961.Kolamavu kokila(Tamil,2018)

961.Kolamavu kokila(Tamil,2018)
       Comedy,Thriller

   നയന്‍താര എന്ന ‘ലേഡി സൂപ്പര്‍ സ്റ്റാര്‍” ന്‍റെ ജനപ്രീതി മാക്സിമം ഉപയോഗിച്ച് എടുത്ത ചിത്രമാണ് ‘കോലമാവ്‌ കോകില’.കോമഡിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ഈ ത്രില്ലറില്‍.നയന്‍താര എന്ന വലിയ പേരിന്റെ ഒപ്പം പ്രാധാന്യം ഉള്ള കഥാപാത്രങ്ങള്‍ കുറവാണ്.യോഗി ബാബു പോലും നയന്‍സിന്‍റെ നായകനായി എന്ന് പറയുന്നിടത്ത് ആണ് സാധാരണ പുരുഷ കേന്ദ്രീകൃതം ആയ സിനിമയില്‍ അല്‍പ്പം വ്യത്യസ്തത പുലര്‍ത്തുന്നു ഈ കാര്യത്തില്‍.

  അമ്മയുടെ അസുഖത്തിനുള്ള ചികിത്സയ്ക്ക് കാശ് ഉണ്ടാക്കാനായി ഇറങ്ങിയ യുവതിയ്ക്ക് അവിചാരിതമായി വലിയ കള്ളന്മാരുടെ ഇടയില്‍ അകപ്പെടെണ്ടി വരുന്നു.അവളുടെ ബുദ്ധി ഉപയോഗിച്ച് എങ്ങനെ രക്ഷപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന കഥ.തമാശ രൂപത്തില്‍ അവതരിപ്പിച്ച കഥയില്‍ പലപ്പോഴും കഥാപാത്രങ്ങള്‍ ചിരിപ്പിക്കുന്നുണ്ട്.LK,ടോണി എന്നീ കഥാപാത്രങ്ങള്‍ക്ക് ഒപ്പം ശരണ്യയുടെ അമ്മ വേഷവും ചിരിക്കാന്‍ ഉള്ള വക നല്‍കുന്നുണ്ട്.

    മഹത്തരമായ സിനിമ എന്നൊന്നും വിളിക്കാന്‍ ഉള്ള ഒന്നും ഇല്ലെങ്കിലും ടൈം പാസ് ആയി കണ്ടു നോക്കുന്നതില്‍ ഒരു കുഴപ്പവും ഇല്ലാത്ത ഒരു നല്ല ത്രില്ലര്‍ ആണ് ‘കോലമാവ്‌ കോകില’

Leave a comment

Design a site like this with WordPress.com
Get started