764.കാണാതായ പെണ്‍ക്കുട്ടി(Malayalam,1985)

764.കാണാതായ പെണ്‍ക്കുട്ടി(Malayalam,1985),|Mystery|Crime|,Dir:- K.N. Sasidharan,*ing:-Gopi, Jayabharati, Mammootty.

കുറ്റാന്വേഷണ സിനിമകൾ സ്ഥിരമായി പിന്തുടരുന്ന ഒരു ഫോർമാറ്റ് ഉണ്ട്.കഥാപാത്രങ്ങളെ കുറിച്ചുള്ള ആമുഖം സിനിമയുടെ കഥയുമായി അധികം ബന്ധമില്ലാത്ത സന്ദർഭങ്ങളിലൂടെ അവതരിപ്പിക്കുക.പ്രത്യേകിച്ചും അന്വേഷണം നടത്തുന്ന ആളുകളുടെ സ്വഭാവം വരച്ചു കാട്ടുന്ന രീതിയിൽ.

  എന്നാൽ ഇതൊന്നും ഇല്ലാതെ അവതരിപ്പിക്കാൻ ഉദ്ദേശിച്ച കഥ ആദ്യ സീൻ മുതൽ പറഞ്ഞു തുടങ്ങുന്ന ചിത്രമാണ് ‘കാണാതായ പെണ്കുട്ടി’.ഇന്ത്യൻ സിനിമകളിൽ പ്രത്യേകിച്ചും സ്ഥിരമായി ഉപയോഗിക്കുന്ന formula യിൽ നിന്നും വ്യതിചലിച്ച ,കാലത്തിനു മുൻപ് സഞ്ചരിച്ച ചിത്രം എന്നു വിശേഷിപ്പിക്കാം എന്നു തോന്നുന്നു ഇതിന്റെ അവതരണ രീതി.

  സ്ക്കൂളിൽ നിന്നും ടൂർ പോകുന്ന പതിനഞ്ചു വയസുള്ള പെണ്കുട്ടിയെ കാണാതാകുന്നു.ടൂറിന് പോകുന്ന വഴി ഉണ്ടായ അപകടത്തിൽ 2 പേർ മരിച്ചുവെങ്കിലും അപകടത്തിൽ നിന്നും രക്ഷപ്പെട്ട പെണ്കുട്ടി സ്ക്കൂളിൽ നിന്നും വീട്ടിലേക്കു പോയി എന്നാണ് അധ്യാപകരും സുഹൃത്തുക്കളുടെയും ഭാഷ്യം.എന്നാൽ മകൾ വീട്ടിലേക്കു വന്നിട്ടില്ല എന്നാണ് മാതാപിതാക്കൾ പറയുന്നത്.

  ഈ കേസിന്റെ അന്വേഷണം ആദ്യം പെണ്കുട്ടിയുടെ പ്രായം കാരണം ആരുടെയെങ്കിലും കൂടെ പോയതായിരിക്കും എന്ന അഭിപ്രായം വന്നു കഴിയുമ്പോൾ ആണ് റെയിൽവേ ട്രാക്കിൽ അടുത്തു ഒരു ശവ ശരീരം കാണപ്പെട്ടു എന്ന വാർത്ത വരുന്നത്.അതവൾ ആയിരുന്നു. “കാണാതായ പെണ്കുട്ടി”.അവൾക്കു അന്ന് എന്താണ് സംഭവിച്ചത്?എങ്ങനെ ആണവൾ കൊല്ലപ്പെട്ടത്?സ്ക്കൂളിൽ നിന്നും വീട്ടിലേക്കു പോയ വഴിയിൽ എന്താണ് അവൾക്കു സംഭവിച്ചത്?തെളിവുകൾ അധികം ഇല്ലാതിരുന്ന ഈ മരണം കൊലപാതകം ആണോ അതോ മറ്റെന്തെങ്കിലും? കൂടുതൽ അറിയാൻ ചിത്രം കാണുക.

  അക്കാലത്തെ നല്ലൊരു താര നിര തന്നെ ഉണ്ടായിരുന്നു ചിത്രത്തിൽ.ഭരത് ഗോപി,ജയഭാരതി,തിലകൻ തുടങ്ങി തുടക്കക്കാരൻ ആയ മമ്മൂട്ടി വരെ നീളുന്ന നിര.എന്നാൽ ശ്രീരാമൻ,രാമചന്ദ്രൻ തുടങ്ങിയവർ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ.തികച്ചും കഥയ്ക്ക് മാത്രം പ്രാമുഖ്യം കൊടുത്തു കൊണ്ടു ഒരു കുറ്റാന്വേഷണ സിനിമ ഇക്കാലത്തു പോലും എത്ര മാത്രം പ്രായോഗികം ആണ് എന്നതു ഓർക്കുക.

  എന്തായാലും അധികം ഗിമിക്കുകൾ,നായക പ്രശംസകൾ ഒന്നുമില്ലാതെ ഒരു ചെറിയ ഗ്രാമത്തിൽ ലഭ്യമായ അന്വേഷണ സൗകര്യങ്ങൾ ഉപയോഗിച്ചു എടുത്ത നല്ലൊരു കുറ്റാന്വേഷണ ചിത്രമായി തോന്നി കെ എൻ ശശിധരൻ സംവിധാനം ചെയ്ത ബാബു മാത്യു രചന നിർവഹിച്ച ഈ കൊച്ചു ചിത്രം.

More movie suggestions @www.movieholicviews.blogpot.ca

Leave a comment

Design a site like this with WordPress.com
Get started