963.La bestia nel cuore(Italian,2005)
Mystery,Drama
സ്വപ്നങ്ങളില്‍ ആണ് അവള്‍ അവ്യക്തമായ രംഗങ്ങള്‍ കാണുന്നത്.കുട്ടിയായിരുന്ന അവള്‍,അമ്മ,അച്ഛന്‍,സഹോദരന്‍.ഇവരെല്ലാം അതില്‍ ഉണ്ടായിരുന്നെങ്കിലും അസ്വാഭാവികമായി എന്തോ അതില്‍ തോന്നി തുടങ്ങി.എന്തോ ദുരൂഹത എന്നോ കണ്ടു മറന്ന ആ സംഭവങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് അവള്‍ക്കു സംശയം തോന്നി.അച്ഛനും അമ്മയും മരിച്ചത് കാരണം ഉത്തരം കണ്ടെത്താന്‍ ഒരു വഴി മാത്രമേ ഉള്ളൂ.അമേരിക്കയില്‍ സ്ഥിര താമസം ആക്കിയ സഹോദരനെ കാണുക.അവളുടേത് എന്ന് അവള്‍ വിശ്വസിക്കുന്ന തന്‍റെ ഭൂതക്കാലം കണ്ടത്താന്‍ അവള്‍ ശ്രമം തുടങ്ങുന്നു.
ക്രിസ്റ്റീന കൊമെന്‍സിനി എഴുതിയ ഇതേ പേരില്‍ ഉള്ള നോവലിനെ ആസ്പദമാക്കി അവര്‍ തന്നെ സംവിധാനം ചെയ്ത ചിത്രമാണ് ‘La bestia nel cuore’ a.k.a Don’t Tell.സാധാരണ രീതിയില്‍ ഉള്ള കുറ്റകൃത്യങ്ങളുടെ പിന്നില്‍ ഉള്ള രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന ചിത്രങ്ങള്‍ ഏറെ ഉണ്ടെങ്കിലും ഈ ഇറ്റാലിയന്‍ ചിത്രം അവതരിപ്പിക്കുന്നത് മനുഷ്യ ജീവിതത്തില്‍,അവരുടെ ബന്ധങ്ങളില്‍ ജീവിത സാഹചര്യങ്ങളില്‍ ഉള്ള ദുരൂഹമായ ചില കാര്യങ്ങളെ കുറിച്ചാണ്.പ്രധാന കഥാപാത്രമായ സബീന മാത്രമല്ല ഇതിലെ കഥാപാത്രങ്ങളില്‍ പലര്‍ക്കും സമാന്തരമായി തന്നെ പ്രാധാന്യമുള്ള പ്ലോട്ടുകള്‍ നല്‍കിയിട്ടുണ്ട്.
ഫ്രാങ്കോ,എമീലിയ,മരിയ,ഡാനിയേല്‍ എന്നിവര്‍ക്കും അവരുടെ ജീവിതതിന്റെതായ ഓരോ കഥകളുണ്ട്.പ്രത്യേകം ഒരു പ്ലോട്ട് കൊടുത്ത് അസ്വാഭാവികത തോന്നിക്കാത്ത രീതിയില്‍ കഥയില്‍ തന്നെ അവര്‍ക്കും വ്യക്തമായ സ്ഥാനങ്ങള്‍ കൊടുത്തിട്ടും ഉണ്ട്.അല്‍പ്പം സങ്കീര്‍ണമായ കഥയാണ് ചിത്രത്തില്‍.കാരണം ,സാധാരണ രീതിയില്‍ നല്ലത് പോലെ പ്രേക്ഷകനെ ഇത്തരത്തില്‍ ഒരു സാഹചര്യത്തിലേക്ക് കഥാപാത്രങ്ങള്‍ മാറുന്നത് ഉള്‍ക്കൊള്ളാന്‍ എത്ര മാത്രം കഴിയും എന്നത് ചോദ്യമാണ്.നേരത്തെ പറഞ്ഞത് പോലെ ഒരു സ്ഥിരം കുറ്റകൃത്യം അനാവരണം ചെയ്യുന്നത് പോലെ അല്ല ഇത്തരം പ്രമേയങ്ങള്‍ സൃഷ്ടിക്കുന്ന Impact.അല്‍പ്പം ഗൗരവമേറിയ ഒരു മിസ്റ്ററി/ഡ്രാമ ചിത്രം കാണണം എന്ന് ആഗ്രഹം ഉള്ളവര്‍ക്ക് കണ്ടു നോക്കാവുന്ന ഒന്നാണ്.നിരൂപക പ്രശംസ ഏറെ ലഭിച്ച ചിത്രം 78 ആം അക്കാദമി പുരസ്ക്കാരങ്ങങ്ങളില്‍ മികച്ച വിദേശ ചിത്രത്തിനുള്ള നോമിനേഷന്‍ ലഭിച്ചിരുന്നു.
ചിത്രം എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.
t.me/mhviews
