968.I Saw the Devil(Korean,2010)

968.I Saw the Devil(Korean,2010)
        Thriller,Drama

             അയാള്‍ കൊല്ലുന്നതിന്റെ കാരണം പ്രേക്ഷകന്‍ മനസ്സിലാകുമ്പോള്‍ ആണ് ഒരു തരം മരവിപ്പ് ഉണ്ടാകുന്നത്.വെറുതെ ഒരു മന:സുഖത്തിനു ആളുകളെ കൊല്ലുക .അതും പല പ്രായത്തില്‍ ഉള്ള ഭൂരിഭാഗവും സ്ത്രീകള്‍ ആയിരുന്നു അയാളുടെ ഇര.ഇതേ മാനസികാവസ്ഥ ഉള്ള ഒരു സുഹൃത്തും അയാള്‍ക്ക് ഉണ്ടെങ്കിലോ?

   ‘I Saw the Devil”.കൊറിയന്‍ സിനിമകളില്‍ ഈ ഴോന്രെയില്‍ ഉള്ള മാസ്റ്റര്‍പ്പീസ് എന്ന് വിളിക്കാവുന്ന ചിത്രം.പ്രതികാരം എന്ത് മാത്രം ക്രൂരം ആകും എന്ന് കാണണം എന്നുണ്ടെങ്കില്‍ ഈ ചിത്രത്തില്‍ അത്തരത്തില്‍ ഒന്നുണ്ട്.സ്വന്തം സുഖങ്ങള്‍ക്കായി ഇരകളെ തേടി ഏറ്റവും ക്രൂരമായ രീതിയില്‍ കൊന്നിരുന്ന ആള്‍ ഒരിക്കല്‍ തന്‍റെ ഇരയായി വന്നത് മുന്‍ പോലീസ് ചീഫിന്റെ മകളും,രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍റെ ഭാവി വധുവിനെ ആയിരുന്നു.അവിടെ തുടങ്ങുന്നു “I Saw the Devil’ ന്‍റെ കഥ.

ഒരു പക്ഷെ ചിത്രത്തിലെ ക്രൂരനായ സൈക്കോ കൊലയാളി ആയ ക്യുംഗ്-ചുള്‍ ആയിരിക്കും ചെകുത്താന്‍ എന്ന് തുടക്കത്തില്‍ കരുതി പോകും.എന്നാല്‍ സിനിമ കാണുമ്പോള്‍ മനസ്സിലാകുന്ന ഒന്നുണ്ട്.ചെകുത്താന്‍ ശരിക്കും അയാള്‍ അല്ലായിരുന്നു.അയാളുടെ ക്രൂരതകള്‍ കാരണം ,അയാള്‍ തന്നെ ചെകുത്താനെ നേരില്‍ കാണുക ആണ് കിം-സൂവിന്റെ രൂപത്തില്‍.പ്രതികാരത്തിന്റെ അങ്ങേ അറ്റം എന്ന് പറയാവുന്ന കാര്യങ്ങള്‍.

    ഒറ്റയടിക്ക് കൊല്ലാവുന്ന അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടു കൂടി പുറകെ പോയി പോയി…’I Saw the Devil’ കൊറിയന്‍ സിനിമയുടെ ഇരുണ്ട മുഖത്തിന്‍റെ പ്രതിനിധി ആയി ‘Memories of Murder’ ന്‍റെ ഒപ്പം കണക്കാക്കാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളായി.കൊറിയന്‍ സിനിമ കണ്ടു തുടങ്ങുന്നവരുടെ ആദ്യ സിനിമ.വര്‍ഷങ്ങള്‍ക്കു ശേഷം ഒന്ന് കൂടി കണ്ടപ്പോള്‍ ഇപ്പോഴും ആ ഴോന്രെയില്‍ ഇത്ര പുതുമയോടെ തന്നെ ഈ ചിത്രം നില്‍ക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി.’ചോയി-മിന്‍-സിക്ക്’ അവതരിപ്പിച്ച സീരിയല്‍ കില്ലര്‍ ഒക്കെ ഈ വിഭാഗത്തിലെ പാഠപുസ്തകം ആയിട്ടുണ്ടാകും ഇപ്പോഴും.അദ്ദേഹം അനായാസമായി ആണ് ആ വേഷം അവതരിപ്പിച്ചിരിക്കുന്നതെന്ന് തോന്നും.അത്രയേറെ എളുപ്പത്തില്‍ മനസ്സില്‍ ഭീതിയുടെ മുഖമായി അയാള്‍ മാറും.

  കോമിക് ബുക്കുകളില്‍ ഒക്കെ കാണാറുള്ള പോലെ തോന്നും കൊലപാതകങ്ങള്‍ ഓക്കെ.പലപ്പോഴും അതൊക്കെ അയാളുടെ സാധാരണ ഒരു ദിവസം പോലെ ആണ് തോന്നുക.അയാള്‍ അതില്‍ സന്തോഷം കണ്ടെത്തുന്നു.അയാള്‍ ഇരകളെ തിരഞ്ഞെടുക്കുന്നത് അവരുടെ നിസഹായ അവസ്ഥയെ മുതലെടുത്ത്‌ കൊണ്ടാണെന്ന് കാണാന്‍ സാധിക്കും.അതിനു ശേഷം ആണ് ക്രൂരമായ രീതിയില്‍ കൊല്ലപ്പെടുതുന്നത്.എന്താണെന്ന് അറിയില്ല,ഇത്തരത്തില്‍ ഉള്ള കഥാപാത്ര സൃഷ്ടി സിനിമയുടെ മികവിന്റെ ഉദാഹരണം ആണ്.’കിം-ജീ-വുന്‍’ കൊറിയന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയത് സൂക്ഷ്മമായി അവതരിപ്പിച്ച ഇത്തരം കഥാപാത്രങ്ങള്‍ കാരണം ആകും.

   ചിത്രം കാണാത്തവര്‍ ആയി അധികം ആളുകള്‍ ഉണ്ടാകില്ല.എന്നാലും കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണണം ഒരിക്കല്‍ എങ്കിലും ഈ ചിത്രം.!!

ചിത്രം എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്..

More movie suggestions @www.movieholicviews.blogspot.ca

Telegram Channel Link: t.me/mhviews

Leave a comment

Design a site like this with WordPress.com
Get started