969.A Bittersweet Life(Korean,2005)

969.A Bittersweet Life(Korean,2005)
       Action,Thriller.

         “എത്ര നന്നായി ജോലി ചെയ്താലും ഒരു ചെറിയ പിഴവ് വന്നൂ എന്ന് തോന്നിയാല്‍ ജീവന്‍ വരെ പോകാം’.സുന്‍-വൂവിന്‍റെ ജോലിയും അങ്ങനെ ആയിരുന്നു.7 വര്‍ഷമായി നന്ദിയുള്ള നായയെ  പോലെ ജോലി ചെയ്ത അവന്‍ ഒരിക്കല്‍ ഒരു സ്ത്രീയോട് ദാക്ഷിണ്യം കാണിച്ചു.അതോടെ അവന്റെ ജീവിതവും ആദ്യം പറഞ്ഞത് പോലെ ആയി.

     ‘A Bittersweet Life’ ഇത്തരത്തില്‍ ഒരു കഥയാണ് പറയുന്നത്.സംവിധായകന്‍ ‘കിം-ജീ വുന്‍’ ന്‍റെ ചിത്രങ്ങളില്‍ ഉള്ള കഥയിലെ സരളത ആണ് ഈ ചിത്രത്തിന്‍റെ കഥയിലും.തന്‍റെ പ്രായം അധികം ഇല്ലാത്ത പുതിയ ഗേള്‍ ഫ്രണ്ട് മറ്റാരുമായോ ബന്ധം ഉണ്ടെന്നുള്ള സുന്‍-വൂവിന്‍റെ ബോസിന്റെ സംശയം ആണ്,വൃദ്ധനായ അയാളെ കൊണ്ട് സുന്‍-വൂവിനെ അവരുടെ ബോഡി ഗാര്‍ഡ് ആക്കി അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പ്രേരിപ്പിച്ച ഘടകം.ആരോടും പ്രത്യേക മമത ഒന്നും ഇല്ലാതിരുന്ന അവന്‍ എന്നാല്‍ ഒരു അവസരത്തില്‍ അല്‍പ്പം ദയ കാണിക്കുന്നു.ചിലപ്പോഴൊക്കെ അവനു അവരോടു പ്രണയം തോന്നിയിരുന്നോ എന്ന് സംശയിച്ചു പോവുക പോലും ചെയ്തു.

  തന്‍റെ ജോലിയിലെ ആത്മാര്‍ത്ഥത ധാരാളം ശത്രുക്കളെ നേരത്തെ തന്നെ സൃഷ്ടിച്ചിരുന്നു.അവര്‍ ഒരു അവസരം കാത്തു നില്‍ക്കുക ആയിരുന്നു.അവര്‍ എല്ലാം കൂടി ഒരുമിക്കുന്നു സുന്‍-വൂവിന്‍റെ ജീവനായി.അയാളുടെ അതിജീവനം ആണ് ‘A Bittersweet Life’.മികച്ച ആക്ഷന്‍ രംഗങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.മറ്റുള്ളവര്‍ക്ക് വേണ്ടി അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്തിരുന്ന ഒരാള്‍ തന്‍റെ ജീവിതത്തില്‍ ആദ്യമായി എടുത്ത തീരുമാനങ്ങളുടെ പ്രത്യാഘാതം വളരെ വലുതായിരുന്നു.ഈ ഒരു പ്രമേയത്തില്‍ ആക്ഷന്‍ ചിത്രമായി വരുമ്പോള്‍ ആക്ഷന് പ്രാധാന്യം നല്‍കണം.അത് വൃത്തിയായി ഇവിടെ ചെയ്തിട്ടുമുണ്ട്.

  Gangster ചിത്രമാണ് എന്നുള്ള തോന്നല്‍ തുടക്കത്തില്‍ ഉണ്ടാകുമെങ്കിലും ചിത്രം അതില്‍ മാത്രം നില്‍ക്കാതെ വേറെ രീതിയിലേക്ക് മാറുന്നതാണ് പിന്നെ കാണുന്നത്.ചെറിയ ഒരു മിക്സ് എന്ന് വേണമെങ്കില്‍ പറയാം.ചിത്രം കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണുക.കൊറിയന്‍ സിനിമയിലെ മികച്ച ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ‘A Bittersweet Life’.

ചിത്രം എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

More movie suggestions @www.movieholicviews.blogspot.ca

Telegram Channel Link: t.me/mhviews

Leave a comment

Design a site like this with WordPress.com
Get started