946.The Chronicles of Evil(Korean,2015)

946.The Chronicles of Evil(Korean,2015)
        Thriller,Mystery.

 പ്രഭാതത്തില്‍   നഗര മധ്യത്തില്‍ കൊന്നതിനു ശേഷം എല്ലാവരും കാണ്‍കെ കെട്ടി തൂക്കിയ ശവ ശരീരം ജനങ്ങളെ പരിഭ്രാന്തിയില്‍ ആക്കി.പോലീസും സമ്മര്‍ദ്ദത്തില്‍ ആകുന്നു.അന്വേഷണം ആരംഭിച്ചുവെങ്കിലും വിദഗ്ധമായ രീതിയില്‍ പല സ്ഥലങ്ങളിലും യോജിപ്പിക്കാന്‍ ആകാത്ത കാര്യങ്ങള്‍ സംഭവിക്കുന്നു.കാരണം,ആ കൊലപാതകത്തിന്റെ പിന്നിലെ രഹസ്യം അറിയുന്ന ഒരാള്‍ ഉണ്ട്.എന്നാല്‍ അയാളുടെ കയ്യില്‍ നിന്നും സംഭവം വഴുതി പോകുന്ന രീതിയില്‍ ആണ് മൃതദേഹം കാണപ്പെട്ടത്.ആരാണ് ഇതിനു പിന്നില്‍ എന്ന ചോദ്യം അയാളെ പോലും വലച്ചു.

    ‘The Chronicles of Evil” എന്ന കൊറിയന്‍ പടത്തിന്റെ ഒരു ഏകദേശ രൂപം ഇതാണ്.പോലീസിലെ ഉന്നത ഉദ്യോഗസ്ഥനും അത് പോലെ കൊറിയന്‍ പോലീസിലെ മികച്ച ഓഫീസര്‍ എന്ന നിലയിലും പ്രശസ്തനായ ചീഫ് ചോയി തന്‍റെ ഉദ്യോഗത്തിലെ ഓരോ പടവുകള്‍ ചവിട്ടിക്കയറി പോലീസില്‍ തന്‍റെ നിര്‍ണായക സ്വാധീനം അറിയിക്കുന്ന സമയം.തന്‍റെ ടീം അംഗങ്ങളെ സുഹൃത്തുക്കളെ പോലെ കാണുന്ന ഒരു പോലീസ് ഓഫീസര്‍.എല്ലാവര്ക്കും ചോയിയോടും ഒരു മൂത്ത ജ്യേഷ്ഠന്‍ എന്ന പോലെ ബഹുമാനം ആണ്.എന്നാല്‍ ഇന്നയാള്‍ താന്‍ ഇത് വരെ നേടിയതെല്ലാം നഷ്ടമാകും എന്ന നിലയില്‍ ആണ്.അത് കൊണ്ട് തന്നെ ഒരു പരിധിയ്ക്കപ്പുറം കാര്യങ്ങളില്‍ ഇടപ്പെടാന്‍ കഴിയാതെ.എന്നാല്‍ സത്യം അറിയാനുള്ള ശ്രമത്തില്‍ ആണയാള്‍.എന്നാല്‍ തനിക്കെതിരെ ഉള്ള തെളിവുകള്‍ പോലീസിന്റെ മുന്നിലും ഉണ്ട്.

  ചോയിയെ കുടുക്കാന്‍ ആരാണ് ശ്രമിക്കുന്നത്?ചോയി എങ്ങനെ ആണ് ഇത്തരത്തില്‍ ഒരു സംഭവത്തില്‍ കുടുങ്ങിയത്?ചോയിയെ നശിപ്പിക്കാന്‍ ആര്‍ക്കാണ് ഇത്ര വാശി?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.തുടക്കത്തില്‍ ഒരു മനുഷ്യന്റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളെ അവതരിപ്പിക്കുകയും,പിന്നീട് അയാളുടെ തകര്‍ച്ചയും കാണിച്ചു തുടങ്ങുന്ന ചിത്രത്തില്‍ വ്യക്തമായ ഒരു മിസ്റ്ററി സ്വഭാവം ഇല്ലെങ്കിലും പതിയെ അയാളുടെ അതി ജീവനം ആകുമ്പോള്‍ കഥയോട് ഉള്ള താല്‍പ്പര്യം കൂടും.എന്നാല്‍ പിന്നീട് അതിനു പുറകില്‍ ഉള്ള രഹസ്യങ്ങള്‍ ഒരു അപ്രതീക്ഷിത ട്വിസ്റ്റ് ആയി വരുമ്പോഴും ചിത്രത്തിലെ കഥാപാത്രങ്ങളില്‍ നായകന്‍-വില്ലന്‍ എന്നീ വേര്‍തിരിവുകള്‍ക്ക് അപ്പുറം ഒരു കഥാപാത്രം ശരി എന്താണ് തെറ്റ് എന്താണ് എന്ന് മനസിലാകാതെ കുഴയുന്നതായി കാണാം.

  കൊറിയന്‍ മിസ്റ്ററി/ത്രില്ലര്‍ ചിത്രങ്ങളിലെ അനിശ്ചിതത്വം നില നിര്‍ത്തി കൊണ്ട് തന്നെ ചിത്രം അവസാനിക്കുന്നു.കൊറിയന്‍ സിനിമ സ്നേഹികള്‍ക്ക് ഇഷ്ടമാകും ഈ ചിത്രം.

ചിത്രം എന്‍റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ് .

       t.me/MHviews 

Leave a comment

Design a site like this with WordPress.com
Get started