883.KAALAKAANDI(HINDi,2018)

883.Kaalakaandi(Hindi,2018)
      Comedy,Thriller.

        മോശം സിനിമ എന്ന അഭിപ്രായങ്ങള്‍ വായിച്ചു കൊണ്ടാണ് ചിത്രം കാണാന്‍ തീരുമാനിക്കുന്നത്.’Delhi Belly’ യുടെ സംവിധായകന്‍ അക്ഷത് വെര്‍മ എഴുതി,സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ തന്നെയാണ് ചിത്രം കാണാന്‍ ആരംഭിച്ചതും.മോശം ആകും എന്നുള്ള മുന്വിധി കാരണമാകും,എന്നാല്‍ ‘കാലകാണ്ടി’ ഇഷ്ടമായി.

  ദല്‍ഹി ബെല്ലി പോലെ തന്നെ ഡാര്‍ക്ക്‌ ഹ്യൂമറിലൂടെ ആയിരിക്കും ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് എന്ന സൂചന കാരണം ആ രീതിയില്‍ സിനിമയെ കാണുവാന്‍ ശ്രമിച്ചത്‌.ചിത്രം സഞ്ചരിക്കുന്നത് മൂന്നു ട്രാക്കുകളിലൂടെ ആണ്.

1.അല്‍പ്പ ദിവസങ്ങള്‍ക്കു ശേഷം മരണപ്പെടും എന്ന് ഡോക്റ്റര്‍ പറയുമ്പോള്‍,താന്‍ ജീവിതത്തില്‍ ഒരിക്കലും മദ്യപിക്കുകയോ,സിഗരറ്റ് വലിക്കുകയോ,മയക്കു മരുന്ന് ഉപയോഗിക്കുകയോ ചെയ്തിട്ടില്ല എന്ന് ഡോക്റ്റരോട്    പറയുമ്പോള്‍ ‘കാന്‍സര്‍’ എന്ന അസുഖം ഇപ്പോഴും ഒരു സമസ്യ ആണെന്ന് പറയുന്ന ഡോക്റ്ററെ നോക്കി വിഷമിക്കുന്ന പണക്കാരന്‍ ആയി സെയ്ഫ് അലി ഖാന്റെ കഥാപാത്രം.

2.അമേരിക്കയിലേക്ക് ഉയര്‍ന്ന പഠനത്തിനായി പോകാന്‍ തയ്യാറാകുന്ന യുവതിക്ക് ആ രാത്രി നേരിടേണ്ടി വരുന്ന സംഭവങ്ങള്‍.

3.രണ്ടു ഗുണ്ടകള്‍ തമ്മില്‍ ഉള്ള ബന്ധം.

    പടത്തിന് മോശം അഭിപ്രായങ്ങള്‍ ഏറെ ലഭിക്കാന്‍ കാരണം ഒരു പക്ഷെ മികച്ച ത്രില്ലര്‍ ആക്കാന്‍ ധാരാളം സാധ്യത ഉള്ള വിഷയത്തെ സമീപിച്ച രീതി ആയിരിക്കാം.എന്നാല്‍ക്കൂടിയും ഒരു രാത്രി നടക്കുന്ന സംഭവങ്ങള്‍ രസകരമായി തന്നെ ബ്ലാക്ക് ഹ്യൂമറിലൂടെ തന്നെ അവതരിപ്പിച്ചതായി ആണ് തോന്നിയത്.പ്രത്യേകിച്ചും സെയ്ഫ് അലി ഖാന്‍.സെയ്ഫിന്റെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലെ കഥാപാത്രം.ജീവിതത്തില്‍ മരണത്തിനു മുന്‍പ് ചെയ്തു തീര്‍ക്കാന്‍ ധാരാളം കാര്യങ്ങള്‍ ഉണ്ടെന്നു പറയുകയും,അതെല്ലാം അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥയുടെ  പ്രതിഫലനം ആയി മാറുകയും ചെയ്യുന്നത് രസകരമായിരുന്നു.

  അത് പോലെ ക്ലൈമാക്സ്.വിശ്വസനീയം അല്ല എന്ന് ആദ്യ കാഴ്ചയില്‍ തോന്നുമെങ്കിലും അത്തരത്തില്‍ നടക്കാന്‍ ഉള്ള സാധ്യത Theoretically സാധ്യമാണ് എന്ന് പലയിടത്തും കണ്ടിരുന്നു.അത്തരം ഒരു സാധ്യതയെ സിനിമ നല്ലത് പോലെ ഉപയോഗിച്ച് എന്ന് വേണം പറയാന്‍.ചിത്രം പറയാന്‍ ശ്രമിക്കുന്ന ഒന്നുണ്ട്.’Karma’.തങ്ങളുടെ പ്രവര്‍ത്തികള്‍,അതിന്‍റെ പ്രതിഫലനങ്ങള്‍,തങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം സംഭവ്യം ആക്കും എന്ന് ഡാര്‍ക്ക് ഹ്യൂമറിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

   ചുരുക്കത്തില്‍ വിദേശ സിനിമകളുടെ pattern ഉപയോഗിച്ച് എടുക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ ചിത്രമാണ് ‘കാലകാണ്ടി’.പ്രേക്ഷക സ്വീകാര്യത കുറവായത് കൊണ്ട് മോശം ചിത്രം ആണെന്ന അഭിപ്രായവും ഇല്ല.

Leave a comment

Design a site like this with WordPress.com
Get started