947.Seven Years of Night(Korean,2018)
Thriller
ഹ്യൂന്‍-സൂ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല അന്നത്തെ ആ രാത്രി തന്‍റെ ജീവിതം ഇത്ര മാത്രം മാറി മറിക്കും എന്ന്.അയാളുടെ ജീവനും, അത് പോലെ ധാരാളം ആളുകളുടെ മരണത്തിലൂടെ കൊടും കുറ്റവാളി ആയ അയാള്‍ വധ ശിക്ഷ കാത്തു ജയിലില്‍ ആണ്.ഒരു പക്ഷെ അങ്ങനെ ഒന്നും അന്ന് സംഭവിച്ചിരുന്നില്ലെങ്കില്‍ ഇത്ര ക്രൂരമായ രീതിയില്‍ കൊലപാതകങ്ങള്‍ നടത്തിയ ഒരു കുറ്റവാളി ആയി അയാള്‍ മുദ്ര കുത്തപ്പെടില്ലായിരുന്നു.ഒരല്‍പം നേരത്തെ അശ്രദ്ധ,തെറ്റിധാരണ.അവിടെ തുടങ്ങുന്നു അയാളുടെ തകര്‍ച്ച.അടുത്ത തലമുറയെ പോലെ ബാധിക്കുന്ന ഒന്നായി അത് മാറുന്നു.അതിന്‍റെ അനന്തരഫലമായി ‘സ്പിരിറ്റ് വില്ലേജ്’ എന്ന കൊറിയന്‍ ഗ്രാമത്തിനെ ഒരു രാത്രി കൊണ്ട് അയാള്‍ നാമവശേഷം ആക്കി മാറ്റുന്നു.
‘ജുംഗ് യൂ ജുംഗ്’ എഴുതിയ അതെ പേരില്‍ ഉള്ള നോവലിനെ ആസ്പദം ആക്കിയാണ് ‘Seven Years of Night’ അവതരിപ്പിച്ചിരിക്കുന്നത്.പല തരത്തില്‍ ഉള്ള കൊലപാതകങ്ങള്‍ ചിത്രീകരിച്ചിട്ടുള്ള കൊറിയന്‍ സിനിമയിലെ വ്യത്യസ്തമായ ഒന്നായിരിക്കും ‘സ്പിരിറ്റ് വില്ലേജ്’ ന്‍റെ കഥയിലൂടെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ടാവുക.ഇവിടെ മുഖ്യ കഥാപാത്രങ്ങള്‍ രണ്ടു പിതാക്കന്മാര്‍ ആണ്.സ്വന്തം രക്തത്തെ അവര്‍ സ്നേഹിക്കുന്നതും വ്യത്യസ്തം ആയാണ്.എങ്കിലും അതിന്റെ എല്ലാം അവസാനം അവര്‍ വില വില കൊടുക്കുന്നത് ഒരേ ഒരു കാര്യത്തിനാണ്.എങ്കിലും അതിന്റെ അവസാനവും മരണം ആണ്.മരണത്തെ ആ വലിയ തടാകത്തില്‍ കാണുന്ന സ്ത്രീയെ പോലെ.അവര്‍ക്ക് അത് മാത്രമേ കാണാന്‍ സാധിക്കൂ.
കാരണം ചിലരുടെ വിലപ്പെട്ടത് കാത്തു രക്ഷിക്കാന്‍ അവര്‍ നിശ്ചയിച്ച വില കൂടുതലായി പോയെന്നു മാത്രം.അവിശ്വസനീയതോടെ ആണ് ചിത്രത്തിന്‍റെ അവസാന രംഗങ്ങള്‍ കണ്ടത്.പല തരത്തില്‍ ഉള്ള കൊറിയന്‍ ചിത്രങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കും ആ സംഭവം.മിസ്റ്ററി എന്ന രീതിയില്‍ ചിത്രത്തെ കാണേണ്ട കാര്യം ഇല്ലെങ്കിലും ഇടയ്ക്ക് “ക്യാറ്റ് ആന്‍ഡ് മൗസ്” കളികള്‍ പോലെ ആയി ചിത്രം മാറും എന്ന് കരുതുമെങ്കിലും പ്രാധാന്യം ആ ഭാഗത്തിന് അല്ലായിരുന്നു എന്ന് മാത്രം.കഥാപാത്രങ്ങളോട് പ്രത്യേക മമത ഒന്നും കാണിക്കാത്ത കൊറിയന്‍ സിനിമയുടെ രീതിയില്‍ തന്നെ ആണ് കഥപാത്രങ്ങളുടെ ജീവിതവും ചിത്രത്തില്‍ ഉടന്നീളം.
കൊറിയന്‍ സിനിമ ആരാധകര്‍ക്ക് കണ്ടു നോക്കാവുന്ന ഒരു ചിത്രമാണ് ‘Seven Years of Night’.
ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.
t.me/MHviews
