943.6ixty Nin9(Thai,1999)

943.6ixty Nin9(Thai,1999)
       Mystery,Thriller

    മൃതദേഹങ്ങള്‍ മാത്രമായി മാറി ആ മുറിയില്‍.ജീവനോടെ അകത്തു കയറിയ ഭൂരി ഭാഗം മനുഷ്യരും ശവ ശരീരങ്ങള്‍ മാത്രം ആകുന്ന അവസ്ഥ.കാരണം എന്താണ്?വല്ല പ്രേതബാധയും ആണോ?അതോ മറ്റെന്തെങ്കിലും?സാധാരണ ഗതിയില്‍ ഇതൊക്കെ ആണ് സംഭവിക്കേണ്ടത്‌.എന്നാല്‍ പ്രേക്ഷകനെ രസിപ്പിക്കുന്ന ഒരു നല്ല കഥയുണ്ട്. ആ കഥ ചുരുക്കി പറയാം. ഉണ്ടായിരുന്ന ജോലി നഷ്ടമായി ഇരിക്കുന്ന ഒരാള്‍.ജീവിക്കാന്‍ ഇനി വേറെ ഒരു മാര്‍ഗവും ഇല്ല ‘തും’  എന്ന യുവതിയുടെ മുന്നില്‍.അവള്‍ ആത്മഹത്യ ചെയ്യുന്നതായി വരെ സ്വപ്നം കാണുന്നു.എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം ‘തും’ തന്‍റെ കൂട്ടുകാരിയെ ഫോണില്‍ വിളിച്ചു ചോദിച്ച ചോദ്യം ഇതായിരുന്നു.”ഒരു പെട്ടി നിറയെ പണം നിന്റെ വാതിലിനു മുന്നില്‍ കണ്ടാല്‍ നീ എന്ത് ചെയ്യും”?

     പ്രേക്ഷകനും തോന്നും ‘ശരിയാണ്,ഒരു പെട്ടി നിറയെ പണം കിട്ടിയാല്‍ എന്ത് ചെയ്യാം’ എന്ന്.പക്ഷെ ഒന്ന് കാത്തിരിക്കണം.കാരണം ആ പണത്തിനു പിന്നാലെ ധാരാളം ആളുകള്‍ ഉണ്ട്.അറിഞ്ഞും അറിയാതെയും വരുന്നവര്‍.അവരില്‍ ഭൂരിഭാഗത്തിന്റെയും വിധി സമാനമായിരുന്നു.അധോലോകവും ,സാധാരണക്കാരനും എന്തിനു പോലീസ് വരെ ഇതില്‍ ഉള്‍പ്പെടുന്നു.തുമ്മിന്റെ ഒരു ദിവസത്തെ ജീവിതം ആണ് ‘6ixty Nin9″ എന്ന തായ്‌ ചിത്രത്തിന്റെ കഥ.എന്ത് കൊണ്ടാണ് ഈ രീതിയില്‍ ചിത്രത്തിന്റെ പേര് എന്നല്ലേ?അത് ഒരു വലിയ രഹസ്യമാണ്.രസകരവുമാണ്‌.

   തായ് സിനിമയിലെ ‘Pulp Fiction’ എന്നായിരുന്നു ഈ ചിത്രത്തെ നിരൂപകര്‍ വാഴ്ത്തിയത്.മികച്ച സിനിമകളില്‍ ഒന്ന് എന്ന് തന്നെ പറയേണ്ടി വരും.ഒരു നിമിഷം പോലും പ്രേക്ഷകനെ മടുപ്പിക്കാത്ത,ചടുലമായ കഥ.അതിനോടൊപ്പം അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നത്‌ എന്നാ ആകാംക്ഷ.ഒരു മികച്ച ചിത്രം വേറെ എന്താണ് പ്രേക്ഷകന് നല്‍കാനുള്ളത്?ധാരാളം കഥാപാത്രങ്ങള്‍ വരുന്ന ഈ ചിത്രത്തില്‍ ഓരോരുത്തര്‍ക്കും ഓരോ കഥയും ഉണ്ട്.എന്നാല്‍ എല്ലാവരുടെയും ലക്‌ഷ്യം ഒന്നാണ്.മനസ്സിനെ മാറ്റുന്ന ആ വസ്തുവിന് മരണത്തിനെ വിളിച്ചു വരുത്താനും കഴിവുണ്ട്.

മികച്ച തായ് ചിത്രങ്ങളില്‍ ഒന്നാണ് 6ixty Nin9.ചിത്രം telegram ല്‍ ലഭ്യമാണ്.
ചാനല്‍ ലിങ്ക് ബ്ലോഗില്‍ ലഭ്യമാണ്
http://www.movieholicviews.blogspot.ca

Telegram link:- t.me/mhviews

One thought on “943.6ixty Nin9(Thai,1999)

Leave a comment

Design a site like this with WordPress.com
Get started