956.Raja Ranguski(Tamil,2018)

956.Raja Ranguski(Tamil,2018)
        Mystery,Thriller.

        ഒരു മധ്യവയസ്ക്കയുടെ കൊലപാതകം പോലീസ് അന്വേഷിച്ചു തുടങ്ങുന്നു.എന്നാല്‍ അതുമായി നേരിട്ട് ബന്ധം ഉണ്ടാകാന്‍ സാധ്യത ഉള്ള ഒരാളുണ്ട്.അയാള്‍ ഒരു പോലീസ് കോണ്‍സ്റ്റബിള് ആണ്.എന്നാല്‍ അന്നത്തെ രാത്രിയില്‍ നടന്ന സംഭവങ്ങളിലേക്ക് നയിച്ച ധാരാളം കാര്യങ്ങള്‍ ഉണ്ട്.ഒരു അജ്ഞാത ഫോണ്‍ കോള്‍.ഒരു തമാശയ്ക്ക് തുടങ്ങിയ ഫോണ്‍ കോള്‍ അയാളുടെ ജീവിതത്തെ മുഴുവന്‍ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അറിയാന്‍ ചിത്രം കാണുക.

     തമിഴ്‌ സാഹിത്യലോകത്തിലെ സാധാരണക്കാരുടെ ആവാസ സ്ഥലം ആണ് നമ്മുടെ ബാലരമയുടെ സൈസില്‍ ഉള്ള ചെറിയ കുറ്റാന്വേഷണ നോവലുകള്‍.അതില്‍ എല്ലാം വരും.ഒരു സിനിമ പോലെ.നായകന്‍,നായിക,പ്രണയം,കൊലപാതകം.കുറ്റാന്വേഷണ വിദഗ്ധന്‍ എന്ന് വേണ്ട ഒരു സാധാരണ മസാല തമിഴ്‌ ചിത്രത്തിന് വേണ്ടതെല്ലാം അവിടെ ഉണ്ട്.തുടക്കത്തില്‍ കൊറിയന്‍ സിനിമകള്‍ കണ്ടു തുടങ്ങുമ്പോള്‍ തമിഴ്‌ സിനിമയ്ക്ക് കഥാപരമായി ഇങ്ങനെ ഒരു സാധ്യത ഉണ്ടാകാന്‍ കഴിയുമല്ലോ എന്ന് തോന്നിയിട്ടുണ്ട്.ഇന്ത്യയില്‍ ബംഗാളി സിനിമയില്‍ ആകും ഇത്തരത്തില്‍ ഉള്ള കഥയും കഥാപാത്രങ്ങളും സിനിമ ആയി കൂടുതലും വന്നിട്ടുണ്ടാവുക.തമിഴ്‌ സിനിമയിലെ ‘ സുജാത ‘  ഒക്കെ ഈ രംഗത്തിലെ ഇതിഹാസം ആണ്.അദ്ദേഹത്തിന് ഉള്ള Tribute ആയും ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

   സിനിമയുടെ കഥയും ആ രൂപത്തില്‍ ആണ് പോകുന്നത്.ഇത്തരത്തില്‍ ഉള്ള കഥകളില്‍ പലപ്പോഴും ഉള്‍പ്പെടുത്തുന്ന force ആയുള്ള ട്വിസ്റ്റും ഇവിടെ ഉണ്ട്.ഒരു പരാമര്‍ശം പോലും ഇല്ലാതെ ക്ലൈമാക്സിലേക്ക് വേണ്ടി കാത്തു വച്ച മിസ്റ്ററി ആകും അതും.അത് ഇത്തരത്തില്‍ ഉള്ള കുറ്റാന്വേഷണ കഥയിലെ ക്ലീഷേ ഫാക്റ്റര്‍ ആണെന്ന് തോന്നിയിട്ടും ഉണ്ട്.നായകന്‍റെ നിര്‍വികാരത ആണ് സിനിമയിലെ ഏറ്റവും വലിയ കല്ലുകടി.അത് മാറ്റി നിര്‍ത്തിയാല്‍ ആ ഒരു മിസ്റ്ററി പ്രതീക്ഷിച്ചു ഇരുന്നാല്‍ തരക്കേടില്ലാത്ത ഒരു നല്ല മിസ്റ്ററി ചിത്രമാണ് “രാജ രംഗുസ്ക്കി”

Leave a comment

Design a site like this with WordPress.com
Get started