957.Imaikka Nodigal(Tamil,2018)

957.Imaikka Nodigal(Tamil,2018)
       Mystery,Thriller.

   നഗരത്തില്‍ വീണ്ടും രുദ്ര എന്ന സീരിയല്‍ കില്ലറുടെ സാന്നിധ്യം ഉണ്ടാകുന്നു.അയാളുടെ Modus Operandi അത് പോലെ പിന്തുടരുന്ന ഒരു സീരിയല്‍ കില്ലര്‍.രുദ്ര സി ബി ഐ Encounter ല്‍ മരിച്ചു എന്നതാണ് ലോകത്തിനു അയാളെ കുറിച്ചുള്ള വിവരം.എന്നാല്‍ രുദ്ര എന്ന് പറഞ്ഞു വന്ന ആള്‍,ആദ്യ സി ബി ഐ കള്ളം പറഞ്ഞത് ആണെന്നും അയാള്‍ കൊല്ലപ്പെട്ടില്ല എന്നും ലോകത്തെ അറിയിക്കുന്നു.കുറ്റാന്വേഷണ വിദഗ്ധര്‍ ഒരു “കോപ്പി ക്യാറ്റ്” കൊലയാളിയെ ആണ് ഇവിടെ പ്രതീക്ഷിക്കുന്നത്.എന്നാല്‍ ഇതിന്റെ പിന്നിലെ രഹസ്യം എന്താണ്?രുദ്ര ശരിക്കും മരണപ്പെട്ടുവോ?

   2018 ലെ മികച്ച ഹിറ്റുകളില്‍ ഒന്നാണ് വലിയ ഒരു താര നിരയുമായി വന്ന “ഇമയ്ക്കാ നൊടികള്‍”.നയന്‍താര,വിജയ്‌ സേതുപതി,അഥര്‍വ,അനുരാഗ് കശ്യപ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം typical കുറ്റാന്വേഷണ കഥയുടെ രീതിയില്‍ ആണ് പോകുന്നത്.അവിടെ നിന്നും തുടരെ ട്വിസ്റ്റുകള്‍ നല്‍കി ത്രില്ലര്‍ സിനിമ സ്നേഹികളെ എല്ലാ വിധത്തിലും ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.’ഹിപ് ഹോപ്‌ തമിഴയുടെ’ പാട്ടുകളും കൂടി ചേരുമ്പോള്‍ നല്ലൊരു മിസ്റ്ററി കൊമേര്‍ഷ്യല്‍ ത്രില്ലര്‍ എന്ന നിലയില്‍ ചിത്രം വിജയമാണ്.

   എല്ലാ സിനിമയിലും അപ്രതീക്ഷിതമായ കഥാഗതി ആണ് ഇന്ന് പ്രേക്ഷകന്‍ തേടുന്നത്.വിദേശ ചിത്രങ്ങളുടെ സ്വാധീനം ഉണ്ടായിരുന്നിരിക്കാം അതില്‍.ആ താല്‍പ്പര്യങ്ങളെ വില മതിക്കുന്ന ചിത്രങ്ങള്‍ ധാരാളം ഉണ്ടാകുന്നത് സിനിമ വ്യവസായത്തിനും ശക്തിയേകും.ധാരാളം നിരൂപണങ്ങള്‍ വന്ന ചിത്രത്തെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ല.കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണുക.

Leave a comment

Design a site like this with WordPress.com
Get started