708.MANHOLE(KOREAN,2014)

708.MANHOLE(KOREAN,2014),|Thriller|Horror|,Dir:-Jae-Young Shin,*ing:-Kyung Ho Jung, Yu-mi Jeong, Sae-ron Kim .

   ഇരുട്ടിന്റെ  മറവില്‍  ഒളിച്ചിരിക്കുന്ന  ദുഷ്ട  ശക്തികള്‍ എന്നും  സിനിമകള്‍ക്കും  കഥകള്‍ക്കും  ഒക്കെ വില്ലന്‍  പരിവേഷം   ആണ്  ഉള്ളത്.ഇരുട്ടത്ത്‌   ഇരിക്കുകയും  അത്  ഓരോരുത്തരുടെയും സ്വന്തം   കാല്‍ക്കീഴില്‍ ആകുമെങ്കിലോ?എത്ര  ഭയാനകം  ആയിരിക്കും ആ  അവസ്ഥ.കാരണം  ഒളിച്ചിരിക്കാന്‍  അതിലും  പറ്റിയ  നല്ലൊരു  സ്ഥലം  ഇല്ല  എന്നത്  തന്നെ.തങ്ങളുടെ  പ്രിയപ്പെട്ടവരേ  നഷ്ടപ്പെട്ട/നഷ്ടപ്പെടാന്‍  പോകുന്ന രണ്ടു  പേരും  ഇരുട്ടിന്റെ  മറവില്‍  ഒളിച്ചിരിക്കുന്ന  ഒരു  സീരിയല്‍  കില്ലറും  ആണ്  ഈ  ചിത്രത്തിലെ  പ്രധാന  കഥാപാത്രങ്ങള്‍.

  സിയോളിനെ  ഭീതിയില്‍  ആക്കിയിരുന്നു  കുറഞ്ഞ  കാലയളവില്‍  കാണാതായ ആളുകളെ  കുറിച്ച്  ഓര്‍ത്തു.പോലീസിനു  ഈ  കേസുകളില്‍  കാര്യമായ  ഒന്നും  കണ്ടെത്താന്‍  സാധിക്കുന്നില്ല.നിന്ന  നില്‍പ്പില്‍  മനുഷ്യര്‍  അപ്രത്യക്ഷര്‍  ആയി  കൊണ്ടേ  ഇരുന്നു.ടാക്സി  ഡ്രൈവര്‍  ആയ പിതാവ്  തന്റെ  മകളെ  തേടി  അലയുന്ന  സമയം  ആണ്  അടുത്ത  സംഭവം  ഉണ്ടാകുന്നത്.യിയോന്‍ സീ  എന്ന  യുവതിയുടെ  അനുജത്തിയെയും  സമാനമായ  രീതിയില്‍   കാണാതെ  ആകുന്നു.എന്നാല്‍ ജീവിച്ചിരിക്കുന്ന  മനുഷ്യരുടെ  കാല്‍ ചുവടുകളുടെ  അടിയില്‍  തന്‍റേതായ ,തന്റെ  മാനസിക  വൈകൃതത്തിന്റെ  ഇരകള്‍  ആയവരെ കൊണ്ട്  പോകാന്‍  അവിടെ  ഉണ്ടായിരുന്നു.മരണത്തിന്‍റെ ഇരുട്ടില്‍  ഒരു  കൊലയാളി.

   അലസരായ  കൊറിയന്‍  പോലീസ്  എന്ന  ക്ലീഷേ ഉണ്ടായിരുന്നെങ്കിലും  കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വം  നല്‍കാന്‍  സാധിക്കുന്ന  ഇത്  പോലത്തെ  ഒരു  പശ്ചാത്തലം  വേറെ  കാണുകയില്ല.കാരണം  കഥാപാത്രങ്ങളുടെ  നിസഹായാവസ്ഥ ആണ്  അവരെ  വിചിത്രമായ കാര്യങ്ങളിലേക്ക്  നയിക്കുന്നത്.ഇവിടെയും  അതാണ്‌  ഉണ്ടായിരിക്കുന്നത്.എന്തായാലും  സസ്പെന്‍സ്/മിസ്റ്ററി  എന്ന  ഗണത്തിലേക്ക്  ഉള്‍പ്പെടുത്താന്  കഴിയാത്ത  ചിത്രം  ആണ്  Manhole.പക്ഷേ  ഇരുട്ടില്‍  അവതരിപ്പിച്ച  മിക്ക  ഭാഗങ്ങളും പ്രേക്ഷകനെയും  ശ്വാസം  മുട്ടിക്കും…

More movie views @www.movieholicviews.blogspot.ca

Leave a comment

Design a site like this with WordPress.com
Get started