958.The Accidental Detective 2: In Action(Korean,2018)

958.The Accidental Detective 2: In Action(Korean,2018)
        Mystery,Thriller.

        ഗര്‍ഭിണിയായ ഭാര്യയുടെ അടുക്കല്‍ നിന്നും പുറത്തു പോയ ആള്‍ പിന്നീട് മരണപ്പെട്ട  നിലയില്‍ റെയില്‍ ട്രാക്കില്‍ കാണപ്പെടുന്നു.പല കാരണങ്ങള്‍ കൊണ്ടും പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നു.എന്നാല്‍ മരിച്ച ആളുടെ ഭാര്യയ്ക്ക് സംഭവങ്ങളില്‍ ദുരൂഹത തോന്നുന്നു.കാരണം അയാളുടെ മൊബൈലിലേക്ക് വന്ന

   ‘The Accidental Detective’ രണ്ടാം ഭാഗം വരുമ്പോള്‍ ദേ-മാനും ടെ-സൂവും സ്വന്തമായി കുറ്റാന്വേഷണ ഏജന്‍സി ആരംഭിച്ചിരിക്കുന്നു.കുറെ ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ പുതിയ സംരംഭം എന്നാല്‍ പ്രതീക്ഷിച്ച അത്ര മുന്നോട്ടു പോയില്ല.കൊറിയയില്‍ സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ ഉള്ള അനുമതി കൊടുക്കാത്തത് കൊണ്ട് തന്നെ അവരുടെ വഴി ദുര്‍ഘടം ആക്കി.

    ദെ-മാന്‍ തന്‍റെ കോമിക് ബുക്ക് സ്റ്റോര്‍ ഓക്കെ ഭാര്യ അറിയാതെ വിറ്റ് ആണ് പുതിയ സംരംഭം തുടങ്ങിയത്.സ്വന്തം സ്വപ്നം സാക്ഷാത്കരിക്കാന്‍ തന്നെ ആണ് അയാളുടെ ശ്രമം.ആദ്യ ഭാഗത്തില്‍ അയാള്‍ അതിന്റെ അടുത്ത് എത്തുകയും ചെയ്തു.അത് പോലെ ഇത്തരം ഒരു സംരംഭത്തിന്റെ സാധ്യതകള്‍ പഠിക്കാന്‍ ശ്രമിക്കുക ആണ് ടെ-സൂവും.തന്‍റെ പോലീസ് കരിയറില്‍ നിന്നും ഒഴിവെടുത്തു അയാളും ഇതിന്റെ കൂടെ ഉണ്ട്..എന്തായാലും വെറും സംശയങ്ങളുടെ പേരില്‍ കേസ് പുനരന്വേഷിക്കാന്‍ പോലീസ് തയ്യാറാകാത്തതും,അതിനൊപ്പം പുതുതായി വന്ന പോലീസ് ക്യാപ്റ്റന്റെ നിലപാടും തുടക്കത്തില്‍ അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.ഈ സംഭവങ്ങളുടെ ദുരൂഹത എങ്ങനെ അഴിയുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം.

    ആദ്യ ഭാഗത്തിലെ പോലെ തന്നെ കോമഡി പശ്ചാത്തലത്തില്‍ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.അത് കുഴപ്പമില്ലാതെ workout ചെയ്തിട്ടും ഉണ്ട്.കൊറിയന്‍ കൊമേര്‍ഷ്യല്‍ സിനിമകളുടെ ഭാഗം ആയി അവതരിപ്പിച്ച സിനിമ നന്നായി തന്നെ അവതരിപ്പിച്ചിട്ടും ഉണ്ട്.കൊറിയന്‍ സിനിമ ആരാധകര്‍ക്ക് കണ്ടു നോക്കാവുന്ന ഒന്ന് ആണ് ഈ രണ്ടാം ഭാഗം.

സിനിമയുടെ ലിങ്ക് എന്റെ റെളിഗ്രം ചാനലില്‍ ലഭ്യമാണ്.

t.me/mhviews

Leave a comment

Design a site like this with WordPress.com
Get started