944.Derailed(Korean,2016)

944.Derailed(Korean,2016)
       Action,Crime.

   
       ആ മൂന്നു ആളുകളും പരസ്പ്പരം കണ്ടു മുട്ടണം എന്നതായിരുന്നു വിധി.സിനിമയുടെ കാല്‍പനികത മാറ്റി വച്ചാല്‍ നമ്മളില്‍ പലര്‍ക്കും കണ്ടെത്താന്‍ കഴിയും ഇത്തരം കഥാപാത്രങ്ങളെ ചുറ്റും.ദൈനംദിന ജീവിതത്തില്‍ അല്ലെങ്കില്‍ പോലും പത്ര വാര്‍ത്തകളില്‍ ഒളിഞ്ഞിരിക്കുന്ന കഥാപാത്രങ്ങളില്‍ കൂടി എങ്കിലും.ഇതൊരു കുട്ടവാളിക്കും അയാളുടെ ഭാഷ്യം ഉണ്ടായിരിക്കും.അയാളുടെ ചെയ്തികളെ ഭൂരിഭാഗവും ന്യായീകരിക്കുന്ന കാരണങ്ങള്‍.അങ്ങനെ ആയിരുന്നു ഈ മൂന്നു പേര്‍ക്കും.അവര്‍ക്കും ഉണ്ടായിരുന്നു അവരുടെതായ കഥ.അവരുടെ ജീവിതം കാണുമ്പോള്‍ കഥാപാത്രങ്ങളുടെ നന്മയും എല്ലാം ചോദ്യങ്ങള്‍ മാത്രം ആകും.

  ഹ്യുംഗ്-സുക്,ജിന്‍ ഇല്‍.സുംഗ് ഹോ എന്നിവരാണിവര്‍.ഇവരില്‍ രണ്ടു പേര്‍ക്ക് അവരുടെ സ്വന്തമായതിനെ കാത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ തട്ടിയെടുക്കാന്‍ ആണ് ശ്രമിക്കുന്നത്.അങ്ങനെ അത് തന്‍റെ പ്രിയപ്പെട്ടതാക്കാന്‍ അയാള്‍ ശ്രമിക്കുമ്പോള്‍ സംഭവങ്ങള്‍ എല്ലാം മാറി പോവുകയാണ്.ജീവിതത്തിലെ ദാരിദ്ര്യം ആണ് ഒരു കൂട്ടരേ ആ അവസ്ഥയില്‍ എത്തിച്ചത്.അവര്‍ അതിനായി തിരഞ്ഞെടുത്ത വഴി തെറ്റിയത് കൊണ്ടാകാം പരസ്പ്പരം ബന്ധിപ്പിക്കുന്ന ഈ സംഭവങ്ങളുടെ തുടക്കം അത്തരം ചില സംഭവങ്ങളിലൂടെ ആയിരുന്നു ഈ കഥയുടെ മുന്നോട്ടുള്ള പ്രയാണവും.

   മനുഷ്യന്റെ അതിജീവനത്തിന്റെ കഥയാണ് Derailed.വഴി തെറ്റിയ ജീവിതങ്ങള്‍.അവരെ നേര്‍വഴിക്കു കൊണ്ട് വന്നു പുണ്യവാന്മാര്‍ ഒന്നും ആക്കുന്നില്ല എങ്ങും.സിനിമയില്‍ കാണുന്നതിനും അപ്പുറം അത്തരത്തില്‍ ഉള്ള ഒരു വലിയ ശതമാനം ആളുകളും അവര്‍ക്ക് നിയോഗിച്ചിരിക്കുന്ന ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കാന്‍ മാത്രേ ശ്രമിക്കാറും ഉള്ളൂ.വളരെ സത്യസന്ധമായ കഥാപാത്രങ്ങള്‍,കഥയും അങ്ങനെ തന്നെ.സസ്പന്‍സ് /മിസ്റ്ററി ഘടകങ്ങള്‍ ഒന്നും ഉണ്ടാകില്ല.പക്ഷെ തെരുവില്‍ നിന്നുമുള്ള ചെറിയ തെറ്റുകള്‍ക്ക് പിന്നിലൂടെ പോകുന്നവരും,അല്‍പ്പം മാറ്റത്തോടെ ആണെങ്കിലും ആ ജീവിതത്തെ പിന്തുടരുന്നവരും ഓക്കെ ആയി നോക്കുമ്പോള്‍ ‘Deranged’ പ്രേക്ഷകന് നല്ല ഒരു അനുഭവമാണ്.പ്രത്യേകിച്ചും ക്ലൈമാക്സ്!!അതില്‍ ദയ ആണോ അതോ ജീവന്‍ എടുക്കാന്‍ ഉള്ള ത്വര ആയിരുന്നോ കഥാപാത്രങ്ങളില്‍ എന്ന് സംശയിക്കാം.

കാണാന്‍ ശ്രമിക്കുക.

സിനിമയുടെ telegram ലിങ്ക് http://www.movieholicviews.blogspot ല്‍ ലഭ്യമാണ്..

Telegram link: t.me/mhviews

Leave a comment

Design a site like this with WordPress.com
Get started