867.REBECCA(ENGLISH,1940)

Rebecca,ഹിച്കോക് ക്ലാസിക്ക്!!

   ഒരു നടനോ നടിയോ ‘പ്രത്യേക കഥാപാത്രമായി’ സ്‌ക്രീനിൽ വരാതെയും എന്നാൽ സൂചനകളിലൂടെയോ അല്ലെങ്കിൽ ചിത്ര രൂപത്തിലോ ഒരു സിനിമയിൽ പ്രത്യക്ഷപ്പെടുകയും,സിനിമയുടെ ആത്മാവ് മുഴുവൻ അത്തരം ഒരു ചിത്രത്തിൽ കേന്ദ്രീകൃതം ആയി മാറുകയും ചെയ്യാറുണ്ട്.’റബേക്ക’ എന്ന ആൽഫ്രഡ് ഹിച്കോക് ചിത്രം അത്തരത്തിൽ ഒന്നാണ്.

  ‘മണിച്ചിത്രത്താഴ്’ ഇത്തരം ഒരു ആശയം പ്രയോജനപ്പെടുത്തിയ ചിത്രമാണ് .ചിത്രത്തിൽ ഉടനീളം പേരിലൂടെ മാത്രം ജീവിച്ച കഥാപാത്രങ്ങളും ഏറെയുണ്ട്.റബേക്കയും മണിച്ചിത്രത്താഴും ഇത്തരത്തിൽ ഉള്ള ഒരു ചെറിയ സാമ്യം കാണാവുന്ന ചിത്രങ്ങളാണ്.സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാത്ത ഒരു കഥാപാത്രം ഭയം ഉളവാക്കുകയും പിന്നീട് ആ കഥാപാത്രത്തിന്റെ ഭൂതകാലം ചിത്രത്തിന്റെ നിർണായക ഭാഗധേയം ആയി മാറുകയും ചെയ്യുന്നു.

  ധനികയായ ഒരു സ്ത്രീയുടെ ഒഴിവു സമയങ്ങളിൽ സുഹൃത്തായി മാറുക എന്ന ജോലി ചെയ്തിരുന്ന യുവതി, വിഭാര്യനായ കോടീശ്വരൻ ‘മാക്‌സിം ഡി വിന്റർ’ അയാളുടെ ബാക്കിയുള്ള ജീവിതം പങ്കു വയ്ക്കാൻ ക്ഷണിച്ചപ്പോൾ ഒരിക്കലും അയാളുടെ ആദ്യ ഭാര്യയുടെ ‘പേര്’ തന്നെ ഇത്രയ്ക്കും വേട്ടയാടും എന്നു വിചാരിച്ചിരുന്നില്ല.കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ തന്നെ റബേക്ക അയാളുടെ വലിയ വീട്ടിലെ പരിചാരകരിൽ നിന്നും ഒപ്പം അയാളുടെ ബന്ധുക്കളിൽ നിന്നും എപ്പോഴും കേൾക്കുന്ന പേരായി മാറി ‘റബേക്ക’.ആ പേര് അവൾക്കൊരു ബാധ്യതയായി മാറി.

  ചെയ്യുന്ന ഓരോ പ്രവൃത്തിയും റബേക്ക എന്ന പരേതയുമായി താരതമ്യം ചെയ്ത് തുടങ്ങിയപ്പോൾ അവൾ ആ പേരിനെ ഭയപ്പാടോടെ ആണ് നോക്കി കണ്ടത്.റബക്കെയിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഗാംഭീര്യം അവളെ ആകപ്പാടെ തളർത്തി.വീട്ടിൽ നൽകിയ സൽക്കാരത്തിൽ പോലും അവൾക്കു റബേക്കയോട് പിടിച്ചു നിൽക്കാൻ സാധിച്ചില്ല.ഒരു സ്ത്രീയ്ക്ക് മറ്റൊരു സ്ത്രീയോട് ഉണ്ടാകാൻ സാധ്യതയുള്ള അസൂയ ആയി അതിനെ കാണുവാൻ സാധിക്കുന്നില്ല.എന്നാൽ താൻ താമസിക്കുന്ന ആ വലിയ വീടിനെ ചുറ്റിപ്പറ്റി എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട് എന്ന് അവൾ സംശയിച്ചിരുന്നു.അവിടെ ഉണ്ടായിരുന്നവർ സ്വാഭാവികമായി ആണോ അവളോട്‌ പെരുമാറിയിരുന്നത്??രഹസ്യങ്ങൾ അവർക്കും ഉണ്ടോ?

  കാരണം, പിന്നീട് കഥ മാറുകയാണ്.റബേക്കയുടെ മരണവും അവളുടെ ഭൂതക്കാലവും ഒക്കെ പതുക്കെ അനാവരണം ചെയ്യപെടുന്നു.ആദ്യ ‘ഫിലിം നോയിർ’ വിഭാഗത്തിലെ ചിത്രമായി കണക്കാക്കപ്പെടുന്നു ‘ഡാഫ്നെ ഡു മറിയറുടെ’ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി അവതരിപ്പിച്ച ,ഹിച്കോക്കിന്റെ ആദ്യ അമേരിക്കൻ സിനിമ സംരംഭം.

867.Rebecca
       English,1970
       Crime,Mystery
      Director: Alfred Hitchcock
     Writers: Daphne Du Maurier (celebrated novel), Robert E. Sherwood (screen play) |
      Stars: Laurence Olivier, Joan Fontaine, George Sanders 

Leave a comment

Design a site like this with WordPress.com
Get started