില്‍ ജീവന്  വേണ്ടി  യാചിക്കുന്ന  ആളെ  ആണ്  കാണുന്നത്.ഡേവിഡ്‌  ഒരു  കഥ  പറയാന്‍  തുടങ്ങുകയാണ്.പല  ജോലികള്‍  ചെയ്യുകയും  അതിലൊന്നും   തൃപ്തി ലഭിക്കാതെ  അവസാനം  താന്‍  പഠിച്ച  മസാജ്  ചെയ്തു  ജീവിക്കുന്നു.ആകസ്മികം  ആയാണ്  ഡേവിഡ്‌  തന്റെ  കുട്ടിക്കാലത്തെ  സുഹൃത്തായ എഫ്രെയിമിനെ  കണ്ടു  മുട്ടുന്നത്;പല  വര്‍ഷങ്ങള്‍ക്കു  ശേഷം   ഒരു   മരണ  ചടങ്ങില്‍  പങ്കെടുക്കുമ്പോള്‍  ആണ്.അന്നത്തെ  പരിചയം  അയാളെ  ഇന്ന്  മരണത്തെ  നേര്‍ക്ക്‌  നേര്‍  കാണാന്‍  പ്രാപ്തന്‍  ആക്കിയത്  എങ്ങനെ  ആണെന്നാണ്  ചിത്രത്തിന്റെ  കഥ.

   ജോന  ഹില്‍  കഴിഞ്ഞ  കുറച്ചു  വര്‍ഷങ്ങള്‍   ആയി തന്റെ  സുരക്ഷിത  തട്ടകം  ആയ  ടീനേജ്  /പോട്ട്  കോമഡി  ചിത്രങ്ങളില്‍  നിന്നും  മാറി  എന്ന്  തോന്നുന്നു.ജോനയെ  സംബന്ധിച്ച്  വ്യത്യസ്തം  ആയ  മറ്റൊരു  കഥാപാത്രം.എഫ്രെയിം  എന്ന  പല  മുഖങ്ങള്‍  ഉള്ള  കഥാപാത്രം  ആയിരുന്നു ഈ  സിനിമയെ വഴി  തിരിക്കുന്നത്.രസകരമായി  തുടങ്ങുന്ന  സിനിമ  പിന്നീട്  “ചതിയില്‍  വഞ്ചന  ഇല്ല”  എന്നത്  മാറ്റി “യുദ്ധത്തില്‍  ചതിയില്ല”  എന്ന്  പറയാവുന്നതിന്റെ  വക  ഭേദവും  ആയി  മാറി.ആകെ  മൊത്തത്തില്‍  ഇത്ര  അലോസരപ്പെടുത്തുന്ന  ആയ  അന്തരീക്ഷം .യുദ്ധഭൂമിയില്‍  പോലും  കാണില്ല  ഈ  ഒരു  അവസ്ഥ.കൂടുതല്‍  അറിയാന്‍  ഈ  ചിത്രം  കാണുക.എങ്ങനെ  ഡേവിഡ്‌  തന്റെ  ഇപ്പോഴത്തെ  സ്ഥിതിയില്‍  എത്തി  ചേര്‍ന്നൂ  എന്ന് മനസ്സിലാക്കാം

ഈ  വര്ഷം  ഇറങ്ങിയ  ചിത്രങ്ങളില്‍  മികച്ച  ഒന്നായി  തോന്നി  War Dogs.കാണാന്‍  ശ്രമിക്കുക !!

More movie  suggestions @www.movieholicivews.blogspot.ca                                 

    

Leave a comment

Design a site like this with WordPress.com
Get started